വിശപ്പ്, ഒരു ജൈവ പ്രതിഭാസമാണ്.
ശരീരത്തിന്റെ പരിചരണത്തിന് വേണ്ടുന്ന ജൈവ ഘടകങ്ങള്‍ നല്‍കുകയെന്നതാണ് ഭക്ഷണത്തിന്റെ ധര്‍മം. ഭക്ഷണം പ്രായ പൂര്‍ത്തിയായ ഒരുവന്, അഞ്ചു നേരവും ആവശ്യമായ ഒന്നല്ല. അഥവാ അത് ലഭിക്കണമെങ്കില്‍, കഠിനാദ്ധ്വാത്തിന്റെയും സങ്കീര്‍ണതകളുടെയും ആവശ്യവും നമുക്കില്ല. വാ കീറിയ പ്രകൃതി ഇരയും ഉണ്ടാക്കി വയ്ക്കുന്നുണ്ട്. തനിക്കുള്ള ഭക്ഷണം എവിടെ എന്ന് പരതുന്നതിനു പകരം തന്റെ ഭക്ഷണം തന്നെ കാത്തിരിക്കും എന്ന ഒരു സാംസ്കാരിക ഉപബോധം ഒരു ജീവിക്കുണ്ടായാല്‍ അതിനു ഭക്ഷണം ലഭിക്കും. അങ്ങിനെയാണ് പ്രപഞ്ചത്തിന്റെ സംവിധാനം.
ഗൈയ്യാ (ഭൂമി) ഒരു ജീവി ആണ് (ജൈവ സത്ത എന്നതാണ് ശരിയായ പ്രയോഗം. എങ്കിലും ഭൌതികമായി മനസ്സിലാകാന്‍ ജീവി എന്ന് തന്നെ പറയട്ടെ.) അതിന്റെ ഘടക കോശങ്ങളായ ജീവികള്‍ക്ക് വേണ്ടുന്ന പോഷണം നല്‍കാന്‍ ഗയ്യായ്ക്ക് സമഗ്രവും സങ്കീര്‍ണവും ആയ ഒരു സംവിധാനമുണ്ട്. നിര്‍മാണത്തിന് പോഷണം വേണ്ടുന്ന ഒരു കോശം അതിന്റെ ബഹിര്‍ ബയോപ്ലാസ്മിക് മണ്ഡലത്തിലേക്ക് നല്‍കുന്ന ഒരു വെക്റ്റര്‍ ബോസോണ്‍ സംജ്ഞയാണ് ആ കോശത്തിലേക്ക് വേണ്ടുന്നവയെ നല്‍കാന്‍ ബഹിര്‍ വ്യവസ്ഥയ്ക്ക് സൂചന നല്‍കുക. ബഹിര്‍ വ്യവസ്ഥ (ഇവിടെ ജൈവ സമൂഹം അഥവാ ഗൈയാ) അത് തിരികെ നല്‍കാന്‍ ബാധ്യസ്ഥവും ആണ്. ഗയ്യായുടെ ഈ ഉത്തരവാദിത്തത്തെ നാം ബുദ്ധിയാല്‍(സംസ്കാരവും അക്കാദമിയും, ഇസങ്ങളും സ്വാധീനിച്ച യുക്തിയാല്‍ രൂപീകൃതമായ ഉപബോധം അഥവാ Mental Paradigm ) തിരുത്തി സ്ഥാപിക്കുമ്പോള്‍, അതിനു നാം പല സങ്കീര്‍ണ തന്ത്രങ്ങളും ആവിഷ്കരിക്കേണ്ടി വരും. തൊഴിലും വ്യവസായവും കൃഷിയും ഒക്കെ ആ വിഭാഗത്തില്‍ ഉണ്ടായി വന്നവ തന്നെ.
പക്ഷെ ആന ആടായി തീര്‍ന്ന ഈ സമൂഹത്തില്‍, ഉപബോധിതര്‍ക്ക് മാത്രമേ, ഇത് പ്രായോഗികമാകൂ എന്നൊരു പരിധി നമുക്കുണ്ട്. ഇത് പറയാനൊരു സാംസ്കാരിക സംവിധാനം നമുക്കില്ലാത്തപ്പോള്‍ വിശപ്പിന്റെ വിളിക്ക് മുമ്പില്‍ കണ്ണടയ്ക്കുകയെ നിവൃത്തിയുള്ളൂ. ഈ വാചകം കൊണ്ടുദ്ദേശിച്ചത്, വിശപ്പിനു നേരെ കണ്ണടയ്ക്കുക എന്നല്ല, വിശപ്പെന്തെന്നു അറിയാതെ വിശപ്പനുഭവിക്കുന്നവര്‍ക്ക് മുന്നില്‍, സാംസ്കാരിക വേദം നല്‍കി നില്‍ക്കാന്‍ കഴിയില്ല എന്നത് കൊണ്ട്, ഇതര പ്രശ്നങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയും വിശപ്പിനെ പരിഹരിക്കുകയും മാത്രമേ നിവൃത്തിയുള്ളൂ എന്നാണു.
സ്വന്തം കാരണം കൊണ്ടല്ലാതെ വിശപ്പനുഭവിക്കുന്നവര്‍ ഫെസുബുക്കില്‍ അധികം കാണില്ല എന്നാണ് എന്റെ കണക്കു കൂട്ടല്‍. അല്പം സാമൂഹ്യ അവബോധമോ പ്രതിബദ്ധതയോ ഉള്ളവര്‍ ഏതു ആള്‍ക്കൂട്ടത്തിലും കാണും. അവരെ തേടിയാണ് ഈ യാത്രയും. പ്രകൃതിയുടെ നിയമങ്ങളെ അറിയാതെ ഭരണ സൌകര്യത്തിനായി നാമുണ്ടാക്കിയ നിയമത്തിനും സംസ്കാരത്തിനും അപ്പുറം, സമമിതിയുടെ പ്രകൃതി നിയമങ്ങള്‍ അറിഞ്ഞാല്‍, ഈ പരിവട്ടങ്ങളെ, പ്രാദേശികമായി, ഒരു പരിധി വരെ പരിഹരിക്കാനാകും. ഇത് ബാധിതരോടല്ല പറയേണ്ടൂ.. അവര്‍ക്കായി കരങ്ങള്‍ ഉയര്‍ത്തുന്നവരോടാണ്..
https://www.facebook.com/notes/santhosh-olympuss/notes/296229433758337
Leave a Reply
You must be logged in to post a comment.