IQ, EQ ഇവ എല്ലാവരിലും ഒരു പോലെ ആയിരിക്കില്ല എന്ന് പറയപ്പെടുന്നു..
Saji Np asks in a group discussion : IQ, EQ ഇവ എല്ലാവരിലും ഒരു പോലെ ആയിരിക്കില്ല എന്ന് പറയപ്പെടുന്നു.. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇവ രണ്ടും ആനുപാതികമാണോ? പ്രപഞ്ചരഹസ്യം തേടിയുള്ള യാത്രയില്‍ ഇവ രണ്ടിനും മനുഷ്യ മനസ്സില്‍ സ്വാധീനം ചെലുത്താന്‍ പറ്റുമോ? IQ & EQ level നമുക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമോ? സാധിക്കുമെങ്കില്‍ എങ്ങിനെ?വൈകാരിക ബുദ്ധി രൂപപ്പെടുന്നത് നാം വളര്‍ന്നു വരുന്ന ഓരോ ഘട്ടങ്ങളിലും നമ്മെ സ്വാധീനിക്കുന്ന ഘടകങ്ങളെ ആശ്രയിച്ചാണെന്ന് ഒളിമ്പസ് പഠിപ്പിക്കുന്നു.. അതെ സമയം ബുദ്ധി വികാസം പ്രാപിച്ച ഓരോ ആള്‍ക്കും തന്റെ ബുദ്ധി എത്രത്തോളം ഉണ്ടെന്നു ചിന്തിച്ചു മനസ്സിലാക്കാന്‍ പറ്റുമോ?
ഉത്തരം
=====
ഇവ രണ്ടും ആനുപാതികമല്ല. രണ്ടും നേര് ബന്ധമുള്ളവയും അല്ല. IQ (Intelligence quotient) എന്നത് ഒരു വ്യക്തിയുടെ ബൌദ്ധികതയുടെ പ്രായോഗിക മാനമാണ്. ബൌദ്ധികത ആ വ്യക്തിയിലെ യൌക്തിക ശേഷിയെ ആശ്രയിച്ചിരിക്കും. യൌക്തിക ശേഷി ഉണ്ടെന്നു വച്ച് അയാള്‍ക്ക് അത് മുഴുവനായും പ്രയോഗിക്കാനുള്ള പ്രായോഗിക അവബോധം ഉണ്ടാകണം എന്നില്ല. യൌക്തിക ശേഷി വളരെ അധികമുള്ളവര്‍, അതിന്റെ പ്രയോഗത്തില്‍ പരാജയപ്പെടുന്നത് നമുക്ക് ചുറ്റും കാണാം. അതിനു കാരണം, അവരിലെ താളാത്മകതയുടെ കുറവാണ്.
EQ (Emotional quotient) എന്നത് ആ വ്യക്തിയിലെ വൈകാരികതയുടെ പ്രായോഗിക മാനമാണ്. ഒരു വ്യക്തിയിലെ (ജൈവ സത്തയിലെ) താളാത്മകതയും, യുക്ത്യാത്മകതയും വിപരീതാനുപാതത്തില്‍ ആയിരിക്കും. അധിക താളാത്മകതയുള്ളവര്ക്ക് യുക്തിയും, അധിക യുക്ത്യാത്മകതയുള്ളവര്ക്ക ് താളവും കുറവായിരിക്കും എന്നര്‍ത്ഥം. എന്നാല്‍ ഈ രണ്ടു പക്ഷതുള്ളവര്ക്കും ഉള്ള വൈകാരികത, താള യുക്തികള്‍ക്ക് അനുസ്രുതമായിരിക്കില്ല. ഇരു കൂട്ടര്‍ക്കും വൈകാരികത ഉണ്ടാകും. അധിക താളമോ യുക്തിയോ ഉള്ളവര്‍ക്ക് വൈകാരികതയും കൂടുതലായിരിക്കും. എന്നാല്‍, താള – യുക്തീ അനുപാതം ഏതാണ്ട് സമത്തില് ഉള്ളവര്‍ക്ക് (45 -55 % range) വൈകാരികതയെ താളാത്മകമായി, യുക്തിയാല്‍ കൈകാര്യം ചെയ്യാന്‍ കഴിയും. അതാണ് വൈകാരിക ബുദ്ധി. ( https://www.facebook.com/note.php?note_id=262026840511930 )
പ്രപഞ്ചരഹസ്യം തേടിയുള്ള യാത്രയില്‍ വൈജ്ഞാനീയതയുടെ കാര്യത്തില്‍ ഉയര്‍ന്ന ബൌദ്ധിക മാനം ഉള്ളവര്‍ക്ക് ഒരു പരിധി വരെ സങ്കീര്‍ണതകളുടെ കുരുക്കഴിക്കാന്‍ അത് സഹായകമാകും. എന്നാല്‍, ജ്ഞാനീയതയുടെ കാര്യത്തില്‍; ഉയര്‍ന്ന വൈകാരിക – ബൌദ്ധിക (Emotional intelligence) മാനം ജ്ഞാന തലങ്ങള്‍ തമ്മിലുള്ള ലയനാത്മകമായ വിനിമയത്തിനും, ബൌദ്ധിക മാനം, ശേഷമുള്ള പരിഭാഷണത്തിനും സഹായകമാകും. ബൌദ്ധികതയുടെ മാനം ഒരു പക്വതയുള്ള വ്യക്തിക്ക്, സ്വയം കണ്ടറിയാന്‍ കഴിയണം എന്നില്ല. എന്നാല്‍ ആ വ്യക്തി, ഈ വിഷയത്തില്‍, പ്രാവീണ്യം ഉള്ള ഒരുവനെങ്കില്‍, അയാള്‍ക്ക് അതിനുള്ള സങ്കേതങ്ങള്‍ സ്വയം ഉപയോഗിക്കാന്‍ ആകും.
IQ & EQ പരിശീലനങ്ങളിലൂടെ മെച്ചപ്പെടുത്താന്‍ ആകും. ഈ ലേഖകന്‍, അതിനുള്ള പല പ്രായോഗിക പരിപാടികളും രൂപകല്പന ചെയ്തിട്ടുണ്ട്.. കോര്‍ടെകാര്‍വ് തുടങ്ങിയ പരിശീലനങ്ങള്‍ അവയില്‍ ചിലതാണ്.
https://www.facebook.com/notes/santhosh-olympuss/notes/262121297169151
Leave a Reply
You must be logged in to post a comment.