നിസ്സംഗം, നിഷ്കാമം, നിര്യുക്തം

കടമെടുത്ത ശൈലികളെയും വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും വലിച്ചെറിയുക; നമ്മുടെ മണ്ണിന്റെ സംസ്കാരത്തിലേക്ക് തിരികെ എത്തുക.. എന്നൊക്കെ ഞാന്‍ പറഞ്ഞാല്‍, ഹിന്ദുത്വ വാദി ആണെന്ന് ചിലരൊക്കെ പറയും. എന്ന് വച്ച് മിണ്ടാതിരിക്കുമ്പോഴോ, ഏതോ ഭൂപ്രദേശത്ത്, അവിടുത്തെ ക്രമീകരണത്തിനായി, അന്നുണ്ടാക്കിയ പലതും തുടരുന്നതാണ് ഭൂമിയിലെ ശരി എന്ന് ആരൊക്കെയോ വന്നു എന്റെ കണ്മുന്‍പില്‍, എന്റെ ചെവിയ്ക്കുള്ളില്‍ വന്നോതും.. കഥയും കഥനങ്ങളും കഥകള്‍ മാത്രം ആണെന്നും മറ്റും പറഞ്ഞു തുടങ്ങിയാല്‍ യുക്തി വാദി ആണെന്ന് മുദ്ര കുത്തും..
ഈ ത്രി / ചത്വര / പഞ്ച മാനങ്ങളില്‍ നിന്നും ഒക്കെ മാറി കേവല ശരികളുടെയും തെറ്റുകളുടെയും ഇടയില്‍ എവിടെയൊക്കെയോ കിടക്കുന്ന കുറെയേറെ വ്യത്യസ്ത ശരികളെ തൊട്ടറിയുമ്പോള്‍, മുന്‍പിലാടുന്നതും ശരിയെന്നറിയുമ്പോള്‍, എന്തിനോടാണ്‌ യോജിക്കുക, വിയോജിക്കുക. നിസ്സംഗം, നിഷ്കാമം, നിര്യുക്തം….

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply