മണ്ണും മരങ്ങളും കേഴുന്നു, കണ്ടുവോ?
എന്നോ മുറിഞ്ഞു തോല് പോയൊരീ മേനിയില്‍
പിന്നെയും വെണ് തോല് കിളിര്‍ക്കുന്നപോലെയീ ,
ചെത്തി വെടിപ്പായ മുറ്റത്തെ മണ്‍തിട്ടില്‍ ,
പച്ചില നാമ്പുകള്‍ പൊങ്ങുന്നു, കണ്ടുവോ?
തോല് പോയ നേരത്ത്, നിന് കണ്ണിനുള്ളിലായ്
പാറിപ്പറന്ന പൊന്നീച്ചകള്‍, താരങ്ങള്‍,
ചെത്തി വെടിപ്പാക്കും നേരത്ത് മണ്ണിനും,
എണ്ണമറ്റുണ്ടാകുമെന്നു നീ കണ്ടുവോ?
നിന് ദേഹ കേസരം ഞാന്‍ പറിച്ചീടുമ്പോള് ,
നിന് കണ്ണിലിറ്റ നീര് തുള്ളികള്‍, നാളെയാ
പുല്ലു പൂ വള്ളിയെ കിള്ളി നീ കൊല്ലുമ്പോള്‍
മാരിയായി പെയ്യുമെന്നോര്ക്കാത്തതെന്തു നീ?..
…………ഡോക്ടര്‍ സന്തോഷ് ഒളിമ്പസ്
https://www.facebook.com/groups/olympussdarsanam/doc/271181086246369/
Leave a Reply
You must be logged in to post a comment.