സഹവാസികള്‍ക്കുള്ള നിര്‍ദേശങ്ങള്‍

സഹവാസികള്‍ക്കുള്ള നിര്‍ദേശങ്ങള്‍

പ്രകൃത്യാത്മീയ വിശ്രമ വിജ്ഞാന സത്സംഗം

 

നമസ്കാരം പ്രിയ ബന്ധുക്കളെ,

2024 ജൂലായ്‌ 13  (രണ്ടാം ശനി) മുതല്‍ 14  ഞായര്‍ വരെ ആണ്  അടുത്ത സഹവാസം നടക്കുന്നത്. 

ഇത്തവണ മുഖ്യ വിഷയം : കൂട്ടാകുന്നതിലൂടെ സുരക്ഷ..

നിറയെ അനുഭവങ്ങളും ബോദ്ധ്യങ്ങളും തന്നു പ്രകൃതി അനുഗ്രഹിക്കട്ടെ എന്ന് നമുക്ക് അര്‍ഥിക്കാം. സഹവാസ പരിപാടികളെ കുറിച്ച് ഏകദേശ ധാരണ നല്‍കുവാന്‍ ആണ് ഈ കുറിപ്പ്.

സ്നേഹപൂര്‍വ്വം
നവഗോത്ര  സമൂഹം അംഗങ്ങള്‍
ഫോണ്‍ : 8921 032 329

 

 

സൂചന : STRIKETHROUGH ചെയ്ത   വാചകങ്ങള്‍  (ഇങ്ങനെ കാണുന്നവ)
ഒഴിവാക്കി വായിക്കുക. ഈ തവണത്തെ പരിപാടിക്ക് അവ ബാധകമല്ല.

 

 

        • തുടക്കവും ഒടുക്കവും.
          ● ശനിയാഴ്ച രാവിലെ 10:00 മണിക്ക് ആരംഭിക്കുന്ന കോര്‍ട്ടേകാര്‍വ് പരിശീലനത്തോടെ നാം  സഹവാസം അനൌപചാരികമായി തുടങ്ങും.
          ●  രജിസ്ട്രേഷന്‍ 9:30 ന് തുടങ്ങും. സമാന്തരമായി തന്നെ അവനവന്റെ ശേഷികളെയും പരിമിതികളെയും തിരിച്ചറിയാനുള്ള പരിണാമ സ്ഥാന മാനകം ആയ കോര്‍ട്ടേ-കാര്‍വ് പരിശീലനം ആരംഭിക്കും.
          ●  ആയതിനാല്‍ അതിനു മുമ്പേ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
          ●  കൂടാതെ പൂര്‍വാഹ്ന ഭക്ഷണം ഇവിടെ നിന്നും ആസ്വദിച്ചു കഴിക്കാനായി രാവിലെകഠിന ഭക്ഷണങ്ങള്‍ കഴിക്കാതെ വരണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു.
          ●  വെള്ളിയാഴ്ച വരുന്നവര്‍ വൈകീട്ട് 6 മണിക്ക് മുമ്പായി എത്തിച്ചേരുക .അതിലും വൈകിയാല്‍ നിങ്ങള്‍ക്ക്‌ വന്നെത്താന്‍ ബുദ്ധിമുട്ടായിരിക്കും.
          ●  ഞായര്‍ ഉച്ചയ്ക്ക് 1:30 മണി കഴിഞ്ഞു സഹവാസം അവസാനിക്കും.
          ●  തുടര്‍ന്ന് വേണ്ടവര്‍ക്ക് ഞങ്ങളോടൊപ്പം പുഴയില്‍ കുളിച്ചിട്ടു പോകാം.
          ●  അന്നും ഇവിടെ തങ്ങണമെങ്കില്‍ തങ്ങാം.
          .

        • സമയം
          ●  എന്നും രാവിലെ 5:30 മണിക്ക് മുറ്റത്തു / ഹാളില്‍ പ്രകൃതി വന്ദനത്തിന്റെ ഭാഗമായ മൈന്‍ഡ് ഫുള്‍ വാക്ക് (Mindful Walk) ഓടെ ഒരു ദിവസത്തെ സെഷനുകള്‍ ആരംഭിക്കും.
          ●  ഓരോ സെഷനിലും വൈകിയെത്തുന്നവരെ  പങ്കെടുപ്പിക്കുന്നതല്ല.
          ●  എന്നും രാത്രി 9 മണിക്ക് സെഷനുകള്‍ അവസാനിക്കും.
          .

