അറിയലിന്റെ ശാസ്ത്രം
ജ്ഞാനമെന്നത് ഒന്നിന്റെ ആശയപരമോ വസ്തുതാ പരമോ ആയ സ്ഥിതിയോടു ഉള്ള, സത്തയുടെ ഏകാതാനാവസ്തയാണ്.
ജ്ഞാനം സ്ഥിതികമായി അഞ്ചു വിധം
- ഭൌതികം.(Physical)
- കൈകാര്യ പരം (Handled)
- കൈകാര്യ സങ്കല്പ പരം (Handled-imagined)
- സങ്കല്പ പരം (Imagined)
- പ്രേരണാ പരം (Persuaded)
ജ്ഞാനം കാലാനുബന്ധിതമായി രണ്ടു തരം.
- ക്ഷണികം. (Momentary)
- സ്ഥിതം. (Static)

ക്ഷണികമായ ഏകതാനതയെ ലയം (Mergence) എന്ന് പറയുന്നു.
- ഭൌതിക ലയമാണ് സാന്ദ്രം (Condense).
- കൈകാര്യ ലയമാണ് യോഗം (Conjugate).
- കൈകാര്യ – സങ്കല്പ ലയമാണ് വിലയം (Submerge).
- സങ്കല്പ ലയമാണ് ശ്രുതി (Renowned).
- പ്രേരണാ ലയമാണ് പ്രേരം (Instigated).
ക്ഷണികമായ ഏകതാനതയുടെ തുടര്‍ച്ചയെയോ സ്തിതമായ ഏകതാനതയെയോ സ്മൃതി (Memory)എന്ന് പറയുന്നു.
- ഭൌതിക സ്മൃതിയാണ് അവബോധം (Intuition).
- കൈകാര്യ സ്മൃതിയാണ് അനുഭവം (Experience).
- കൈകാര്യ – സങ്കല്പ സ്മൃതിയാണ് ധാരണ (Comprehend).
- സങ്കല്പ സ്മൃതിയാണ് വിശ്വാസം (Belief).
- പ്രേരണാ സ്മൃതിയാണ് ഭാവം (Expression).
സത്തയുടെ വ്യവസ്ഥാ തലം അനുസരിച്ച് ലയ – സ്മൃതി കളുടെ തലങ്ങള്‍ക്കും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.
- സ്ഥിതവ്യവസ്ഥകള്‍ക്ക് സാന്ദ്ര – അവബോധങ്ങള്‍.
- ചലസ്ഥിത വ്യവസ്ഥകള്‍ക്ക് സാന്ദ്ര – അവബോധങ്ങള്‍, യോഗ – അനുഭവങ്ങള്‍.
- ചലവ്യവസ്ഥകള്‍ക്ക് സാന്ദ്ര – അവബോധങ്ങള്‍, യോഗ – അനുഭവങ്ങള്‍, വിലയ – ധാരണകള്‍.
- ജൈവവ്യവസ്ഥകള്‍ക്ക് സാന്ദ്ര – അവബോധങ്ങള്‍, യോഗ – അനുഭവങ്ങള്‍, വിലയ – ധാരണകള്‍, ശ്രുതി – വിശ്വാസങ്ങള്‍.
- പ്രാപഞ്ചികവ്യവസ്ഥകള്‍ക്ക് സാന്ദ്ര – അവബോധങ്ങള്‍, യോഗ – അനുഭവങ്ങള്‍, വിലയ – ധാരണകള്‍, ശ്രുതി – വിശ്വാസങ്ങള്‍, പ്രേര – ഭാവങ്ങള്‍.
(You may suggest best suitable alternate English words for the terms given above )
https://www.facebook.com/groups/olympussdarsanam/doc/253734617991016/
Leave a Reply
You must be logged in to post a comment.