ശിക്ഷ :: ശിക്ഷണം
ശിക്ഷ എന്നാല്‍ ശിക്ഷണം എന്നാണ്.
അത് ശരീരത്തില്‍ ആയാലും, സമൂഹത്തിലായാലും…
ഒരു വ്യവസ്ഥയ്ക്ക് യോജിക്കാത്ത
ഒരു കര്‍മം (യൗക്തിക ധര്‍മം) ചെയ്തു പോയ ഒരു കോശത്തെ,
ധര്‍മ വ്യവസ്ഥകളുടെ മുകളില്‍, വേണ്ടുന്ന പരിശീലനം നല്കി
പക്വപ്പെടുത്തി എടുക്കലാണ് (ആകണം) ശിക്ഷണം .
അത് ആ കോശത്തെ
വേദനിപ്പിക്കലോ നിഗ്രഹിക്കലോ അല്ല (ആകരുത്).
(വ്യവസ്ഥയെ ഹനിക്കുന്ന സ്ഥിത പ്രകൃതം ഉള്ള കോശമെങ്കില്‍, വ്യവസ്ഥ അതിനെ നിഗ്രഹിക്കയും ചെയ്യും; ചെയ്യണം..)
നമ്മുടെ ശിക്ഷാ വ്യവസ്ഥ, മര്ദ്ദകന്റെതായി തീരുന്നു.
അത് അങ്ങിനെ തന്നെ ആണെന്ന് ധരിക്കുന്നവന്റെയും.
അത് നൈസര്‍ഗിക രാജ നീതിയില്‍ പെട്ടതല്ല.
അതിനാല്‍ ശിക്ഷ എന്ന പദത്തെയും വ്യവസ്ഥാ ധര്‍മത്തെയും
നാം പുനരറിയേണ്ടിയിരിക്കുന്നു.
ഒളിമ്പസ്
Leave a Reply
You must be logged in to post a comment.