        • മഹാമൌനം.
          ●  രാത്രി 9:30 ശേഷം മഹാമൌനം.
          ●  അതോടെ ലൈറ്റുകള്‍ ഓഫ് ചെയ്യുന്നതാണ്,
          ●  തുടര്‍ന്ന് സ്വകാര്യ ചര്‍ച്ചകള്‍, കൂടിയിരുപ്പുകള്‍, മൊബൈല്‍ ഉപയോഗം എന്നിവ അനുവദിക്കുവാനാകില്ല.
          ●  9:30 നു ഓഫാക്കുന്ന സോളാര്‍ പവര്‍ സപ്ലൈ രാവിലെ 6 മണിക്ക് മാത്രമേ ഓണ്‍ ചെയ്യുകയുള്ളൂ..

          .

        • കൃത്യ സമയത്ത് പരിപാടികള്‍  തുടങ്ങും.
          ●  സാധാരണയായി ആരുണ്ടെങ്കിലും ഇല്ലെങ്കിലും ഒളിമ്പസ്സിന്റെ പരിപാടികള്‍ കൃത്യ സമയത്ത് തന്നെ ആരംഭിക്കുക എന്നത് ഒരു നയമാണ്. 
          ●  അതിനാല്‍ നേരത്തെ തന്നെ സഹവാസ വേദിയില്‍ എത്തുവാന്‍ ഒരുങ്ങുക.
          ●  രജിസ്ട്രേഷനു സമാന്തരമായി തന്നെ  ഈ പരിപാടിയിലെ മുഖ്യ ആകര്‍ഷണമായ കോര്‍ട്ടേകാര്‍വ് എന്ന പരിശീലനത്തിലെ ബാറ്റണ്‍ പ്രാക്ടീസും ആരംഭിക്കും.
          ●  പൊതു സെഷനുകള്‍ റീ ഗാതറിംഗ് താള പരിശീലനത്തോടെ പുനരാരംഭിക്കും.
          .

        • കോര്‍ട്ടേ കാര്‍വ് ആദ്യമേ തന്നെ ചെയ്യുന്നതിന്റെ ഉദ്ദേശ്യം.
          ●  സ്വന്തം ശേഷികളെയും പരിമിതികളെയും പറ്റി സ്വയം ബോധ്യം ഉണ്ടാകാന്‍ പരിപാടിക്ക് മുമ്പായി തന്നെ പങ്കാളികള്‍ക്ക് അല്പമെങ്കിലും അവസരം ഉണ്ടാക്കുക.
          ●  ഇതര കൂട്ടായ്മകളെയും പ്രകൃതി പഠന ക്യാമ്പുകളെയും പ്രത്യയ ശാസ്ത്രങ്ങളെയും കുറിച്ചുള്ള അനുഭവങ്ങള്‍ കൊണ്ട് നിങ്ങള്‍ക്കുളള മുന്‍വിധികള്‍ അഴിച്ചു കളയുവാന്‍ വഴിയൊരുക്കുക.
          ●  നമ്മില്‍ സദാ ഉണ്ടായിരിക്കേണ്ടുന്ന അഹംബോധത്തിന് പകരം നമ്മെ ഭരിക്കുന്ന അഹംഭാവം അഴിച്ചു കളയുവാന്‍ പങ്കാളിയെ ഒരു പരിധി വരെ സഹായിക്കുക.
          .

        • പങ്കാളികള്‍ ശ്രദ്ധിക്കേണ്ടത്.
          ●  കൂട്ടമായി വന്നവര്‍ കൂട്ടം പിരിഞ്ഞു മറ്റുള്ള കൂട്ടങ്ങളിലെ ഓരോ ബന്ധുക്കളെയും പരിചയപ്പെടുകയും സഹവര്‍ത്തിത്വം ഉപ്പാക്കുകയും ചെയ്യുക.
          ●  പെരുമാറ്റത്തില്‍ സൌമ്യതയും സ്നേഹവും സൂക്ഷിക്കുക.
          ●  പരുഷമായ പെരുമാറ്റവും വചനങ്ങളും ഒഴിവാക്കുക.
          ●  പരസ്പരമുള്ള തര്‍ക്കങ്ങളും വിമര്‍ശനങ്ങളും ഒഴിവാക്കുക.
          ●  വിയോജിപ്പുകള്‍ സൌമ്യമായി അവതരിപ്പിക്കുക.
          ●  സ്വന്തം അഭിപ്രായത്തോടുള്ള മറ്റുള്ളവരുടെ വിയോജിപ്പുകളെ അംഗീകരിക്കുക.
          ●  അപരന്റെ കാഴ്ചപ്പാടുകളെയോ അങ്ങനെ ഒന്ന് പേറുവാനുള്ള അയാളുടെ സ്വാതന്ത്ര്യത്തെയോ ആദരിക്കുക.
          ●  കുഞ്ഞുങ്ങള്‍ ആരുടെതാണെങ്കിലും സ്വന്തം എന്ന് കരുതി പരിപാലിക്കുക.
          ●  കുഞ്ഞുങ്ങള്‍ക്കും വാര്‍ധക്യത്തില്‍ എത്തിയവര്‍ക്കും ഉള്ള സൌകര്യങ്ങള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കും എപ്പോഴും മുന്‍ തൂക്കം നല്‍കുവാന്‍ ശ്രദ്ധിക്കുക.
          ●  മനുഷ്യേതര ജീവികളോടു ബന്ധുത്വം പുലര്‍ത്തുക.
          .

