എന്താണ് ദാനം ചെയ്യേണ്ടത്..
നമ്മുടെ ഭാവി നാം മിനക്കെട്ടു സൃഷ്ട്ടിക്കുന്നതാണ്.. നമ്മുടെ ഗതി അങ്ങോട്ടേയ്ക്ക് (നാം ഭിക്ഷ തേടുന്ന അവസ്ഥയിലേക്ക്..) ആണെങ്കില്‍, അടിത്തറ മുതല്‍ വീണ്ടും പണിയണം.. ചിന്തയുടെ, ഉപ ബോധത്തിന്റെ, സംസ്കാരത്തിന്റെ ആണിവേരും കഴിഞ്ഞു പോകുവാനായാല്, അവിടെ നിന്നും.. ദാനം നന്മ തന്നെ. എന്ത് എങ്ങിനെ എത്ര എന്തിനു എന്നതറിയാതെ ദാനം ചെയ്യുകയെങ്കില്‍ ഫലം ഇല്ല തന്നെ.. ഒരു നാണയം ദാനം ചെയ്യുന്ന നാടുനടപ്പിലും വലുതായി, നമ്മുടെ മനസ്സും, ധര്‍മവും, കര്‍മവും ദാനം ചെയ്യാന്‍ ആയാല്‍, ആ ദാനം തന്നെ ശ്രേഷ്ഠം. ജീവിതം ദാനം ചെയ്യാനുള്ളവരുണ്ടോ, ഈ സംസ്കൃതിയുടെ ഭിക്ഷാഗതി മാറ്റി വരയ്ക്കുവാന്‍.. സദയം പറയുക..
Leave a Reply
You must be logged in to post a comment.