ചരിത്രം
ഒളിമ്പസ്സിന്‍റെ ചരിത്രം
1981 – കുട്ടികളുടെ ശാസ്ത്ര സംഘടനയായി പാലക്കാട് തത്തമംഗലത്തു ആരംഭം
1986 – കുട്ടികളുടെ പരിസ്ഥിതി ശാസ്ത്ര സാംസ്കാരിക കേന്ദ്രമായി മാറുന്നു, ഗ്രാമ പദ്ധതി വിഭാവനം.
1990 – ഒളിമ്പസ് ആശ്രമം, വാഗ്മീ നാട്യ കേന്ദ്രം, ഫീനിക്സ് ഗായക സംഘം, സാരംഗം കയ്യെഴുത്ത് മാസിക.
1990 – പൊതു ജനങ്ങള്‍ക്കിടയില്‍ പരിസ്ഥിതി പ്രബോധന പരിപാടികള്‍ വിപുലമാക്കുന്നു.
1994 – ചെന്നൈയില്‍ ഹൌസ് ഓഫ് ഒളിമ്പസ് എന്ന പേരില്‍ കമ്യൂണ്‍ ആരംഭം. ഒളിമ്പസ് ദര്‍ശനത്തിന്റെ ആവിര്‍ഭാവം.
1997 – റ്റീ റ്റീ എസ് പരിസ്ഥിതി ട്രസ്റ്റ് ആരംഭം. ദക്ഷിണേന്ത്യയില്‍ എങ്ങും പ്രാചാരണ ഗവേഷണങ്ങള്‍. കമ്യൂണ്‍ കേരളത്തിലേക്ക്.
1998 – ഗ്രാമ കൂട്ടങ്ങള്‍- തറക്കൂട്ടങ്ങള്‍, പ്രകൃതി ശാലകള്‍, പരിസ്ഥിതി തൊഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഓരോന്നായി തുടങ്ങി വയ്ക്കുന്നു.
2002 – കമ്യൂണ്‍ നിര്‍ത്തി വയ്ക്കുന്നു. ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
2006 – കമ്യൂണ്‍ നവഗോത്ര ഗുരുകുലം എന്ന പേരില്‍ കല്ലടിക്കോട്ടില്‍ പുനരാരംഭിക്കുന്നു.
2010 – നവഗോത്ര ഗുരുകുലം തത്തമംഗലത്ത് പുനരാരംഭിച്ചു അകം സഹവാസങ്ങള്‍ ആരംഭിക്കുന്നു.
2015 – ഗുരുകുലത്തിന് പുറത്ത് സഹവാസങ്ങള്‍ ആരംഭിക്കുന്നു.
2016 – പ്രകൃതി കേന്ദ്രിത ജീവിത പരിഷ്കരണ പദ്ധതി QLife പരിശീലനങ്ങള്‍ കേരളത്തില്‍ ഉടനീളം സംഘടിപ്പിച്ചു തുടങ്ങുന്നു.
2016 – സ്വന്തം കാമ്പസ് പാലക്കാട്, പാടൂരില്‍ മംഗലം പുഴയോരത്ത് സ്വന്തമാകുന്നു.
2017 – പുതിയ രൂപത്തില്‍ പ്രവര്‍ത്തനങ്ങളെ എകീകരിക്കുവാനായി ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ സമഗ്ര പരിസ്ഥിതി ഗവേഷണ കേന്ദ്രം രൂപീകരിക്കുന്നു.
2021- കാമ്പസ്സില്‍ അതിന്റെ സാക്ഷാത്കാരകാന്‍ താമസിച്ചു തുടങ്ങുന്നു.