        • മൊബൈല്‍ ഉപയോഗം
          ●  ഇത് ഒരു മൊബൈല്‍ ഫോണ്‍ വിമുക്ത പരിപാടിയാണ്. എന്നാല്‍ ചില ഉപാധികള്‍ അനുവദിക്കുന്നുമുണ്ട്.
          ●  മൊബൈല്‍ ഫോണ്‍ ഉപയോഗം അത് ഉപയോഗിക്കുന്നവര്‍ക്കും ചുറ്റുമുള്ളവര്‍ക്കും വളരെ ഹാനികരം ആണ് എന്നതിനാല്‍ പരിപാടികളില്‍ നിന്നും കുഞ്ഞുങ്ങള്‍ ഉള്ള ഇടങ്ങളില്‍ നിന്നും ഒഴിവാക്കണം എന്നത് ഒളിമ്പസ്സിന്റെ നയം ആണ്.
          ●  അതിനാല്‍ പരിപാടികളുടെ സമയത്ത് മൊബൈല്‍ ഫോണുകള്‍ പരിപാടിയുടെ വേദിയില്‍ കൈവശം വയ്ക്കാനോ ഓണ്‍ ചെയ്തു വയ്ക്കുവാനോ ഉപയോഗിക്കുവാനോ പാടില്ല.
          ●  എന്നാല്‍ അത്യാവശ്യങ്ങള്‍ക്ക്  വേണ്ടി രാവിലെയും വൈകീട്ടും അര മണിക്കൂര്‍ വീതം  കാമ്പസിന് വെളിയില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിനു തടസ്സം ഉണ്ടാകില്ല. അത് അത്യാവശ്യത്തിന് ആയിരിക്കണം എന്ന് മാത്രം.
          ●  പരിപാടിയുടെ സമയത്ത് എമര്‍ജന്‍സി ആവശ്യങ്ങള്‍ക്കായി  മൊബൈല്‍ കൈ വശം വച്ച് ഉപയോഗിക്കാനായി  സംഘാടനം നടത്തുവാന്‍ ഓടി നടക്കുന്ന  വോളന്റീര്‍മാരില്‍ ചിലരെ അനുവദിക്കുന്നുണ്ട്. വരുന്നവര്‍ക്ക് വഴി പറഞ്ഞു കൊടുക്കുക,  സാധനങ്ങള്‍ കൊണ്ടു വരിക,  പുറം സംഘാടകരുമായി ബന്ധപ്പെടുക. പരിപാടിയുടെ  ഫോട്ടോ / വീഡിയോ ഡോക്യുമെന്റെഷന്‍ നടത്തുക എന്നിവയാണ് എമര്‍ജന്‍സി ആവശ്യങ്ങള്‍. 
          ●  മൊബൈല്‍ ഉപയോഗം കെട്ടിടത്തിനകത്ത് / മുറ്റത്ത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
          ●  അനുവദനീയമായ അരമണിക്കൂര്‍ സമയങ്ങളില്‍  മാത്രം മുറ്റത്തിന്  പുറത്ത് വച്ച് അത്യാവശ്യങ്ങള്‍ക്ക് ഫോണ്‍ ഓണ്‍ ചെയ്യുകയും ഉപയോഗിക്കുകയും ആകാം. ആ സമയങ്ങളില്‍ സോഷ്യല്‍ മീഡിയ / ഡാറ്റാ കണക്ഷന്‍ ഒഴിവാക്കുവാന്‍ ശ്രദ്ധിക്കുക.
          ●  വനയാത്രയുടെ / നാട്ടു നടത്തത്തിന്റെ സമയത്ത് ഫോട്ടോ എടുക്കുന്നതിനു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം.
          ●  വഴിയാത്രയിലും അവശ്യ ഘട്ടങ്ങളിലും ഫോണ്‍ ഉപയോഗിക്കാം.
          ●  ഈ സഹവാസ ദിവസങ്ങളിലെങ്കിലും മൊബൈല്‍ ഫോണ്‍ ഇല്ലാതെ ജീവിക്കുവാന്‍ കഴിയില്ല എന്നുള്ളവര്‍ ദയവായി സഹവാസത്തിനു വരാതെ സഹകരിക്കുക..
          .

