നിങ്ങളുടെ ജീവിതത്തെ ഒരു വാഹനത്തോട് ഉപമിക്കാം
നിങ്ങളുടെ ജീവിതത്തെ ഒരു വാഹനത്തോട് ഉപമിക്കാം. നിങ്ങള്‍ സഞ്ചരിക്കുന്ന വാഹനം (ജീവിതം) വളരെ വേഗത്തില്‍ ഒരു വലിയ കൊക്കയുടെ സമീപത്തുള്ള ഒരു വളവിലേക്ക് അടുക്കുന്നു എന്നു കരുതുക. മുന്നറിവില്ലാതെ വളരെ വേഗത്തില്‍ കൊക്കയുടെ അരികിലുള്ള ആ വളവിനോട് അടുക്കുമ്പോള്‍ പൊടുന്നനെ വളയം തിരിക്കുകയോ ബ്രെയ്ക്ക് ചവിട്ടുകയോ ചെയ്‌താല്‍ വാഹനവും നിങ്ങളും കൂടെ യാത്ര ചെയ്യുന്നവരും കൊക്കയിലേക്ക് മറിഞ്ഞു വീഴുകയേ ഉള്ളൂ. ഇത് ഒഴിവാക്കണമെങ്കില്‍ ഒന്നുകില്‍ നിങ്ങള്‍ വളരെ പതുക്കെ പോകണം. അല്ലെങ്കില്‍ വളവു എത്തുന്നതിനു മുമ്പായി ഇപ്പോള്‍ തന്നെ വളയം തിരിക്കാന്‍ തുടങ്ങണം.
പുതിയ ലോക ക്രമം എന്ന ജീവിത വളവിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. നിങ്ങളുടെ ജീവിത വാഹനം വഴി തിരിക്കാന്‍ ഇനി ആകെ ഒമ്പത് കൊല്ലം തികച്ചുമുണ്ടോ എന്നു പോലും നമുക്ക് അറിയില്ല !!! അപ്പോഴാണ്, അന്നേരം ആലോചിച്ചു ചെയ്യാം എന്നു കരുതി അത് വരെ ഇങ്ങനെ തന്നെ പോകാൻ നാം തയാറാകുന്നത്. അങ്ങനെയെങ്കിൽ, നിങ്ങള്‍ കരുതലോടെ ബ്രേയ്ക് ചവിട്ടിയാലും പിറകെ വരുന്നവര്‍ അവരുടെ വേഗം കൊണ്ട് നിങ്ങളെ തള്ളി കൊക്കയില്‍ ഇടുക തന്നെ ചെയ്യും.
നാം വീണുപോയാല്‍ എന്ത് പറ്റും? ലോക കോര്‍പ്പറേറ്റ് ഭീമന്മാര്‍ പ്രകൃതി വിഭവങ്ങളെയും അവയെ കുറിച്ചുള്ള അറിവിനെയും ആരോഗ്യത്തെയും ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും ലോകസംസ്കാരങ്ങളെയും മതത്തെയും സര്‍ക്കാരുകളെയും നിയമത്തെയും പണത്തെയും ഭക്ഷണത്തെയും കാലാവസ്ഥയെയും ബന്ധങ്ങളെയും ജീവിത വ്യവസ്ഥകളെയും ഒക്കെ ഏതാണ്ടു മുഴുവനായും വിഴുങ്ങിക്കഴിഞ്ഞു. ഇപ്പറഞ്ഞവയുടെ നിയന്ത്രണങ്ങള്‍ ഏതാണ്ട് ഇപ്പോള്‍ പൂര്‍ണമായും അവരുടെ കയ്യിലാണ്. (ഒരു കൊല്ലം മുഴുവൻ ലോകത്തെയാകെ ഒറ്റയടിക്ക് പൂട്ടിയിട്ട അനുഭവം മാത്രം ഓര്‍ത്താല്‍ മതിയാകും അവരുടെ ശക്തിയുടെ ഭീമാകാരത മനസ്സിലാക്കാന്‍). ഇനിയവര്‍ അനുവദിക്കുന്നതേ നമുക്ക് ലഭിക്കുകയുള്ളൂ… അനുവദിച്ചാലേ ലഭിക്കുകയുള്ളൂ. ഭക്ഷണമോ പ്രാണവായുവോ കിടപ്പിടമോ പോലും അവര്‍ നല്കിയില്ലെങ്കില്‍ നമുക്ക് ലഭിക്കില്ല !!!
