ക്ഷമ

ക്ഷമ

 

പ്രകൃതിയിൽ സഹജമായ ഒരു ഗുണവിശേഷമാണ് ക്ഷമ. അത് ചുറ്റുമുള്ള എല്ലാ സത്തകളുമായി ഏകീഭാവത്തിൽ ചലിക്കാനുള്ള ഒരു കഴിവാണ്. പരസ്പര ബന്ധങ്ങൾ ഇഴുകിച്ചേർന്നു പ്രവർത്തിച്ചാൽ ജീവിതം അനായാസമായി ഒരു തടസ്സവും കൂടാതെ ഒഴുകാൻ സാധിക്കും. ഒരു സത്തയുടെ ജീവിത ചലനങ്ങൾ മറ്റു സത്തകളുടേതുമായി ഉരസ്സൽ ഉണ്ടാകുന്നയിടത്തു ആ ചലനങ്ങളെ ഇഴുകി ചേർക്കാൻ തക്കവണ്ണം പരിഷ്കരിക്കാനുള്ള കഴിവ്. അത് പോലെ തന്നെ അവന്റെ പരിസര ചലനങ്ങളുമായി പക്വപെടാനുള്ള ശേഷി. അതായതു എല്ലാ സ്ഥല കാല രൂപ ഭാവ ഭാവങ്ങളെ അതേപടി സ്വീകരിക്കുവാനും പൊരുത്തപ്പെടാനുമുള്ള ക്ഷമത.

 

യുക്ത്യാധിക്കമുള്ള മനുഷ്യന് നിരന്തരം അവന്റെ പ്രവർത്തനങ്ങളും ചലനങ്ങളും മറ്റു മനുഷ്യരുടെയും, ജീവിജാലങ്ങളുടേതുമായി വൈരുദ്ധ്യമായി അനുഭവപ്പെടും. അതാണ് ഇന്നത്തെ ജീവിതത്തിലെ ഒട്ടേറെ മാനസിക പ്രശ്നങ്ങൾക്ക് കാരണം. അതുപോലെ തന്നെ അവന്റെ പരിസരങ്ങളിലെ സാഹചര്യങ്ങൾ മിക്കപ്പോഴും അവനു യോജ്യമാകാതെ വരുന്നതായി അനുഭവപ്പെടും. അതും അവനു മാനസിക സമ്മർദ്ദം ഉരുവാക്കുന്നു. എന്നാൽ അതെല്ലാം പ്രകൃതിയിൽ അങ്ങനെ തന്നെയാണെന്ന് മനസ്സിലാക്കാൻ സാധിച്ചാൽ സമ്മർദ്ദങ്ങൾ ഉണ്ടാകില്ല. പൊരുത്തപ്പെടലാണ് ഉണ്ടാകുക. അസ്വീകാര്യതയും ചെറുത്തു നിൽക്കലുമാണ് മാനസിക സമ്മർദ്ദങ്ങൾക്കും അശാന്തിക്കും കാരണം. ഇന്നത്തെ പ്രായോഗിക ജീവിതത്തിൽ ക്ഷമ എന്നത് ഒരു പ്രതികർമ്മമായിട്ടു കൂടി വിവക്ഷിക്കുന്നു. അസ്വീകാര്യതയും ചെറുക്കലും സ്വാഭാവികമായതോടെ ആ കർമ്മത്തിനു പ്രതികരണമായി ഉളവാക്കിയ വിപരീത വികാരങ്ങളോട് ക്ഷമിയിലൂടെ പ്രതികരിച്ചും, ആ കർമത്തിൽ അനുഭവാലുക്കളായവരോട് പ്രത്യക്ഷമായും പരോക്ഷമായും ക്ഷമ (മാപ്പു) ചോദിച്ചും ആ പ്രകൃതിയിൽ ഉണ്ടാക്കിയ പ്രക്ഷുബ്ധതകളെ ശമിപ്പിച്ചും മാത്രമേ ശാന്തി ഉണ്ടാകൂ. അനുകൂലമായും പ്രതികൂലമായും പരിതസ്ഥിതികൾ ചാക്രികമായി വന്നുകൊണ്ടിരിക്കും എന്നതു ഒരു പ്രപഞ്ച സത്യമാണെന്നു മനസ്സിലാക്കി അതിനുള്ള ക്ഷമ കാണിച്ചും പൊരുത്തപ്പെടുന്പോഴാണ് ശാന്തിയും സുസ്ഥിരതയും ഉണ്ടാകുക.

National Coordinator, Greencross Foundation Centre for Deep Ecology, Faculty Member, Deep Ecological Fellowship, Editorial Member, The Ecosophical Insight, (olympuss.in)

Leave a Reply