ഗുരുത്വം
ഗുരുത്വം
=====
നാം സ്വയം ഭൂവല്ല.
ശരീരത്തിലും, ജീവനിലും, മനസ്സിലും,
ജ്ഞാനത്തിലും, ശക്തിയിലും,
നാം ഓരോ പരമ്പരകളോട്
ഗുരുത്വ മാര്‍ഗെ കടപ്പെട്ടിരിക്കുന്നു.
കായ ഗുരുത്വം മാതാവിനോടും,
ജീവ ഗുരുത്വം പിതാവിനോടും,
ശക്തി ഗുരുത്വം മണ്ണിനോടും,
ധര്‍മ ഗുരുത്വം കുലത്തിനോടും,
ജ്ഞാന ഗുരുത്വം ഗുരുവിനോടും,
നാം കടപ്പെട്ടിരിക്കുന്നു.
ഈ കണ്ണി മുറിയുമ്പോള്‍
നാം സൂത്രമഴിഞ്ഞ മുത്തു പോലെയാകുന്നു.
– ഒളിമ്പസ്സിന്റെ ഗുരുസ്മൃതി..
Leave a Reply
You must be logged in to post a comment.