        • സഹവാസത്തില്‍ സാധാരണ നിര്‍ബന്ധമായും കൊണ്ട് വരേണ്ടുന്ന സാധനങ്ങള്‍
          ●  നിയമപരമായ രേഖകള്‍ക്കായി ഏതെങ്കിലും ഐ ഡീ പ്രൂഫ്‌.
          ●  വിരിക്കാനും പുതയ്ക്കാനുമുള്ള ഷീറ്റുകള്‍. (ഒരു പുല്ലു പായ മാത്രമാണ് ഇവിടെ നിന്നും നല്കുവാനാകുക.)
          ●  രാത്രി ഉപയോഗിക്കുവാന്‍ ഒരു റ്റോര്‍ച്ച്.
          ●  തണുപ്പിനെ അതിജീവിക്കാനുള്ള വസ്ത്രങ്ങള്‍, മങ്കി ക്യാപ് (തണുപ്പ് കാലമെങ്കില്‍ മാത്രം).
          ●   വനത്തില്‍ പോകുമ്പോഴും മഴയത്ത് പോകുമ്പോഴും ധരിക്കുവാനുള്ള ഇരുണ്ട വസ്ത്രങ്ങള്‍. (ഇത്തവണ ഇത് ഒഴിവാക്കാം)
          ●  തോര്‍ത്ത്, ബ്രഷ്, വാട്ടര്‍ ബോട്ടില്‍തുടങ്ങിയ വൈയക്തിക ഉപയോഗ സാധനങ്ങള്‍.
          ●  യാത്രക്കായി ചെറിയ രക്സാക്ക് (ബാഗ്).
          ●  ദന്ത ചൂര്‍ണം, സ്നാന ചൂര്‍ണം, തലയിണ,  എന്നിവ  വേണമെങ്കില്‍ ആകാം.
          .

        • നിര്‍ബന്ധമായും ഒഴിവാക്കേണ്ട സാധനങ്ങള്‍
          ●  പെര്‍ഫ്യൂം, മദ്യം, ലഹരികള്‍, ആയുധങ്ങള്‍.
          ●  മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കുന്ന ഉപകരണങ്ങള്‍.
          ●  റേഡിയേഷന്‍ ഉണ്ടാക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍.
          ●  പേസ്റ്റ്, സോപ്പ് എന്നിവ .
          .

        • പരിശീലനങ്ങളുടെ സമയത്ത് ഒഴിവാക്കേണ്ടവ
          ●  ബാറ്ററി ഇട്ടു പ്രവര്‍ത്തിക്കുന്ന വാച്ചുകള്‍
          ●  മൊബൈല്‍ ഫോണുകള്‍
          ●  ചെരുപ്പുകള്‍
          ●  ഇറുകിയ വസ്ത്രങ്ങള്‍.
          .

