പ്രകൃതിയിലെ എല്ലാം അതതു ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നു

പ്രകൃതിയിലെ എല്ലാം അതതു ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നു. മതവും..

മതപരത നമുക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്നു.
ഉണ്ടാക്കുന്തോറും അത് കൂടുതല്‍നിഷേധിക്കപ്പെടുന്നു.
അതിലൂടെ മതപരത ഇല്ലാത്ത ഒരു സാമൂഹികാവസ്ഥ
കൂടുതല്‍ പേരിലൂടെ വിഭാവനം ചെയ്യപ്പെടുകയും,
അത് ഇല്ലാത്തവണ്ണം പുന ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു.
അങ്ങിനെയേ മതപരത ഒഴിവാകൂ..
അതും, മതപരതയുടെ വിന്യാസക്രമം മാത്രമേ ഇല്ലാതാകൂ..

മതം ഒരു വിധമല്ലെങ്കില്‍ മറ്റൊരു വിധം നില നില്‍ക്കുക തന്നെ ചെയ്യും.
ആസ്തികമോ (ഭക്തി) നാസ്തികമോ (യുക്തി) ആയാലും,
ഒരു ക്രമം എന്ന മുറയില്‍ മതം ഇവിടെ നില കൊളളും.
ആ യാഥാര്‍ത്യത്തെ നാം ഉള്‍ക്കൊണ്ടേ പറ്റൂ..
മതമില്ലാത്ത അരാജകത്വം നമുക്ക് പോലും ഭാരമാകും.
അതിനാല്‍ സഹിഷ്ണുവായ മത സാന്നിദ്ധ്യത്തില്‍,
മതമുള്ള അരാജകത്വം ഒഴിവാക്കി,
രാജകത്വം ഉള്ള മതത്തെ അംഗീകരിച്ചു,
മതേതരമായി നില കൊള്ളുക തന്നെ ആണ് വേണ്ടത്.

– ഒളിമ്പസ്

 

https://www.facebook.com/photo.php?fbid=429878450393434

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply