പട്ടിണിക്ക് കാരണമാകുന്നത് മാംസ ഭക്ഷണം
സസ്യ ഭക്ഷണം പ്രചരിപ്പിക്കുന്നതിന് അടിസ്ഥാനമാകുന്ന ആശയങ്ങള്‍ ഇവയാണ്.
● സസ്യ ഭക്ഷണം കഴിക്കുവാനുള്ള ജീവ ശാസ്ത്ര പരമായ ഘടനയുള്ള ജീവികള്‍ മാംസ ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക, മാനസിക, പാരമ്പര്യ, പരിവര്‍ത്തന അപഘടനകള്‍, നമ്മുടെ സുസ്ഥിതിയെ ബാധിക്കും എന്ന പ്രകൃതിശാസ്ത്രത്തിന്റെ (Ecology) തിരിച്ചറിവ്.
● മാംസ ഭക്ഷണം ഉദ്ദേശ്യ പൂര്‍വ്വം ഉല്പാദിപ്പിക്കുമ്പോള് വേണ്ടി വരുന്ന സസ്യ സമ്പത്തിന്റെ അമിത ഉപഭോഗം.
● അമിതമായ മാംസോല്പാദനം, മനുഷ്യ സമൂഹത്തിനു നല്കുന്ന ആത്മീയമായ മൂല്യ ച്യുതി..
പട്ടിണിയ്ക്ക് കാരണമാകുന്ന അടിസ്ഥാന ഘടകങ്ങള്‍ ഇവയില്‍ ചിലതാണ് ..
● പട്ടിണി നേരിടേണ്ടി വരുന്ന ജീവിയുടെ മനോചിത്രം,
● സാമൂഹ്യമായ അസന്തുലിത വിതരണ ക്രമം,
● അവിചാരിതമായ പ്രകൃതി ദുരന്തങ്ങള്‍..
പട്ടിണി മാറ്റാന്‍ വേണ്ടത്
● സുവ്യക്തമായ മനോ ചിത്രീകരണത്തിലൂടെ ഉരുവാക്കപ്പെടുന്ന ഒരു സമഗ്രമായ സാംസ്കാരിക ഉപബോധം,
● വ്യക്തി പരതയില്‍ നിന്നും, സര്‍വ പരതയിലെക്കുള്ള ഒരു സാംസ്കാരിക പരിവര്‍ത്തനം,
● സ്വകാര്യ സ്വത്തില്‍ നിന്നും പൊതു സ്വത്തിലേക്കുള്ള സ്ഥിതി മാറ്റം.
● കമ്പോള സമ്പദ് വ്യവസ്ഥയ്ക്ക് പകരം വിഭാവാധിഷ്ടിത സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റം.
● വിഭവങ്ങളുടെ വിതരണം പൂര്‍ണമായും വികേന്ദ്രീകൃത ഭരണ ക്രമത്തിനു / കൂടത്തിനു താഴെ കൊണ്ടുവരല്‍..
ഇതൊക്കെ പറയാനുള്ളതല്ല,
പ്രയോഗിക്കാനുള്ളതാണ്. എത്ര കണ്ടു ഇത് മനസ്സില്‍ പേറുന്ന ഒരാള്‍ക്ക് സാധ്യമാകുമോ അത്രയും ചെയ്യുക. എന്തിലും വിയോജിക്കാം. പക്ഷെ എന്തെങ്കിലും ചെയ്തു നന്മയുടെ വെട്ടം ഒരു തിരിയായി എങ്കിലും തെളിയിക്കുന്നിടത്താണ് പ്രത്യാശയ്ക്കു വകയുള്ളത്.. സുസ്ഥിതിയും
Leave a Reply
You must be logged in to post a comment.