        • വനയാത്രയില്‍ ശ്രദ്ധിക്കേണ്ടത്. (ഇത്തവണ ഇത് ബാധകമല്ല)
          ●  പെര്‍ഫ്യൂം, മദ്യം, പുക, ഷാമ്പൂ, എന്നിവ ഉപയോഗിച്ചതിനു ശേഷം വനത്തില്‍ കയറുന്നത് നിയമ വിരുദ്ധവും അപകടകരവുമാണ്.
          ●  തിളക്കമുള്ള വസ്ത്രങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കുക.
          ●  വസ്ത്രങ്ങള്‍ക്ക് മിലിട്ടറി പച്ച, ഇരുണ്ട കറുപ്പ്, നേവി നീല എന്നിവ അഭികാമ്യം.
          ●  തികച്ചും മൌനമായി മാത്രം വനത്തിലൂടെ യാത്ര ചെയ്യുക.
          ●  മൊബൈല്‍ ഫോണുകള്‍ ഫോട്ടോ എടുക്കുവാനായി മാത്രം ഉപയോഗിക്കുക.
          ●  മൊബൈല്‍ ഫോണുകളില്‍ ഡാറ്റാ കണക്ഷനും ഫ്ലാഷ് ലൈറ്റും ഓഡിയോ ലൌഡ് നെസ്സും പൂര്‍ണമായും ഓഫ്‌ ചെയ്തിടുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
          ●  ഒരു ഇലയോ പൂവോ പോലും നുള്ളിയെടുക്കുകയോ ഓടിച്ചു കളയുകയോ ചെയ്യരുത്.
          ●  വനത്തില്‍ നിന്നും 
          ഓര്‍മ്മകള്‍ മാത്രമെടുക്കുക, കാലടികള്‍ മാത്രം ഉപേക്ഷിക്കുക.
          ●  റ്റീം ലീഡറുടെയും ട്രാക്കറുടെയും നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി പിന്തുടരാന്‍ റ്റീം അംഗങ്ങള്‍ ബാദ്ധ്യസ്ഥരായിരിക്കും.
          ●  മഴയാത്രയില്‍ കുടയോ കോട്ടോ അണിയുന്നത് ഒഴിവാക്കുക.
          ●  ക്യാമറകള്‍ക്ക് വേണ്ടി മഴ വരുമ്പോള്‍ കറുത്ത കുടകള്‍ ഉപയോഗിക്കാവുന്നതാണ്.

          .

        •  ആരോഗ്യ ഭക്ഷണം
          ●  പ്രകൃതി ജീവന ശൈലിയില്‍ ഓര്‍ഗാനിക് അരിയും പച്ചക്കറികളും ഉപയോഗിച്ച് സ്റ്റീല്‍ പാത്രത്തില്‍ (ഒരുപാട് പേര്‍ക്ക് മണ്‍ പാത്രം ഉപയോഗിക്കുന്നത് പ്രായോഗികമല്ല ) പാചകം ചെയ്ത ശമന ഭക്ഷണം അഥവാ ആരോഗ്യ ഭക്ഷണമാണ് വിതരണം ചെയ്യുക.
          ●  രാവിലെ 11:30 നും വൈകീട്ട് 6:30 നും (രണ്ടു നേരം മാത്രം) ആണ് ഖര ഭക്ഷണങ്ങള്‍ വിതരണം ചെയ്യുക.
          ●  രാവിലെ 8:00 മണിക്കും വൈകീട്ട് 3:00 മണിക്കും പാനീയങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
          ●  ഇടനേരത്തോ പുറത്ത് നിന്നോ ഭക്ഷണങ്ങള്‍ കഴിക്കാതെ ഇരിക്കുക.
          ●  ഭക്ഷണ സമയത്ത് എല്ലാരും ഒരുമിച്ചു ഇരുന്നു വേണം കഴിക്കുവാന്‍.
          ●  പൊതു ഭക്ഷണ സമയത്ത് സ്വകാര്യ കാര്യങ്ങള്‍ക്ക് വേണ്ടി ദയവു ചെയ്തു പുറത്ത് പോകാതിരിക്കുക.
          ●  എല്ലാവര്‍ക്കും വിളമ്പി കഴിഞ്ഞു അന്നവിചാരം എന്ന പ്രക്രിയ ഏവരും കൂടി ചെയ്തതിനു ശേഷം മാത്രം ഒരുമിച്ചു കഴിക്കാം.
          ●  അതിനാല്‍ എല്ലാവര്‍ക്കും വിളമ്പി അന്നവിചാരം കഴിയുന്നത്‌ വരെ ഭക്ഷണം കഴിച്ചു തുടങ്ങാതെ ദയവായി കാത്തിരിക്കാം.
          ●  പങ്കിടാനായി ഭക്ഷണ സാധനങ്ങള്‍ പങ്കാളികള്‍കൊണ്ട് വരുന്നുവെങ്കില്‍ അത് നേരില്‍ വിതരണം ചെയ്യുന്നതിന് പകരം അടുക്കളയില്‍ ഏല്‍പ്പിക്കുക. അനുവദനീയമെങ്കില്‍ അവിടെ നിന്നും വിതരണം ചെയ്യാവുന്നതാണ്.
          ●  ചെറിയ കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ ഭക്ഷണ ആവശ്യങ്ങള്‍  അടുക്കളയില്‍ നേരത്തെ കൂട്ടി അറിയിക്കേണ്ടതുണ്ട്.
          ●  ഈ ഒരു ഭക്ഷണ രീതിയിലൂടെ പോകുമ്പോള്‍  ശീലത്താല്‍ ഉള്ള ഭക്ഷണ ഭ്രമം ഉണ്ടാകുകയാണെങ്കില്‍ അടുക്കളയില്‍ നിന്നും പഴങ്ങള്‍ എടുത്തു അവിടെ നിന്ന് കൊണ്ട് തന്നെ കഴിക്കാം. എന്നാല്‍ അത് പൊതു വേദിയില്‍ കൊണ്ട് വന്നു മറ്റുള്ളവരെ ഇട നേര ഭക്ഷണത്തിനു പ്രചോദിപ്പിക്കരുത്.
          ●  ഫലാഹാരമോ മറ്റെന്തെങ്കിലും ആരോഗ്യ ഭക്ഷണമോ തുടരുന്നവര്‍ അക്കാര്യം നേരത്തെ കൂട്ടി അടുക്കളയില്‍ അറിയിക്കേണ്ടതുണ്ട്.
          .

