ലോ ഓഫ് അട്രാക്ഷന്‍റെ സങ്കേതം
പ്രപഞ്ചത്തിനു അകത്താണ് സൌരയൂഥം എന്നാണല്ലോ പഠിച്ചിട്ടുള്ളത്. അതിനകത്ത് ഭൂമിയും അതിനകത്ത് നമ്മളും അതിനകത്ത് അവയവവും അതിനകത്ത് കോശവും അങ്ങനെ അങ്ങനെയങ്ങനെ കൂടുകള്‍ക്ക് അകത്തു കൂടുകളായി നില കൊള്ളുന്നു. (ഇതാണ് വ്യവസ്ഥാ വിന്യാസം).
കോശത്തിന്റെ നിര്‍മിതിക്ക് ആവശ്യമായ പോഷണങ്ങള്‍ക്കായി കോശം അവയവത്തോടും അപ്പോള്‍ അവയവം നമ്മളോടും ചോദിക്കും അപ്പോള്‍ നാം ഉപാധികളില്ലാതെ ഭക്ഷണം അവയവത്തിനു കൊടുക്കുക തന്നെ ചെയ്യും. അങ്ങനെയെങ്കില്‍ നാം നമ്മുടെ ആവശ്യം ഭൂമിയോട് ചോദിച്ചാല്‍ ഉപാധികള്‍ ഇല്ലാതെ ഭൂമി നമുക്ക് മുന്നില്‍ എത്തിച്ചു തരിക തന്നെ ചെയ്യുകയില്ലേ?
ഇതിലും ലളിതമായി ലോ ഓഫ് അട്രാക്ഷന്‍റെ സാങ്കേതികതയെ മനസ്സിലാക്കുവാന്‍ മറ്റു വഴികളില്ല.
Leave a Reply
You must be logged in to post a comment.