ഇങ്ങനെ പോയാല്‍ എന്താണ് കുഴപ്പം എന്നു ചോദിക്കാം. എല്ലാം അവര്‍ തരുന്നുണ്ടല്ലോ, എല്ലാം ചുറ്റിലുമുണ്ടല്ലോ എന്നാണു ഭാവമെങ്കില്‍ അറിയുക, എല്ലാം പതുക്കെ പതുക്കെ അവരുടെ നിയന്ത്രണത്തില്‍ ആക്കിയത് നിങ്ങളുടെ ഇന്നുള്ള ജീവിത വ്യവസ്ഥയെ / സൌകര്യങ്ങളെ / സൌഖ്യങ്ങളെ എല്ലാം പാടെ നിങ്ങളില്‍ നിന്നും പറിച്ചു മാറ്റുവാന്‍ വേണ്ടിയാണ്. അതൊരുലോക കോര്‍പ്പറേറ്റ് അജണ്ടാ പ്രോഗ്രാം ആണ് എന്നാണ് അറിയുന്നത്. അത് മാറ്റാന്‍ നമുക്ക് ആകില്ല.
നിങ്ങള്‍ പെറ്റു വീഴപ്പെട്ടത് ഈ വഴിയിലാണ്. കഴിഞ്ഞ അര ദശാബ്ദമായി നാം ഈ റോഡില്‍ കയറിയിട്ട്. എന്തായാലും ആ വളവും കൊക്കയും ഈ റോഡില്‍ തന്നെ ഉണ്ട്. നമുക്ക് മുന്നോട്ടു തന്നെ ജീവിത യാത്ര ചെയ്തു പോയേ മതിയാകൂ. ഈ യാത്ര മതിയാക്കാനാകില്ല. അപ്പോള്‍ ഈ വളവും കൊക്കയും നാം കാണുക തന്നെ ചെയ്യും. അപ്പോള്‍ വീണു പോകാതിരിക്കാന്‍ എന്തു ചെയ്യും?
പരിഹാര മാര്‍ഗം ആയി നമുക്ക് മുന്നിലുള്ളത് ആ സാഹചര്യത്തെ നേരിടാന്‍ നാം സ്വയം തയ്യാറെടുക്കുകയും കൂടെയുള്ള നമ്മുടെ പ്രിയപ്പെട്ടവരെ ശരീരം കൊണ്ടും, മനസ്സ് കൊണ്ടും, അറിവ് കൊണ്ടും പരിശീലിപ്പിച്ചു സജ്ജരാക്കുകയും ചെയ്യുക എന്നതാണ്.
സജ്ജരാകാന്‍ എന്തെല്ലാം ചെയ്യണം? ഇതാണു നാം ഇപ്പോള്‍ നില കൊള്ളുന്ന ഇടുങ്ങിയ ജീവിത വഴി എന്നും ഇതില്‍ വളവും കൊക്കയും എവിടെ എങ്ങനെ ഒക്കെ ആണെന്നും വഴി മാറ്റം വേണ്ടതുണ്ടെന്നും ഒക്കെ പരമാവധി ബോദ്ധ്യപ്പെടുക. വേഗതയാര്‍ന്ന ജീവിതത്തെ വേണ്ടപ്പോള്‍ വീഴാതെ ഗതി തിരിക്കാന്‍ പാകത്തില്‍ മെല്ലെയാക്കുക. ജീവിതത്തില്‍ നാം വെറുതെ ചുമക്കുന്ന അധിക ഭാരങ്ങള്‍ എല്ലാം ഒഴിവാക്കുക. വേണ്ടപ്പോള്‍ എല്ലാം ഗതി തിരിക്കാനും കേടുപാടുകള്‍ വന്നു ചേര്‍ന്നാല്‍ അപ്പപ്പോള്‍ തന്നെ സ്വയം നേരെയാക്കാനും നമ്മളും പ്രിയപ്പെട്ടവരും പരിശീലിക്കുക. കൂടെ യാത്ര ചെയ്യുന്നവരുമായി കൈ കോര്‍ത്തു വീഴാതെ നില്‍ക്കാനായി കണ്ണി മുറിയാതെ സൂക്ഷിക്കുക. ഇതിനൊക്കെയായി കാരണവന്മാര്‍ സൂക്ഷിച്ചു വച്ച അറിവും കഴിവും ഉപകരണങ്ങളും മറവു ചെയ്തയിടത്ത് നിന്നും വീണ്ടെടുത്ത് പൊടി തട്ടി കഴുകിയെടുത്ത് കേടുപാടുകള്‍ തീര്‍ത്ത്ചായം നല്‍കി എണ്ണയിട്ടു തയ്യാറാക്കി വയ്ക്കുക. എന്നിട്ട് ഈ പറഞ്ഞ ചുവടുകളും പരിശീലനങ്ങളും ഉടനെ തുടങ്ങുക.