        • താമസം
          ●  എല്ലാ സഹവാസങ്ങളിലെയും പോലെ തന്നെ ക്ലാസ്സുകള്‍ നടക്കുന്ന ഹാളില്‍ തന്നെ പുല്ലു പായ വിരിച്ചാണ് ഇരുത്തവും താമസവും.
          ●  സഹവാസികളായ ആബാല വൃദ്ധം ബന്ധുക്കളുടെയും ഒരുമിച്ചുള്ള താമസം ശീലിക്കേണ്ടുന്നതിനാല്‍ വേറിട്ട താമസം ഉണ്ടാകാതെ നോക്കേണ്ടതുണ്ട്.
          ●  ഇക്കോ വില്ലേജില്‍ പരിപാടി നടക്കുന്ന ഓല മേഞ്ഞ ഹാളില്‍ ആണ് താമസം ഒരുക്കുന്നത്.
          ●  കൊച്ചു കുഞ്ഞുങ്ങള്‍ ഉള്ള  / മുലയൂട്ടുന്ന / കുസൃതിക്കുഞ്ഞുങ്ങള്‍ ഉള്ള അമ്മമാര്‍ക്ക് (ദമ്പതികള്‍ക്ക് അല്ല)  റ്റെന്‍ഡുകള്‍ / മേല്‍ത്തട്ടുകള്‍ / ബാല്‍ക്കണികള്‍  ഉപയോഗിക്കാം.
          ● നേരത്തേ പണം അടച്ചു രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് റ്റെന്‍ഡുകള്‍ നല്‍കുവാന്‍ കഴിയുക.
          ●  വൈകി തീരുമാനം എടുക്കുന്നവര്‍ റ്റെന്‍ഡുകള്‍ സ്വയം കൊണ്ട് വരേണ്ടി വരും.
          ●  ഇവിടെ നിന്നും ഒരു പുല്ലുപായ മാത്രമാണ് നല്‍കുവാന്‍ കഴിയുക. വിരിപ്പും തണുപ്പിനെ അതിജീവിക്കാനുള്ള കട്ടിയുള്ള പുതപ്പും പങ്കാളികള്‍ കൊണ്ട് വരേണ്ടതാണ്.
          .

        • ശൌചം
          ●  പങ്കാളികള്‍ക്ക്  ഇന്ത്യന്‍ ക്ലോസെറ്റുള്ള രണ്ടു റ്റോയ്ലെറ്റുകളും ഒരു യൂറോപ്യന്‍  റ്റോയ്ലെറ്റും ആണ് ഉണ്ടാകുക.
          ●  പുഴയില്‍ കുളി താല്പര്യം ഉള്ളവര്‍ക്ക് പുഴയില്‍ കുളിക്കാം. റ്റോയ്ലെറ്റില്‍ കുളിക്കേണ്ടവര്‍ക്ക് അങ്ങനെയും ആകാം. 
          ●  ശൌചാലയവും കാംപസ്സും ശുചിത്വത്തോടെയും ക്രമത്തോടെയും സൂക്ഷിക്കാന്‍ ഏവരും ശ്രദ്ധിക്കേണ്ടതുണ്ട്.
          ●  നീന്താന്‍ അറിയാത്തവര്‍ സേഫ്റ്റി ജാക്കറ്റ് കൊണ്ട് വരിക.
          .
        • വൈദ്യുതി
          ●  ഈ കാമ്പസ്സില്‍ സോളാര്‍ വൈദ്യുതി ആണ് ഉപയോഗിക്കുന്നത്. അതിനാല്‍ വെളിച്ചം വെള്ളം കാറ്റ് എന്നിവ പരിമിതമായി ഉപയോഗിക്കുക.
          ●  രാത്രി 9:30 മുതല്‍ രാവിലെ 6:00 മണി വരെ പവര്‍ സപ്ലെ ഓഫായിരിക്കും. അതിനാല്‍ രാത്രി ഉപയോഗത്തിനായുള്ള ടോര്‍ച്ചു നിര്‍ബന്ധമായും കരുതുക. 
          .

