ഗുരു പറഞ്ഞു ”ആരും പഠിപ്പിച്ചത് പാടണ്ടടാ
ഗുരു പറഞ്ഞു
“ആരും പഠിപ്പിച്ചത് പാടണ്ടടാ; നിനക്ക് തോന്ന്ണത് ചെയ്യടാ”
തോന്നലായി വരുന്നത് അവബോധത്തില്‍ നിന്നാണ്.
ആരും പഠിപ്പിക്കാതെ കൈ വന്ന അവബോധം സഹജമാണ്.
അങ്ങിനെ സഹജാവബോധം ഗുരുസ്ഥാനി ആയി.
തോന്നണത് ചെയ്തപ്പോള്‍ ഗുരു പുറത്താക്കി.
ഗുരുസ്ഥാനി ബോധിപ്പിച്ചത് തന്നെ ചെയ്തു.
ഒടുവില്‍ അറിഞ്ഞു, അതായിരുന്നു ഗുരുത്വം എന്ന്..
അങ്ങിനെയാണ് ഗുരു പരമ്പര എന്ന്..
ഒടുവില്‍ ഗുരു പരമ്പരയേതെന്ന
ജന്മ നിയോഗമെന്ന ബോദ്ധ്യത്തോടെ
ഗുരുത്വത്തോടെ, ഗുരു മാര്‍ഗത്തില്‍..
നന്മ, ഒളിമ്പാ..
Leave a Reply
You must be logged in to post a comment.