ഗയ്യ പറയുന്നു

ഇപ്പോഴും എപ്പോഴും ഞാന്‍ നിന്നോട് പറയുന്നു, നിന്നെ കേള്‍ക്കുന്നു, നിനക്ക് നല്‍കുന്നു..
- എന്നോട് മിണ്ടുവാന്‍ നീ നിന്റെ വാക്കിനെ ദൂരെയെറിയുക,
- എന്നെ നീ കേള്‍ക്കുവാന്‍ നിന്റെ ഒച്ചയെ ദൂരെയെറിയുക,
- എന്നെ നീ കാണുവാന്‍ നിന്റെ കണ്ണടകള്‍ ദൂരെയെറിയുക,
- എന്നെ രസിക്കുവാന്‍ നിന്റെ അങ്കികള്‍ ദൂരെയെറിയുക,
- എന്നെ മണക്കുവാന്‍ നിന്‍ പനിനീരുകള്‍ ദൂരെയെറിയുക,
- എന്നെയറിയുവാന്‍ നിന്‍ ചിത്തത്തെ ദൂരെയെറിയുക,
എന്തെന്നാല്‍, ഞാന്‍ നിന്നില്‍ നിന്നും തെല്ലും, ദൂരെയല്ല എന്‍ ഗര്‍ഭത്തില്‍ എന്നും നിറവായ നീ തളര്‍ന്നാല്‍ ഞാനും,ഞാന്‍ തളര്‍ന്നാല്‍ നീയും തളരുമെന്നു, നീ ഞാന്‍ തന്നെയാണെന്ന്…
https://www.facebook.com/notes/santhosh-olympuss/notes/494025103978768
Leave a Reply
You must be logged in to post a comment.