        • മറ്റു സൌകര്യങ്ങള്‍
          ●  ശാരീരിക പരിമിതി ഉള്ളവര്‍ക്ക് ക്ലാസ്സുകളുടെ സമയത്ത് ചെയറുകളും ഒരു കട്ടിലും സജ്ജമാക്കിയിട്ടുണ്ട്. ഈ സൌകര്യങ്ങള്‍ ആവശ്യമുള്ളവര്‍ സഹവാസത്തിനു രണ്ടു നാള്‍ മുമ്പായി തന്നെ അറിയിക്കേണ്ടതുണ്ട്.
          ●  സ്വകാര്യ സാധനകള്‍ (ജപം, സാധന, നിസ്കാരം, പ്രാര്‍ത്ഥന) ഉള്ളവര്‍ക്ക് ആ സമയത്ത് മാത്രം മറ്റാര്‍ക്കും ശല്യമാകാതെ  അതിനായി നീക്കി വച്ച ഭാഗം ഉപയോഗിക്കാവുന്നതാണ്.
          .

        • ഉറക്കം
          ●  ബുദ്ധിജീവികളായ പങ്കാളികള്‍, രാത്രി ഉണര്‍ന്നു ഇരുന്നുള്ള (നൈറ്റ്‌ ഔള്‍ പ്രതിഭാസം) ചര്‍ച്ചകള്‍  മൂലം ഇതര പങ്കാളികള്‍ക്ക് ബുദ്ധി മുട്ടില്ലാതെ നോക്കേണ്ടതുണ്ട്. നേരത്തെ കിടക്കുക, നേരത്തെ ഉണരുക.
          ●  അതിനാല്‍ രാത്രി 9:30 മണിക്ക് ശേഷം പരിപൂര്‍ണ നിശ്ശബ്ദത പാലിക്കേണ്ടതുണ്ട്.
          ●  രാവിലെ 6:25 മണിക്ക് പ്രോഗ്രാം ഹാള്‍ ക്ലാസ്സുകള്‍ക്കായി തയ്യാര്‍ ആകേണ്ടതിനാല്‍ നേരത്തെ തന്നെ ഉണര്‍ന്നു ഹാള്‍ സജ്ജമാകേണ്ടതുണ്ട്.
          ●  അതിനാല്‍ രാവിലെ  5:00 മണിക്ക് ഉണര്‍ന്നു പ്രഭാത കൃത്യങ്ങള്‍ തീര്‍ക്കേണ്ടതുണ്ട്.
          ●  കുഞ്ഞുങ്ങള്‍ മുഖ്യ പ്രാധാന്യം അര്‍ഹിക്കുന്നവരാണ്. അവരെ ശ്രദ്ധിക്കുവാന്‍ വോലന്റീര്‍ മാര്‍ ഉണ്ടായിരിക്കുന്നതാണ്.
          ●  പാലൂട്ടുന്ന കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാര്‍ക്ക്  (കൂടെ വരുന്നവര്‍ക്കല്ല) പ്രത്യേക സൌകര്യങ്ങള്‍ പങ്കിടാവുന്നതാണ്.
          ●  കുഞ്ഞുങ്ങളുടെ പ്രത്യേക ഭക്ഷണം, വികൃതികള്‍ എന്നിവ അമ്മമാര്‍ തന്നെ ശ്രദ്ധിക്കേണ്ടതാണ്.
          ●  കുഞ്ഞുങ്ങളുടെ ഉറക്കവും  ഉണര്‍ച്ചയും പരിപാടികളെയും തിരിച്ചും  ബാധിക്കാതെ ഇരിക്കുവാനായി അവരുടെ ഉറങ്ങുന്ന ഇടങ്ങള്‍ യുക്തമായി തെരഞ്ഞെടുക്കാന്‍  രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
          .

        • ഇടവേളകള്‍ കഴിഞ്ഞു വൈകി വരുന്നവര്‍ക്ക്
          ●  സമയാസമയങ്ങളിലെ ധ്യാന ധാരണാ പരിപാടികളിലും കായിക പരിശീലനങ്ങളിലും തുടക്കം മുതല്‍ ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കുക.
          ●  അഥവാ ഒരാള്‍ തുടക്കം മുതല്‍ ഉണ്ടാകാതിരിക്കുകയും ഇടയില്‍ കയറി വരികയും ചെയ്‌താല്‍ പരിപാടിയ്ക്കോ അതിന്റെ ക്രമത്തിനോ പങ്കാളികളുടെ ശ്രദ്ധയ്ക്കോ ഭംഗം വരുമെന്നതിനാല്‍  ബുദ്ധിമുട്ടുണ്ടാകും. സഹകരിക്കുക.

        • ഫോട്ടോ വീഡിയോ ഓഡിയോകള്‍
          ●  സഹവാസത്തിന്റെ പങ്കാളിത്തവും ആക്റ്റിവിറ്റികളും പങ്കാളിത്തവും പൂര്‍ണമായും ഫോട്ടോ / വീഡിയോ / ഓഡിയോ ഡോക്യുമെന്റേഷന്‍ നടത്തുന്നുണ്ടാകും.
          ●  അവ റെക്കോര്‍ഡ് ചെയ്യുവാനും പ്രസിദ്ധീകരിക്കുവാനും ഉള്ള പൂര്‍ണ അവകാശം / അധികാരം ഗ്രീന്‍ക്രോസ് ഫൌണ്ടേഷന് ഉണ്ടായിരിക്കും.
          .

        • പ്രോഗ്രാം ഫീയല്ല, സംഭാവന
          ●  മൂന്നു ദിവസത്തെ ഭക്ഷണ താമസങ്ങള്‍ക്ക് വ്യക്തികള്‍ക്ക് 1600/- രൂപയാണ് ഏറ്റവും കുറഞ്ഞ  സംഭാവനയായി നല്‍കേണ്ടത്. അതിലുമധികം നല്കാവുന്നവര്‍ക്ക് കാര്യങ്ങളും ആവശ്യങ്ങളും അറിഞ്ഞു സ്വയമേവ നല്‍കാം. .
          ●  ദമ്പതികള്‍ക്ക് (കുടുംബത്തിനു)  5 വയസ്സില്‍ താഴെയുള്ള രണ്ടു കുട്ടികളെ കൂടെ കൂട്ടാം.
          ●  10 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ പകുതി സംഭാവന നല്‍കാന്‍ ശ്രദ്ധിക്കുക.
          ●  കൂടുതല്‍ തരാന്‍ കഴിയുന്നവര്‍ക്ക് സംഭാവനയായി തരാം. അത് പ്രോഗ്രാമിന്റെ മൂല്യത്തെ വിലയിരുത്തിയ ശേഷം മതിയാകും.
          .

        • സംഭാവന അടയ്ക്കേണ്ടത്‌ എങ്ങനെ?
          ●  നമ്മുടെ ഈ വെബ്സൈറ്റില്‍ വശത്തായി / താഴെയായി  ഒരു DONATE NOW ബട്ടന്‍ കാണും. അതില്‍ ക്ലിക്ക് ചെയ്‌താല്‍ പെയ്മെന്റ് പേജില്‍ എത്തും.  
          ●  DONATE NOW ബട്ടണ്‍ കാണുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക്  ചെയ്യാം.
          ●  നിങ്ങള്‍ നല്‍കുന്ന സംഭാവന തുകയും പേര് വിവരങ്ങളും രേഖപ്പെടുത്തി നെറ്റ് ബാങ്ക് വഴിയോ ഡെബിറ്റ് കാര്‍ഡ് വഴിയോ GOOGLE PAY വഴിയോ പേ ചെയ്യാം..
          ●  മുഖ്യ പങ്കാളിയുടെ പേര്, വരുന്ന സ്ഥലം,  പങ്കെടുക്കുന്ന ആളുകളുടെ എണ്ണം എന്നിവ സൂചിപ്പിച്ചു കൊണ്ട് സംഭാവന അയയ്ക്കുക.
          ●  ആകെ 30 പേരെ ആണ് ഇത്തവണ അക്കോമഡേറ്റു ചെയ്യുവാന്‍ കഴിയുക. അതിനാല്‍ ആദ്യം സംഭാവന അടച്ചു രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുകയുള്ളൂ..
          ●  പണം അടച്ചു കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ശ്രീമതി പൊന്നി ഒളിമ്പയെ ( 9497628006 ) വിളിച്ചു പണം അടച്ച വിവരം ഒന്ന് അറിയിക്കുകയും ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
          ●  ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവർ ഉണ്ടെങ്കിൽ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യുക.
          .

        • കൂടുതല്‍ അറിയാന്‍ വിളിക്കാം : പൊന്നി ഒളിമ്പാ, 9497628006 ss

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply