നമ്മുടെ മനസ്സ് നമ്മുടെത് മാത്രമല്ല.

ഒരു വ്യക്തി എന്നത് വ്യത്യസ്ത മാനങ്ങളായുള്ള ഘടനകളുടെ സാകല്യമാണ് .
- ഭൌതികരൂപം : ശരീരം.
- പ്രാതിഭാസികരൂപം : ജീവന്‍.
- ധര്‍മരൂപം : മനസ്സ്.
- സംവേദകരൂപം : വ്യക്തിത്വം.
- ഊര്‍ജരൂപം : പ്രഭാവം.
മനസ്സെന്നത്, സത്തയുടെ ധര്‍മ രൂപമാണ് . ധര്‍മ വിതരണം ആ സത്തയുടെ അകം പുറം വ്യവസ്ഥകള്‍ക്കനുസൃതം നില കൊള്ളുന്നു. സത്തയുടെ സ്വധര്‍മ വ്യവസ്ഥയെ ബോധ മനസ്സെന്നു വിളിക്കാം. ബോധ മനസ്സിനെ ആധാരമാക്കി ഇതര വ്യവസ്ഥാ മനസ്സുകള്‍ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു.
മനസ്സിന്റെ തലങ്ങള്‍
സത്താ മനസ്സ്
ബോധ മനസ്സ് : ബുദ്ധിപരമായ നിര്‍ണയങ്ങള്‍ കൈകാര്യം ചെയ്യുന്നു.
വ്യവസ്ഥാതലം : സത്താ തലം.
ഇന്ദ്രിയം : ജ്ഞാനേന്ദ്രിയം
അന്തര്‍ മനസ്സ്
ഉപബോധ മനസ്സ് :
വസ്തുതാപരമായും ആശയപരമായും കൈകാര്യ പരമായും ഉള്ള സ്മൃതികളെ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നു.
വ്യവസ്ഥാതലം : കല / അവയവ തലം.
ഇന്ദ്രിയം : സ്മൃതീന്ദ്രിയം
അവബോധ മനസ്സ് :
ജൈവപരവും, ശരീരഘടനാപരവും പാരമ്പര്യപരവും ആയ നിര്‍ണയങ്ങളെ കൈകാര്യം ചെയ്യുന്നു.
വ്യവസ്ഥാതലം : കോശ തലം.
ഇന്ദ്രിയം : സ്വത്വേന്ദ്രിയം
ബാഹ്യ മനസ്സ്
പ്രകട മനസ്സ് :
കര്‍മപരം ആയ നിര്‍ണയങ്ങളെ കൈ കാര്യം ചെയ്യുന്നു.
വ്യവസ്ഥാതലം : ജീവന തലം.
ഇന്ദ്രിയം : കര്‍മേന്ദ്രിയം.
പ്രതി മനസ്സ് :
അന്യോന്യപരമായ നിര്‍ണയങ്ങള്‍ കൈ കാര്യം ചെയ്യുന്നു.
വ്യവസ്ഥാതലം : സാമൂഹ്യ തലം.
ഇന്ദ്രിയം :വിവിക്തേന്ദ്രിയം
പ്രപഞ്ച മനസ്സ്
പരി മനസ്സ് :
പ്രപഞ്ചപരവും, സാമൂഹ്യപരവും ആയ നിര്‍ണയങ്ങളെ കൈകാര്യം ചെയ്യുന്നു.
വ്യവസ്ഥാതലം : ജീവ തലം.
ഇന്ദ്രിയം : പരമേന്ദ്രിയം.
നമ്മുടെ മനോമണ്ഡലം പൂര്‍ണമാകുന്നത് ഇതര പ്രപഞ്ച ഘടകങ്ങളുടെ ധര്‍മങ്ങളും കൂടി ചേരുമ്പോഴാണ്. നാമും ഇതര പ്രപഞ്ച ഘടകങ്ങളും തമ്മിലുള്ള നിരന്തരമായ പ്രഭാവ വിനിമയമാണ് പ്രാപഞ്ചികമായ മുഴുവന്‍ പ്രക്രിയകള്‍ക്കും അടിസ്ഥാനം.
ഫേസ്ബുക്കില്‍ ഈ പോസ്റ്റ് കാണുക.
Leave a Reply
You must be logged in to post a comment.