അനിശ്ചിതമായ ഈ സമയത്ത്

അനിശ്ചിതമായ ഈ സമയത്ത് കുറഞ്ഞ കഷ്ടമുള്ളവര്‍ കൂടുതല്‍ കഷ്ടമുണ്ടായവരെ തുണയ്ക്കുക. ആരെയും അന്യനെന്നു കാണാതെ അരികിലുള്ളവര്‍ക്ക് കൈ കൊടുക്കുക തന്നെ ചെയ്യുക. അധികാരികള്‍ക്കായി കാത്തിരിക്കാതെ അടുത്തുള്ളവരുമായി കൈ കോര്‍ത്തു വേണ്ടത് ചെയ്തു കൊണ്ടേ ഇരിക്കുക. പരസ്പരം ധൈര്യം പകരുക. നിങ്ങള്‍ സഹായിക്കുവാനുള്ള ശേഷി എത്ര കുറഞ്ഞവരാണെങ്കിലും, എന്ത് പേര് പറഞ്ഞാണെങ്കിലും, കഷ്ടമുള്ളവരില്‍ നിന്നും അകലേയ്ക്ക് ഓടിപ്പോകാതിരിക്കുക. അകലെയുള്ളവര്‍ ആര്‍ക്കും ഒന്നും വരാതിരിക്കണേ എന്നും ബാധിതര്‍ക്ക് അധികമാകാതിരിക്കണേ എന്നും പ്രാര്‍ത്ഥിക്കുകയെങ്കിലും ചെയ്യുക. എല്ലാരും ഒപ്പമുണ്ട്.

നിനക്ക് ഞാനുണ്ട്, നവഗോത്ര സമൂഹം

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply