ഗുരുകുലത്തിലേക്കുള്ള വഴി
വടക്ക് നിന്ന് വരുന്നവര്‍
- ട്രെയില്‍ വരുന്നവര്‍ പാലക്കാട് ജംഗ്ഷനില്‍ ട്രെയിന്‍ ഇറങ്ങിയിട്ട് തൊട്ടടുത്ത ബസ് സ്റ്റോപ്പില്‍ നിന്നും പാലക്കാട് നഗരത്തിലേക്ക് ബസ്സ് കയറുക.
- ബസ്സില്‍ വരുന്നവര്‍ പാലക്കാട് നഗരത്തിലേക്ക് വന്നെത്തുക.
- പാലക്കാട് ടൌണില്‍ ഉള്ള സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ വരിക..
- അവിടെ നിന്ന് തത്തമംഗലത്തെക്കുള്ള ബസ്സ് കിട്ടും (16 കി മീ)
തെക്ക് നിന്നുള്ളവര്‍
- ട്രെയിനിലോ ബസ്സിലോ വരുന്നവര്‍ തൃശൂര്‍ നഗരത്തിലെത്തി ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡില്‍ വരിക..
- അവിടെ നിന്നും ഉള്ള തത്തമംഗലത്തേക്കുള്ള ബസു കിട്ടും (70 കി മീ)
- (അതായത് പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ അല്ലെങ്കില്‍ മീനാക്ഷിപുരം അതുമല്ലെങ്കില്‍ ചിറ്റൂര്‍ റൂട്ടിലുള്ള ബസുകള്‍ തത്തമംഗലം വഴി ആണ് പോകുക. ചോദിച്ചു കയറുക.)
തത്തമംഗലത്ത് എത്തുമ്പോള്‍
- തത്തമംഗലത്തു അഞ്ചു ബസ്സ് സ്റ്റോപ്പുകള്‍ ഉണ്ട്.
- അവയില്‍ അഞ്ചാമത്തെ സ്റ്റോപ്പായ “തത്തമംഗലം – മേട്ടുപ്പാളയം” എന്ന സ്റ്റോപ് ചോദിച്ചു ഇറങ്ങുക.
- അവിടെ നിന്നും ഒരു ഓട്ടോവിലോ (പത്ത് രൂപ) നടന്നോ (ഏഴു മിനിട്ട്) നീലിക്കാട് എന്ന സ്ഥലത്തേക്ക് വരിക.
- അവിടെ വേലുക്കുട്ടി മാസ്റ്ററുടെ വീട് അന്വേഷിക്കുക.
- ആ വീടാണ് ഒളിമ്പസ്സിന്റെ ഇപ്പോഴുള്ള ഗുരുകുലം..
വിലാസം
- Navagothra GuruKulam,
Gramodaya,
Telugu Street,
Neelikkad,
Tattamangalam Post.,
Palakkad Dist.,
Kerala – 678102
ഗൂഗിള്‍ മാപ്പ് ഇവിടെ കാണാം.
Leave a Reply
You must be logged in to post a comment.