ഇന്ന് തന്നെ മാറാന്‍ തുടങ്ങുക. അതല്ല വഴി മാറ്റം ആഗ്രഹിക്കുന്നില്ലെങ്കില്‍, പഠിപ്പും പള്ളിക്കൂടവും തൊഴിലും തൊഴില്‍ ശാലയും ചന്തയും കച്ചവട ശാലയും ആശുപത്രിയും ഒക്കെയാണ് ഇപ്പോഴും നിങ്ങളെ മയക്കി കെട്ടി ഇടുന്നതെങ്കില്‍ അവിടെ തന്നെ തുടരുക എന്നതാകും നിവൃത്തി.
സ്വാശ്രയത്വം നേടുക എന്നതാണ് ഈ പ്രതിസന്ധിക്കുള്ള ആത്യന്തിക പ്രതിവിധി. ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, ഗൃഹനിര്‍മാണം, സുരക്ഷ, അറിവ് തുടങ്ങിയവയില്‍ എല്ലാം സ്വാശ്രയത്വം നേടണം. ഇതൊന്നും ഒറ്റയ്ക്ക് നേടാന്‍ കഴിയില്ല എങ്കിലും തല്‍ക്കാലം നിങ്ങളുടെ ജീവിതത്തില്‍, നിങ്ങളുടെ വീട്ടില്‍ നിന്നു തന്നെ തുടങ്ങുക. അതും യുദ്ധ കാലാടിസ്ഥാനത്തില്‍ തുടങ്ങുക.
സ്വന്തമായ ഒരു വഴി കണ്ടെത്തുക. ഓരോരുത്തരും കണ്ടെത്തണം. അഥവാ എവിടെ എങ്ങനെ എന്നു നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍, ഞങ്ങള്‍ നവഗോത്ര സുസ്ഥിര ജീവന സമൂഹത്തിന്‍റെ വഴികളെ പരിചയപ്പെട്ടു പ്രയോഗിക്കാം. അല്ലെങ്കില്‍ ഞങ്ങളോടൊത്ത് കൈകോര്‍ത്ത് മുന്നോട്ടു നീങ്ങാം.
നവഗോത്ര സമൂഹത്തോട് കൈ കോര്‍ക്കാന്‍ : എല്ലാ മാസവും രണ്ടാം ശനിയാഴ്ചയുടെ അടുത്ത ദിവസം ഈ സമൂഹം ഒന്ന് ഒത്തു കൂടാറുണ്ട്. ആദ്യം വന്നു കൈ കോര്‍ക്കുക. അറിയുക, അനുഭവമാക്കുക, പരിശീലിച്ചു തുടങ്ങുക. അപ്പോള്‍ തെല്ലും കാത്തിരിക്കാതെ കുടുംബത്തെയും കൂട്ടുകാരെയും കൂട്ടി അടുത്ത പരിപാടിക്ക് തന്നെ വന്നെത്തുക.
ഏവർക്കും സ്വാഗതം!!!
ഹൃദയ പൂര്‍വ്വം,
നവഗോത്ര സുസ്ഥിര ജീവന സമൂഹം.
9497628007
Leave a Reply
You must be logged in to post a comment.