പ്രകൃതി എന്ന പേരച്ചത്തിന്റെ സുഖമണ്ഡലം

“പ്രകൃതി” ആഭിമുഖ്യം ഉള്ള (പ്രകൃതി സംരക്ഷണം. പ്രകൃതി കൃഷി, പ്രകൃതി ജീവനം, പ്രകൃതി ചികിത്സ) മിക്കവരും (എല്ലാരുമല്ല) ഒരു തരം സുഖമണ്ഡലമോ സുരക്ഷാമണ്ഡലമോ തീര്‍ത്ത് അതിനകത്തിരിക്കയാണ് എന്ന് തോന്നുന്നു. തന്റെ വിഭവങ്ങള്‍ തരുന്ന സ്രോതസ്സ് എന്നതില്‍ കവിഞ്ഞു പ്രകൃതിയെ അതിന്റെ സമഗ്രതയില്‍ അറിയുവാനുള്ള ഒരു ആര്‍ജവവും അവരില്‍ കാണുവാന്‍ കഴിയുന്നില്ല.

ഈ പോസ്സ്ടിനുള്ള പശ്ചാതലം താഴെ ചേര്‍ക്കുന്നു.

ഇന്നലെ നവഗോത്രസമൂഹത്തിന്റെ ഒരു പ്രവര്‍ത്തകന്റെ വിവാഹ നിശ്ചയത്തിനു പോയി.. യോഗാദ്ധ്യാപകന്‍, പ്രകൃതി ജീവന തല്പരന്‍, വ്യവസ്ഥാപിത രീതിയില്‍ മാത്രമേ വിവാഹം കഴിക്കാന്‍ ആകൂ എന്ന സാഹചര്യം. പരമാവധി ആഡംബരവും ചെലവും ചുരുക്കുക എന്ന് കരുതിതന്നെ നടത്തുന്ന ചടങ്ങ്.. ഭക്ഷണത്തിനു പഴം പായസവും വെള്ളവും വിളമ്പിയത് ദിസ്പോസ്സിബില്‍ റ്റംബ്ലറുകളില്‍.. സ്റ്റീല്‍ റ്റംബ്ലറുകള്‍ സംഘടിപ്പിക്കാത്തത് അശ്രദ്ധ മൂലമല്ലേ എന്ന്ഞാന്‍ സംസാര മദ്ധ്യേ സൂചിപ്പിച്ചു. അങ്ങിനെ പറ്റിപ്പോയി ഏട്ടാ എന്ന് അയാള്‍ പറയുകയും ചെയ്തു.. ഇനിയെങ്കിലും അതൊക്കെ ശ്രദ്ധിക്കണം എന്ന് പറഞ്ഞു ഞങ്ങള്‍ സംഭാഷണം അവസാനിപ്പിച്ചു. പന്തലില്‍ അത്കേട്ടിരുന്ന ഒരു ദീര്‍ഘകാല പ്രകൃതിജീവന തലപരനായ യോഗി അതിന്റെ തുമ്പില്‍ പിടിച്ചു.

ഡിസ്പോസിബിള്‍ റ്റംബ്ലറുകളില്‍ ഭക്ഷണം കഴിച്ചാല്‍ ഉള്ള കുഴപ്പംഎന്താ എന്നാണു തുടക്കം. അത് നല്‍കുന്ന വ്യക്തി ശരീരത്തിലെ ദോഷം മാത്രമാണ് അയാള്‍ക്ക്‌ വിഷയമാകുന്നത്. അടുത്തിരിക്കുന്ന പ്രകൃതി കൃഷിക്കാരുടെയും ശ്രദ്ധ അവിടെയൊക്കെ തന്നെ ആയിരുന്നു. സംഭവം അങ്ങിനെ കിടക്കട്ടെ..
അതിന്റെ പാരിസ്ഥിതിക രാഷ്ട്രീയ സാമൂഹ്യ വശങ്ങള്‍ അവരുടെ വിഷയമാകുന്നില്ല. ഉയര്‍ന്ന പ്രകൃതി കൃഷി വിളവുകളുടെ ഉലപാദനത്തില്‍ നിന്നുമുണ്ടാകുന്ന വരുമാനത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഈ ധാര്‍മികത മനസ്സിലാകുന്നില്ല തന്നെ.. ഇംഗ്ലീഷോ ഇന്റെര്നെറ്റോ ഉപയോഗിക്കുന്നത് തെറ്റാണ് എന്ന് സമര്‍ത്ഥിച്ച പ്രകൃതി ചികിത്സാ പ്രചാരകരും ഇവിടെ ഉണ്ട്. ഈ ദുനിയാവിലെ പുല്ലുപുഷ്പാദികള്‍ എല്ലാം മനുഷ്യന്റെ ഉപയോഗത്തിനായി പടച്ചതാആണെന്ന് ഒരു പ്രകൃതിജീവനക്കാരി ഇലയൌഷധ കൂട്ടുകളെ പറ്റി വിവരിക്കുമ്പോള്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
കാപ്പിക്ക് പകരം ജാപ്പിയും വിസ്കിക്ക് പകരം കുലപ്പാലും കുടിക്കണം എന്ന് വാദിക്കുന്നവരാണ് ചിലര്‍. ജീവിതശൈലിയിലെ ചില ഉപകരണങ്ങള്‍ മാറ്റി അവിടെ പച്ച നിറമുള്ളത് ചേര്‍ത്താല്‍ പ്രകൃതി ജീവനമായി എന്ന് കരുതപ്പെടുന്നു. പുകയിലയും മദ്യവും അധര്‍മമാനെന്നു പറയുകയും ചായയും മാസവും കഴിക്കുന്നതില്‍ അധര്‍മമില്ലെന്നു വിശ്വസിക്കുന്നുണ്ട് മറ്റു ചില സാമൂഹ്യര്‍..

ഇതെല്ലാം മനുഷ്യ കേന്ദ്രിതമാണ്. നിലനില്പിനെ വെല്ലുവിളിക്കുന്നതാണ്.. നിങ്ങളുടെ സങ്കേതങ്ങള്‍ നിന്ന നില്‍പ്പില്‍ ഉപേക്ഷിക്കണം എന്ന് ഞങ്ങള്‍ക്ക് അഭിപ്രായമില്ല. അത് സാദ്ധ്യവുമല്ല. എന്നാല്‍ എങ്ങോട്ടാണ് പോകേണ്ടതെന്ന തിരിച്ചറിവ് ഉണ്ടാകുകയാണ് വേണ്ടത്, മനസ്സ് ആര്ദ്രമാകാതെ, വലുതാകാതെ, എന്ത് പ്രകൃതി ജീവനം അനുഷ്ടിച്ചിട്ടും കാര്യമൊന്നുമില്ല.

https://www.facebook.com/santhosh.olympuss.9/posts/10208390943839101

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply