മരം നടല്‍ പരിസ്ഥിതി
പരിസ്ഥിതി..
മരം നടല്‍ പരിസ്ഥിതി, എന്നല്ല നാം ഒളിമ്പസ്സില്‍ അറിയുന്ന – അനുഭവിക്കുന്ന പരിസ്ഥിതി.. മരം ആദ്യം നടേണ്ടത് മനുഷ്യരുടെ മനസ്സിലാണ്. മനസ്സില്‍ മരമുണ്ടെങ്കില്‍, അത് ഭൂമിയില്‍ വളര്‍ന്നു കൊള്ളും. ഒരു സംസ്കാരത്തിലെ, സമ്പ്രദായത്തിലെ, സമുദായത്തിലെ ലോക വീക്ഷണം അനുസരിച്ചാകും, ആ ഭൂ പ്രകൃതിയിലെ മരവും, മഴയും, മലയും ഒക്കെ. അതിനാല്‍ നാം ഇവിടെ അറിയുന്നതും അനുഭവിക്കുന്നതും വിഭാവനം ചെയ്യുന്നതും ഒഴിവു സമയത്ത് മരം നടുന്ന പരിസ്ഥിതി വീക്ഷണത്തെയല്ല , മറിച്ചു നാം പ്രകൃതിയാണെന്ന് ബോദ്ധ്യമാകുന്ന പരിസ്ഥിതി വീക്ഷണത്തെയാണ് എന്ന് തിരിച്ചറിയുക. അതായി തീരുക.
Leave a Reply
You must be logged in to post a comment.