നിങ്ങള്‍ ജീവിതത്തെ നയിക്കുന്നത് ബുദ്ധി കൊണ്ടോ ബോധം കൊണ്ടോ?

താളാത്മകമായി ശരീരത്തെ ചലിപ്പിക്കയെന്നാല്‍, തനിക്കു ചുറ്റുമുള്ള സൌന്ദര്യം നിറഞ്ഞ ചിലതിനോട് ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഏകാതാനതയില്‍ ചരിക്കുക / ചലിക്കുക എന്നാണു അര്‍ഥം. ശരീരം ചലിപ്പിക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് ബുദ്ധി കൊണ്ടാണ് ചലിക്കാന്‍ ആകുക. ഒരു സൈക്കിള്‍ ചവിട്ടുന്നതും നീന്തുന്നതും ഒക്കെ ബുദ്ധി കൊണ്ട് അനുഭവിക്കാന്‍ കഴിയാത്തത് പോലെ, ശരീരത്തെ ചുറ്റുപാടുള്ള സര്‍വവും ഏകാതാനതയില്‍ ആക്കാന്‍, ബുദ്ധിക്കല്ല, ശരീരത്തിന്റെ അവബോധത്തിന് (ബോധത്തിന്) ആണ് കഴിയുക. ആ അവബോധത്തിന് വേണ്ടുന്ന പ്രാഥമിക പശ്ചാത്തലം ആണ് വഴക്കം. അവബോധം കൈവരാന്‍ പാകത്തില്‍ ഉള്ള പരിശീലനം നേടിയാല്‍ അത് തഴക്കം ആയി. അങ്ങിനെ കൈവരുന്ന തഴക്കമുല്ലവര്‌ക്കാനു, എന്തും ഒന്നുമായും കൂട്ടി മുട്ടാതെ, സൌന്ദര്യാത്മകമായി, ഏകതാനമായി, കൊണ്ട് പോകുവാന്‍ ആകുക. ബുദ്ധി കൊണ്ട് മാത്രം ഈ കാര്യം നിര്‍വഹിക്കുന്നവര്‍ക്ക് ശരീരം വഴങ്ങാറില്ല. അതിനാല്‍ ബുദ്ധിയുടെ നിയന്ത്രണം ജീവിതത്തിലെ ഭൌതിക ചലനങ്ങളെ സ്വാധീനിക്കില്ല. അത് ജീീവിതതിലെ കൂട്ടിയിടികള്‍ക്ക് കാരണമാകും.

അതിനാല്‍ ജീവിതത്തെ നയിക്കാന്‍ നാം ആശ്രയിക്കേണ്ടത്, ബോധത്തെ ആണ്, ബുദ്ധിയെ അല്ല. ഇനി ഒന്ന് പരിശോധിച്ച് നോക്കൂ.. നിങ്ങള്‍ ജീവിതത്തെ നയിക്കുന്നത് ബുദ്ധി കൊണ്ടോ ബോധം കൊണ്ടോ?

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply