പുതിയ കാലത്തെ പുതിയ വെല്ലുവിളികളെ അഭിസംബോധന ചെയ്യുവാന്‍
പുതിയ കാലത്തെ പുതിയ വെല്ലുവിളികളെ അഭിസംബോധന ചെയ്യുവാന്‍ പുതിയ സമീപനങ്ങള്‍ ഉണ്ടാകണം. (അതൊരു പക്ഷെ നമുക്കറിയാതെ പോയ വളരെ പഴയ ഒരു സമീപനവും ആകാം. ) പുതിയ (വളരെ പഴയ) മാനങ്ങളും സമീപനങ്ങളും (ഇരു ചേരികളിലും) ലോകത്തുണ്ട് എന്ന് സമ്മതിക്കണം. അവയെ പഠിക്കാന്‍ തയ്യാറാകണം. അതിനൊത്ത് പാകപ്പെടുവാനും അത് അറിയുകയും പറയുകയും ചെയ്യുകയും ചെയുന്ന സംവിധാനങ്ങളോടും ചെയ്യുന്നവരോടും സമരസപ്പെടുകയും വേണം. അറിഞ്ഞു എന്ന് കരുതുന്നതിന്റെ ധാര്‍ഷ്ട്യം ആദരത്തേയും സ്നേഹത്തെയും അകറ്റി നിര്‍ത്തുമ്പോള്‍ ലോകത്തോടുള്ള സ്നേഹം ബുദ്ധിയില്‍ നിന്നല്ല ബോധത്തില്‍ നിന്നാണ് ഉണ്ടാകേണ്ടത് എന്ന് അറിയാതെ പോകും. ഇതൊക്കെ അതിജീവിച്ചാല്‍ മാത്രമേ നില നില്പുള്ള ഒരു ലോകക്രമം സ്വന്തം കാല്ച്ചുവട്ടിലെങ്കിലും കൊണ്ട് വരുവാന്‍ കഴിയുകയുള്ളൂ.
Leave a Reply
You must be logged in to post a comment.