മദ്ധ്യവര്‍ത്തികള്‍ ആവശ്യമാകുന്നത്

വ്യവസ്ഥകളുടെ പ്രവര്‍ത്തന ഊര്‍ജ വിതരണം (ജീവികളില്‍ മസ്തിഷ്ക – നാഡീവ്യൂഹ ഘടന) അവയുടെ പരിണാമ സ്ഥിതിയ്ക്കനുസരിച്ച് വൈവിദ്ധ്യ പൂര്‍ണം ആയിരിക്കും. അതിന്‍റെ അടിസ്ഥാനത്തില്‍ ഓരോ വ്യവസ്ഥയുടെയും (ജീവിയുടെയും മനുഷ്യന്‍റെയും) ഗ്രഹണ ശേഷിയില്‍ വ്യത്യാസം ഉണ്ടാകും. അതിനാല്‍ ഈശ്വരീയ ബോദ്ധ്യം ഉണ്ടാകുക പലരിലും പല തരത്തിലും തലത്തിലും ആയിരിക്കും. അത് കൊണ്ട് തന്നെയാണ് പലപ്പോഴും പ്രകൃതിയുമായി സുതാര്യത കുറഞ്ഞവര്‍ക്ക് ഈശ്വരീയത്തെ അറിയുവാന്‍ മദ്ധ്യവര്‍ത്തികള്‍ വേണ്ടി വരുന്നതും സുതാര്യത ഇല്ലാത്തവര്‍ക്ക് മദ്ധ്യവര്‍ത്തിയെ പോലും അറിയാന്‍ കഴിയാത്തതും
Leave a Reply
You must be logged in to post a comment.