സുസ്ഥിര ജീവന സന്ദേശ യാത്ര ആരംഭിച്ചു.

സുസ്ഥിര ജീവിതത്തേയും പാരമ്പര്യ അറിവുകളുടെ പ്രാധാന്യത്തെയും ആഹ്വാനം ചെയ്യുവാനായി ശ്രീ ജിഷ്ണു തയ്യുള്ളപറമ്പില്‍ നടത്തുന്ന ഭാരത യാത്ര ആലത്തൂര്‍ കാവശേരി പാടൂര്‍ ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജില്‍ വച്ച് പാരമ്പര്യ കർഷകന്‍ ശ്രീ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു.

വടക്കന്‍ ജില്ലകള്‍ കടന്നു കർണാടകം വഴി ഉത്തര ഭാരത്തിലൂടെ നേപ്പാളിലും ഭൂട്ടാനിലും യാത്ര ചെയ്തു കിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ കന്യാകുമാരി വഴി തെക്കന്‍ ജില്ലകള്‍ കടന്നു ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജില്‍ തിരികെ എത്തുവാനാണ് പരിപാടി.

കോഴിക്കോട് മേപ്പയ്യൂര്‍ ഇരിങ്ങത്ത് തയ്യുള്ളപറമ്പില്‍ ശ്രീ. രാജീവിന്റെയും ബിന്ദുവിന്റെയും പുത്രനാണ് ജിഷ്ണു. ഗ്രാഫിക് ഡിസൈനറും  പരിസ്ഥിതി പ്രവർത്തകനും ആണ്‌.  കഴിഞ്ഞ ഒരു വർഷമായി ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജിലെ വോളന്റീര്‍ ആയി പ്രവർത്തിച്ചു വരികയാണ്.

 

ജിഷ്ണുവിന്റെ യാത്രയിലെ ചെലവുകളെ സപ്പോര്‍ട്ട് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ അക്കൌണ്ടിലേക്ക് നിങ്ങളുടെ പിന്തുണകള്‍ തുകയായി അയയ്ക്കാവുന്നതാണ്.

Jishnu TP
Federal Bank,
Meppayur Branch

99980111241324
FDRL 0002049

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply