നെല്ലിയാമ്പതി സഹവാസികള്‍ക്കുള്ള നിര്‍ദേശങ്ങള്‍
നമസ്കാരം പ്രിയ ബന്ധുക്കളെ,
അടുത്ത വെള്ളിയാഴ്ച, 14 -02-2025 നു ആണ് നെല്ലിയാമ്പതി നേച്ചര്‍ ക്യാമ്പ് അഥവാ സഹവാസം ആരംഭിക്കുന്നത്. സഹവാസ പരിപാടികളെ കുറിച്ച് ഏകദേശ ധാരണ നല്കുവാന് ആണ് ഈ കുറിപ്പ്.
-
-
- സമയം
● ആദ്യ ദിനം [14 -02-2025] ഉച്ചയ്ക്ക് 3 മണിക്ക് രജിസ്ട്രേഷന് തുടങ്ങും
● അനൌപചാരികമായ പ്രാരംഭവും 3 മണിക്ക് ആയിരിക്കും.
● രണ്ടും മൂന്നും ദിവസങ്ങളില്‍ രാവിലെ 5:00 മണിക്ക് എല്ലാവരും ഉണരുകയും 5:45 മണിക്ക് ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്യും.
● ഒന്നും രണ്ടും ദിവസങ്ങളില്‍ രാത്രി 10 :15 മണിക്ക് പരിപാടികള്‍ അവസാനിക്കും .
● അനൌപചാരികമായ സമാപനം ഞായറാഴ്ച ഉച്ചയ്ക്ക് 3:30 മണിക്ക് ആയിരിക്കും.
. - കൃത്യ സമയത്ത് സഹവാസം തുടങ്ങും.
● സാധാരണയായി ആരുണ്ടെങ്കിലും ഇല്ലെങ്കിലും ഒളിമ്പസ്സിന്റെ പരിപാടികള്‍ കൃത്യ സമയത്ത് തന്നെ ആരംഭിക്കുക എന്നത് ഒരു നയമാണ്.
● അതിനാല്‍ നേരത്തെ തന്നെ സഹവാസ വേദിയില്‍ എത്തുവാന്‍ ഒരുങ്ങുക.
● രജിസ്ട്രേഷനു സമാന്തരമായി 3:00 മണിക്ക് തന്നെ ഈ പരിപാടിയിലെ മുഖ്യ ആകര്‍ഷണമായ കോര്‍ട്ടേകാര്‍വ് എന്ന പരിശീലനത്തിലെ ബാറ്റണ്‍ പ്രാക്ടീസും ആരംഭിക്കും.
. - കോര്‍ട്ടേ കാര്‍വ് ആദ്യമേ തന്നെ ചെയ്യുന്നതിന്റെ ഉദ്ദേശ്യങ്ങള്‍.
● സ്വന്തം ശേഷികളെയും പരിമിതികളെയും പറ്റി സ്വയം ബോധ്യം ഉണ്ടാകാന്‍ പരിപാടിക്ക് മുമ്പായി തന്നെ പങ്കാളികള്‍ക്ക് അല്പമെങ്കിലും അവസരം ഉണ്ടാക്കുക.
● ഇതര കൂട്ടായ്മകളെയും പ്രകൃതി പഠന ക്യാമ്പുകളെയും പ്രത്യയ ശാസ്ത്രങ്ങളെയും കുറിച്ചുള്ള അനുഭവങ്ങള്‍ കൊണ്ട് നിങ്ങള്‍ക്കുളള മുന്‍വിധികള്‍ അഴിച്ചു കളയുവാന്‍ വഴിയൊരുക്കുക.
● നമ്മില്‍ സദാ ഉണ്ടായിരിക്കേണ്ടുന്ന അഹംബോധത്തിന് പകരം നമ്മെ ഭരിക്കുന്ന അഹംഭാവത്തെ അഴിച്ചു കളയുവാന്‍ പങ്കാളിയെ ഒരു പരിധി വരെ സഹായിക്കുക.
. - പങ്കാളികള്‍ ശ്രദ്ധിക്കേണ്ടത്.
● കൂട്ടമായി വന്നവര്‍ കൂട്ടം പിരിഞ്ഞു മറ്റുള്ള കൂട്ടങ്ങളിലെ ഓരോ ബന്ധുവിനേയും പരിചയപ്പെടുകയും സഹവര്‍ത്തിത്വം ഉപ്പാക്കുകയും ചെയ്യുക.
● പെരുമാറ്റത്തില്‍ സൌമ്യതയും സ്നേഹവും സൂക്ഷിക്കുക.
● പരുഷമായ പെരുമാറ്റവും വചനങ്ങളും ഒഴിവാക്കുക.
● പരസ്പരമുള്ള തര്‍ക്കങ്ങളും വിമര്‍ശനങ്ങളും ഒഴിവാക്കുക.
● വിയോജിപ്പുകള്‍ സൌമ്യമായി അവതരിപ്പിക്കുക.
● അപരന്റെ കാഴ്ചപ്പാടുകളെയോ അങ്ങനെ ഒന്ന് പേറുവാനുള്ള അയാളുടെ സ്വാതന്ത്ര്യത്തെയോ ആദരിക്കുക.
● കുഞ്ഞുങ്ങള്‍ ആരുടെതാണെങ്കിലും സ്വന്തം എന്ന് കരുതി പരിപാലിക്കുക.
● കുഞ്ഞുങ്ങള്‍ക്കും വാര്‍ധക്യത്തില്‍ എത്തിയവര്‍ക്കും ഉള്ള സൌകര്യങ്ങള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കും എപ്പോഴും മുന്‍തൂക്കം നല്കുവാന് ശ്രദ്ധിക്കുക.
. - മൊബൈല്‍ ഉപയോഗം
● മൊബൈല്‍ ഫോണ്‍ ഉപയോഗം അത് ഉപയോഗിക്കുന്നവര്‍ക്കും ചുറ്റുമുള്ളവര്‍ക്കും വളരെ ഹാനികരം ആണ്. അതിനാല്‍ മൊബൈല്‍ ഫോണ്‍ പരിപാടികളില്‍ നിന്നും കുഞ്ഞുങ്ങള്‍ ഉള്ള ഇടങ്ങളില്‍ നിന്നും നിര്‍ബന്ധമായും ഒഴിവാക്കണം എന്നത് ഒളിമ്പസ്സിന്റെ നയം ആണ്.
● അതിനാല്‍ പരിപാടികളുടെ സമയത്ത് മൊബൈല്‍ ഫോണുകള്‍ ഓണ്‍ ചെയ്തു വയ്ക്കുവാനോ കയ്യില്‍ സൂക്ഷിക്കുവാനോ ഉപയോഗിക്കുവാനോ പാടില്ല.
● എന്നാല്‍ അത്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനു തടസ്സം ഉണ്ടാകില്ല. അത് അത്യാവശ്യത്തിന് ആയിരിക്കണം എന്ന് മാത്രം.
● ഒഴിവു സമയങ്ങളില്‍ ഹാളിനു പുറത്ത് വച്ച് അത്യാവശ്യങ്ങള്‍ക്ക് ഫോണ്‍ ഓണ്‍ ചെയ്യുകയും ഉപയോഗിക്കുകയും ആകാം. ആ സമയങ്ങളില്‍ സോഷ്യല്‍ മീഡിയ / ഡാറ്റാ കണക്ഷന് ഒഴിവാക്കുവാന്‍ ശ്രദ്ധിക്കുക.
● വനയാത്രയുടെ സമയത്ത് ഫോട്ടോ എടുക്കുന്നതിനു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം.
● വഴിയാത്രയിലും അവശ്യ ഘട്ടങ്ങളിലും ഫോണ്‍ ഉപയോഗിക്കാം.
● ഈ സഹവാസ ദിവസങ്ങളില്‍ എങ്കിലും മൊബൈല്‍ ഫോണ്‍ മാറ്റി വയ്ക്കാതെ ജീവിക്കുവാന്‍ കഴിയില്ല എന്നുള്ളവര്‍ ദയവായി സഹവാസത്തിനു വരാതെ സഹകരിക്കുക..
. - നിര്‍ബന്ധമായും കൊണ്ടു വരേണ്ടുന്ന സാധനങ്ങള്‍
● നിയമപരമായ രേഖകള്‍ക്കായി ഏതെങ്കിലും ഐ ഡീ പ്രൂഫ്.
● രാത്രി ഉള്ള തണുപ്പിനെ പ്രതിരോധിക്കാനുള്ള കമ്പിളി വസ്ത്രങ്ങള്‍.
● വിരിക്കാനും പുതയ്ക്കാനുമുള്ള ഷീറ്റുകള്‍.
● വനത്തില്‍ പോകുമ്പോള്‍ ധരിക്കുവാനുള്ള ഇരുണ്ട വസ്ത്രങ്ങള്‍.
● തോര്‍ത്ത്, ബ്രഷ് തുടങ്ങിയ വൈയക്തിക ഉപയോഗ സാധനങ്ങള്‍.
● വനയാത്രയ്ക്കായി ചെറിയ റക്സാക്ക് (ബാഗ്), വാട്ടര്‍ ബോട്ടില്‍ എന്നിവ.
● ദന്തചൂര്‍ണം, സ്നാന ചൂര്‍ണം, തലയിണ, റ്റോര്‍ച്ച് എന്നിവ ആകാം.
. - നിര്‍ബന്ധമായും ഒഴിവാക്കേണ്ട സാധനങ്ങള്‍
● പെര്‍ഫ്യൂം, മദ്യം, ആയുധങ്ങള്‍.
● മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കുന്ന ഉപകരണങ്ങള്‍.
● റേഡിയേഷന് ഉണ്ടാക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍.
● പേസ്റ്റ്, സോപ്പ് എന്നിവ കഴിവതും ഒഴിവാക്കുക.
. - പരിശീലനങ്ങളുടെ സമയത്ത് ഒഴിവാക്കേണ്ടവ
● ബാറ്ററി ഇട്ടു പ്രവര്‍ത്തിക്കുന്ന വാച്ചുകള്‍
● മൊബൈല്‍ ഫോണുകള്‍.
● ചെരുപ്പുകള്‍
● ഇറുകിയ വസ്ത്രങ്ങള്‍.
. - വനയാത്രയില്‍ ശ്രദ്ധിക്കേണ്ടത്.
● പെര്‍ഫ്യൂം, മദ്യം, പുക, ഷാമ്പൂ, എന്നിവ ഉപയോഗിച്ചതിനു ശേഷം വനത്തില്‍ കയറുന്നത് നിയമ വിരുദ്ധവും അപകടകരവുമാണ്.
● തിളക്കമുള്ള വസ്ത്രങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കുക.
● വസ്ത്രങ്ങള്‍ക്ക് മിലിട്ടറി പച്ച, ഇരുണ്ട കറുപ്പ്, നേവി നീല എന്നീ നിറങ്ങള്‍ തെരഞ്ഞെടുക്കാം.
● തികച്ചും മൌനമായി മാത്രം വനത്തിലൂടെ യാത്ര ചെയ്യുക.
● മൊബൈല്‍ ഫോണുകള്‍ ഫോട്ടോ എടുക്കുവാനായി മാത്രം ഉപയോഗിക്കുക.
● മൊബൈല്‍ ഫോണുകളില്‍ ഡാറ്റാ കണക്ഷനും ഫ്ലാഷ് ലൈറ്റും ഓഡിയോ ലൌഡ് നെസ്സും പൂര്‍ണമായും ഓഫ് ചെയ്തിടുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
● ഒരു ഇലയോ പൂവോ പോലും നുള്ളിയെടുക്കുകയോ ഒടിച്ചു കളയുകയോ ചെയ്യരുത്.
● വനത്തില്‍ നിന്നും ഓര്‍മ്മകള്‍ മാത്രമെടുക്കുക, കാലടികള്‍ മാത്രം ഉപേക്ഷിക്കുക.
● റ്റീം ലീഡറുടെയും ട്രാക്കറുടെയും നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി പിന്തുടരാന് റ്റീം അംഗങ്ങള്‍ ബാദ്ധ്യസ്ഥരായിരിക്കും.
●മഴയാത്രയില്‍ കുടയോ കോട്ടോ അണിയുന്നത് ഒഴിവാക്കുക.
●ക്യാമറകള്‍ക്ക് വേണ്ടി മഴ വരുമ്പോള്‍ കറുത്ത കുടകള്‍ ഉപയോഗിക്കാവുന്നതാണ്.
. - ആരോഗ്യ ഭക്ഷണം
● പ്രകൃതി ജീവന ശൈലിയില്‍ ഓര്‍ഗാനിക് അരിയും പച്ചക്കറികളും ഉപയോഗിച്ച് സ്റ്റീല്‍ പാത്രത്തില്‍ പാചകം ചെയ്ത ഭക്ഷണമാണ് വിതരണം ചെയ്യുക.● ഭക്ഷണ സമയത്ത് ഒരുമിച്ചു ഇരുന്നു കഴിക്കാം.(ഇത്തവണ മലമുകളില്‍ ഏര്‍പ്പാടാക്കിയ ക്യാമ്പ് ഭക്ഷണമാണ് ഉണ്ടാകുക.)
● എല്ലാവര്ക്കും വിളമ്പി കഴിഞ്ഞു അന്നവിചാരം എന്ന പ്രക്രിയ ഏവരും കൂടി ചെയ്തതിനു ശേഷം ഒരുമിച്ചു കഴിക്കാം.
● അതിനാല്‍ എല്ലാവര്ക്കും വിളമ്പി അന്നവിചാരം കഴിയുന്നത് വരെ ഭക്ഷണം കഴിച്ചു തുടങ്ങാതെ ദയവായി കാത്തിരിക്കാം.
● ഭക്ഷണ സമയത്ത് സ്വകാര്യ കാര്യങ്ങള്‍ക്ക് വേണ്ടി ദയവു ചെയ്തു പുറത്ത് പോകാതിരിക്കുക.
. - താമസം
● എല്ലാ സഹവാസങ്ങളിലെയും പോലെ തന്നെ ക്ലാസ്സുകള്‍ നടക്കുന്ന ഹാളില്‍ തന്നെ പുല്ലു പായ വിരിച്ചാണ് ഇരുത്തവും താമസവും.
● സഹവാസികളായ ആബാല വൃദ്ധം ബന്ധുക്കളുടെയും ഒരുമിച്ചുള്ള താമസം ശീലിക്കേണ്ടുന്നതിനാല് വേറിട്ട താമസം ഉണ്ടാകാതെ നോക്കേണ്ടതുണ്ട്.
● ഒരു പുല്ലുപായ മാത്രമാണ് ഹാളില്‍ നല്കുവാന് കഴിയുക.
● ഹാളില്‍ താമസിക്കുന്ന പങ്കാളികള്‍ക്ക് യൂറോപ്യന്‍ ക്ലോസെറ്റുള്ള റ്റോയ് ലെറ്റും കുളിമുറിയും ആണ് ഉണ്ടാകുക.● പുഴയില്‍ കുളി താല്പര്യം ഉള്ളവര്‍ക്ക് തൊട്ടു അടുത്തുള്ള അരുവിയില്‍ കുളിക്കാം.ഇത്തവണ തൊട്ടരികില്‍ അരുവി ഉണ്ടാകില്ല.
● ശാരീരിക പരിമിതി ഉള്ളവര്‍ക്ക് ക്ലാസ്സുകളുടെ സമയത്ത് ചെയറുകളും അതോടൊപ്പം കട്ടിലും ഉള്ള ഒരു മുറിയും സജ്ജമാക്കിയിട്ടുണ്ട്.
● സ്വകാര്യ സാധനകള്‍ (ജപം, സാധന, നിസ്കാരം) ഉള്ളവര്‍ക്ക് പരസ്പരം ശല്യമാകാതെ ഒറ്റമുറി ഉപയോഗിക്കാവുന്നതാണ്.
. - ഉറക്കം
● ബുദ്ധിജീവികളായ പങ്കാളികള്‍ തങ്ങളുടെ രാത്രി ഉണര്‍ന്നു ഇരുന്നുള്ള (നൈറ്റ് ഔള്‍ പ്രതിഭാസം) ചര്‍ച്ചകള്‍ മൂലം ഇതര പങ്കാളികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ നോക്കേണ്ടതുണ്ട്.
● നേരത്തെ കിടക്കുക, നേരത്തെ ഉണരുക.
● അതിനാല്‍ രാത്രി 10 മണിക്ക് ശേഷം പരിപൂര്‍ണ നിശ്ശബ്ദത പാലിക്കേണ്ടതുണ്ട്.
● രാവിലെ 5:45 മണിക്ക് പ്രോഗ്രാം ഹാള്‍ ക്ലാസ്സുകള്‍ക്കായി തയ്യാര്‍ ആകേണ്ടതിനാല്‍ നേരത്തെ തന്നെ ഉണര്‍ന്നു ഹാള്‍ സജ്ജമാകേണ്ടതുണ്ട്.
● അതിനാല്‍ രാവിലെ 5:00 മണിക്ക് ഉണര്‍ന്നു പ്രഭാത കൃത്യങ്ങള്‍ തീര്‍ക്കേണ്ടതുണ്ട്.
● കുഞ്ഞുങ്ങളുടെ ഉറക്കവും ഉണര്‍ച്ചയും പരിപാടികളെയും തിരിച്ചും ബാധിക്കാതെ ഇരിക്കുവാനായി അവരുടെ ഉറങ്ങുന്ന ഇടങ്ങള്‍ യുക്തമായി തെരഞ്ഞെടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
. - ഇടവേളകള്‍ കഴിഞ്ഞു വൈകി വരുന്നവര്‍ക്ക്
● സമയാസമയങ്ങളിലെ ധ്യാന ധാരണാ പരിപാടികളിലും കായിക പരിശീലനങ്ങളിലും തുടക്കം മുതല്‍ ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കുക.
● അഥവാ ഒരാള്‍ തുടക്കം മുതല്‍ ഉണ്ടാകാതിരിക്കുകയും ഇടയില്‍ കയറി വരികയും ചെയ്താല്‍ പരിപാടിയ്ക്കോ അതിന്റെ ക്രമത്തിനോ പങ്കാളികളുടെ ശ്രദ്ധയ്ക്കോ ഭംഗം വരുമെന്നതിനാല്‍ ബുദ്ധിമുട്ടുണ്ടാകും. സഹകരിക്കുക.
. - പ്രോഗ്രാം ഫീ അല്ല, സംഭാവന ആയി പിന്തുണയ്ക്കുക.
● മുതിര്‍ന്നവര്‍ക്ക് 2650/- രൂപയും വിദ്യാര്‍ത്ഥികള്‍ക്കും നവഗോത്ര സമൂഹം അംഗങ്ങള്‍ക്കും2050/- രൂപയും 5-10 പ്രായമുള്ള കുട്ടികള്‍ക്ക് 600/- രൂപയും ആണ് ഫീസ്.
● കൂടുതല്‍ തരാന്‍ കഴിയുന്നവര്‍ക്ക് സംഭാവനയായി തരാം. അത് പ്രോഗ്രാമിന്റെ മൂല്യത്തെ വിലയിരുത്തിയ ശേഷം മതിയാകും.
. - ഫീ അടയ്ക്കേണ്ടത് എങ്ങനെ?
● ഈ ലിങ്കില്‍ പേര് ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്യുക. CLICK HERE TO REGISTER
● ആകെ 40 പേരെ ആണ് അക്കോമഡേറ്റു ചെയ്യുവാന്‍ കഴിയുക. അതിനാല്‍ ആദ്യം പണം അടച്ചു രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുകയുള്ളൂ.
● പണം അടച്ചു കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ശ്രീ ദര്ശന് കുമാറിനെ ( 9585287993 ) വിളിച്ചു പണം അടച്ച വിവരം ഒന്ന് അറിയുക്കുകയും ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
● ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവർ ഉണ്ടെങ്കിൽ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യുക.
. - പൊതു വാഹനങ്ങളില്‍ വരുവാനുള്ള വഴി
● വടക്ക് നിന്നും ട്രെയിനില്‍ വരുമ്പോള്‍ പാലക്കാട്ടേക്കു ട്രെയിനില്‍ വരാം.
● കിഴക്ക് തമിഴ്നാട്ടില്‍ നിന്നും വരുന്നവര്‍ക്കും പാലക്കാട്ടേക്ക് ട്രെയിനില്‍ വരാം.
● പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വരുന്നവര്‍ പാലക്കാട് KSRTC ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന നെല്ലിയാമ്പതി ബസ്സില്‍ കയറുക.
● പാലക്കാട് നിന്നും നെന്മാറ വഴി പോകുന്ന നെല്ലിയാമ്പതി ബസ്സുകളുടെ സമയം താഴെ പട്ടികയില്‍ ഉണ്ട്.
● പാലക്കാട് ജില്ലയുടെ മറ്റു സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ നെന്മാറയില് വരിക.
● തെക്ക് നിന്നുള്ളവര്‍ തൃശൂര്‍ വരെ വന്നു അവിടെ നിന്നും ശക്തന് സ്റ്റാന്റില്‍ നിന്നും തൃശൂര്‍ ഗോവിന്ദാപുരം / പൊള്ളാച്ചി റൂട്ടില്‍ ഉള്ള ബസ്സില്‍ കയറി നെന്മാറ ഇറങ്ങുക.
● ബസ്സില്‍ നെന്മാറ യാത്രക്ക് തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നും ഒന്നര മണിക്കൂറില്‍ താഴെയും പാലക്കാട് റയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു മണിക്കൂറും ഏതാണ്ട് വേണ്ടി വരും.
● നെന്മാറ ബസ് സ്റ്റാന്റില്‍ നിന്നും നെല്ലിയാമ്പതിയിലേക്ക് 6:15AM, 8.20AM, 11:00AM, 1.30PM, 5:00PM എന്നീ സമയങ്ങളില്‍ ആണ് ബസ്സുള്ളത്.
● നമ്മുടെ പ്രോഗ്രാം മൂന്നു മണിക്ക് ആരംഭിക്കും എന്നതിനാല്‍ നെന്മാറ നിന്നും 1:30PM നുള്ള ബസ്സില്‍ കയറുന്നത് സൌകര്യമായിരിക്കും.
● ഈ ബസ്സുകളില്‍ കയറുന്നവര്‍ പുലയന് പാറ എന്ന സ്ഥലത്തേക്കാണ് റ്റിക്കറ്റ് എടുക്കേണ്ടത്.
● നെന്മാറ നെല്ലിയാമ്പതി ( പുലയന് പാറ) ഒന്നേകാല്‍ മണിക്കൂര്‍ യാത്രയാണ് ഉള്ളത്.
● ബസ്റ്റോപ്പില്‍ നിന്നും നൂറു മീറ്റര്‍ ദൂരെ ആണ് കര്‍മല മാതാ ചര്‍ച്ച് ഹാള്‍.
● നെന്മാറ നിന്നും താഴെ ഉള്ള പട്ടിക പ്രകാരം നെല്ലിയാമ്പതിക്ക് ബസ്സുകള്‍ ഉണ്ട്.
. - സ്വകാര്യ വാഹനങ്ങളില്‍ വരുന്നവര്‍ക്ക് ഈ മാപ്പ് [CLICK HERE] ഉപയോഗിച്ച് റൂട്ട് സെറ്റ് ചെയ്തു വരാം.
. - കൂടുതല്‍ അറിയാന്‍ വിളിക്കാം
- സമയം
-
സ്നേഹപൂര്‍വ്വം
നവഗോത്ര സമൂഹം അംഗങ്ങള്‍
ഫോണ്‍ 9497 628 007
നെല്ലിയാമ്പതി ബസ്സുകളുടെ സമയ പട്ടിക
- Nenmara- > Nelliyampathy : 6:15AM, 8.20AM, 11:00AM, 1.30PM, 5:00PM
- Nelliyampathy – > Nenmara : 6:00AM, 9:00AM, 10.55AM, 2.15PM, 4.30PM
About Santhosh Olympuss
An Ecosopher who lives to propagate Deep Ecological perspective in Human Life
Leave a Reply
You must be logged in to post a comment.