ആത്മീയ ചൊറിച്ചില്‍

ജീവഹാനി ഉണ്ടാക്കില്ലെങ്കിലും ചൊറിച്ചില്‍ ഒരു മാരക അസുഖമാണ്. അത് ഉണ്ടാകുന്നവര്‍ക്ക് വല്ലാത്ത അസ്വസ്ഥതയാണ്. കണ്ടു നില്‍ക്കുന്നവര്‍ക്ക് അവരോടു സഹതാപം തോന്നും. ഇത് വരെ പരിചപ്പെട്ടിട്ടില്ലാത്തതോ അന്യവസ്തുവെന്നു സ്വയം കരുതുന്നതോ ആയ അകത്തെയും പുറത്തെയും പരിസരത്തെ എന്തിനെയും സ്വന്തം തൊലിയുടെ അകത്തോട്ടോ പുറത്തോട്ടോ കടത്താന്‍ കഴിയാതെ തടസ്സം ഉണ്ടാകുന്നവരിലാണ് ഈ വിധം ഉള്ള ചൊറിച്ചില്‍ ഉണ്ടാകുക. സ്വന്തം തൊലിയുടെ ഭാഗമായി അകത്തെയും പുറത്തെയും അവയുടെ വൈവിദ്ധ്യങ്ങളെയും സ്വീകരിക്കാന്‍ കഴിയായ്കയാണ് ഈ തടസ്സത്തിനു കാരണം ആകുന്നതു.
എന്ത് മുന്നില്‍ എത്തിയാലും ചൊറിച്ചില്‍ വരിക എന്ന അവസ്ഥ പേറുന്ന ഒരു വികാര മണ്ഡലം അധികമായി പ്രസരിക്കുന്ന ഒരു പരിസരത്ത് നില്‍ക്കേണ്ടി വന്നാല്‍ അത് ചൊറിച്ചില്‍ ഇല്ലാത്തവരിലും ചൊറിച്ചില്‍ ഉണ്ടാക്കും എന്നതും ഇവിടെ ചേര്‍ത്ത് വായിക്കുന്നു. അങ്ങനെ ഉണ്ടായ ഒരു ചൊറിച്ചില്‍ ആണ് ഈ ആത്മീയ ചൊറിച്ചിലിനു ആധാരം എന്ന് കൂടി തെര്യപ്പെടുത്തി കൊള്ളുന്നു.
Leave a Reply
You must be logged in to post a comment.