പരസ്പരാനന്ദ സത്സംഗം
എന്താണ് പരസ്പരാനന്ദ സത്സംഗം?
ലോക ബന്ധുക്കള്‍ ആകുവാന്‍ നന്മയും കരുത്തും ഉള്ള, നിനക്ക് ഞാനുണ്ട് എന്ന് ഉറക്കെ പറയുവാന്‍ ആര്‍ജവം ഉള്ള ഹരിത ഹൃദയങ്ങളുടെ ഏകദിന കൂട്ടായ്മയാണ് പരസ്പരാനന്ദ സത്സംഗം.
ഈ പരിപാടിയെ പറ്റി പറയാനുള്ള കാര്യങ്ങള്‍ ഇവയാണ്
- ഉദ്ദേശ്യം :
ഗ്രീന്‍ക്രോസ് ഫൌണ്ടേഷനും നവഗോത്ര സുസ്ഥിര ജീവന സമൂഹവും ചേര്‍ന്ന് പാലക്കാട് ആലത്തൂര് സ്ഥാപിച്ചു കൊണ്ടിരിക്കുന്ന ഇക്കോ വില്ലേജ്ന്റെ പരിശീലന കാംപസ്സിലേക്ക് ലോകത്തിലെ ഹരിത ഹൃദയങ്ങളെ കൊണ്ട് വരിക.
നമ്മുടെ വിഷയങ്ങളേയും സുസ്ഥിര ജീവനത്തിന്റെ ആവശ്യകതയേയും പരിചയപ്പെടുത്തുക. കൈകോര്‍ക്കാന്‍ തയ്യാറുള്ള ഹരിത ഹൃദയങ്ങളെ കണ്ടെത്തുക.
. - വിഷയങ്ങള്‍ :
– ഇക്കോ വില്ലേജ് പദ്ധതി.
– സുസ്ഥിര ജീവനം.
– ഹരിത വിദ്യാലയം.
– പ്രകൃതിയോടിണങ്ങിയ രക്ഷാകര്‍തൃത്വം,
– സുസ്ഥിരമായ സാമൂഹ്യപ്രവര്‍ത്തനം,
– സുസ്ഥിര ജീവകാരുണ്യം,
– ലളിതാരോഗ്യം,
– വിമുക്ത ജീവിതം,
– പ്രകൃത്യാത്മീയത,
– ഡീപ് ഇക്കോളജി
– പ്രകൃതി മനശാസ്ത്രം,
– ഒളിമ്പസ്സിന്റെ ജീവിത ഗന്ധികളായ ആഴ വിഷയങ്ങള്‍,
– പ്രകൃതി ധ്യാനങ്ങള്‍,
– കോര്‍ട്ടേ കാര്‍ വ് പരിശീലനങ്ങള്‍ (നിങ്ങളുടെ പരിണാമ ഘട്ടത്തെ സ്വയമറിയാന്‍ വേണ്ടിയുള്ള ഒളിമ്പസ്സിന്റെ ഒരു മുഖ്യ പരിശീലനം).
. - ശമന ഭക്ഷണം :
പ്രകൃതി രീതിയിലുള്ള ശമന ഉച്ചഭക്ഷണം (മിക്കവാറും കഞ്ഞിയും പുഴുക്കും) ആണ് നല്‍കുക. മസാലകള്‍ ഉണ്ടാകില്ല.
. - ഭക്ഷണ സമയം : രാവിലെ 11 മണിക്കും വൈകീട്ട് 6:30 നും ആണ് ഇവിടെ ഭക്ഷണം ഉണ്ടാകുക. (രണ്ടു നേരം). പുറത്ത് നിന്നുള്ള ആളുകള്‍ ഉള്ളപ്പോള്‍ രാവിലെ സത്സംഗത്തിന് ശേഷവും (8:30) ഉച്ചയ്ക്ക് ശേഷമുള്ള ക്ലാസ്സുകള്‍ക്കു ശേഷവും (3:30) പാനീയങ്ങള്‍ നല്‍കാറുണ്ട്.
. - പുറം ഭക്ഷണം : ഇവിടെ വരുന്നവര്‍ പുറത്തുപോയി ഭക്ഷണം കഴിക്കുന്നത് അനുവദിക്കാനാകില്ല. കഴിവതും ഇങ്ങോട്ട് അറിയിച്ചിട്ട് വരുന്നവര്‍ പുറത്ത് നിന്നും കഴിക്കാതെ ഇവിടെ നിന്നും കഴിക്കാം എന്നു ഉറപ്പിക്കുക.
. - മൊബൈല്‍ ഉപയോഗം :
ഈ പരിപാടി മൊബൈല്‍ മുക്തമാക്കുവാന്‍ നാം ശ്രദ്ധിക്കണം. വഴി ചോദിക്കുന്നവര്‍ക്ക് ബന്ധപ്പെടുവാനുള്ള ഫോണുകള്‍ ഓഫീസില്‍ സൂക്ഷിക്കാം എന്നല്ലാതെ മറ്റു ഫോണുകള്‍ സ്വിച് ഓഫു (സൈലന്റ് മോഡല്ല) ചെയ്യണമെന്ന നിയമം നമ്മള്‍ പാലിക്കുന്നുണ്ട്. മൊബൈല്‍ ഫോണില്ലാതെ ജീവിക്കുവാന്‍ കഴിയില്ല എന്നുള്ളവര്‍ ദയവായി ഈ പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
. - പ്രവേശനം :
പ്രവേശനം സൌജന്യമല്ല.
പകല്‍ സമയം സന്ദര്‍ശകര്‍ക്ക് 250 രൂപയും രാത്രിയും തങ്ങുന്നവര്‍ക്ക് 450 രൂപയും വീതം പരിചരണ ചെലവു നല്‍കണമെന്ന് അറിയിക്കാറുണ്ട്. നിര്‍ബന്ധിക്കാറില്ല.
കൂടാതെ നടത്തിപ്പ് ചെലവുകള്‍ക്കോ ഗ്രാമത്തിന്റെന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കോ സംഭാവനകള്‍ തരുവാന്‍ കഴിയുന്നവര്‍ തരുവാന്‍ മനസ്സ് വയ്ക്കണം.
സത്സംഗത്തിന് വരുന്നവര്‍ ചുരുങ്ങിയത് 500/- രൂപയെങ്കിലും സംഭാവനയായി നല്‍കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
എന്നാല്‍ പണം കയ്യിലില്ല എന്ന് കരുതി ആരും വരാതെ ഇരിക്കരുത്.
. - സേവനങ്ങള്‍ :
കുറഞ്ഞ മാന്‍ പവറില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ട് കൊണ്ടാണ് ഇതെല്ലാം സ്ഥിരമായി നടത്തി കൊണ്ട് പോകുന്നത്. ഏതു തരത്തിലുള്ള സേവനങ്ങളും വോളന്ടീറിങ്ങും സഹായമാകും. കൂടുതല്‍ ആള്‍ബലവും ഇടപെടലും കണ്ടെത്തുവാനും കൂടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
. - ഇവിടെ കാണുവാന്‍ എന്തുണ്ട്?
പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്. മാറിമാറി രണ്ടിടത്ത് ഈ പരിപാടി നടത്താറുണ്ട്. ഗ്രാമ പദ്ധതിക്കായുള്ള സ്ഥലത്തിലും ഗുരുകുലത്തിലും.
. - ഗുരുകുലത്തില്‍ :
പാലക്കാട് ചിററൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റി ഏരിയയില്‍ പത്ത് സെന്റ് സ്ഥലത്തുള്ള 95 വര്‍ഷം പഴക്കമുള്ള ഒരു ഓടിട്ടവീട്. 1998 മുതല്‍ കേരളത്തിലെ ആദ്യ ഇക്കോ കമ്യൂണ്‍ പ്രവര്‍ത്തിക്കുന്നു. കാണുവാന്‍ മാത്രമായി ഒന്നുമില്ല. എന്നാല്‍ പങ്കിടുവാന്‍ സ്നേഹവും പാരസ്പര്യവും അനുഭവങ്ങളും ഏറെ ഉണ്ട്. ഇവിടെ ഉള്ളത് ചെറിയ ഒരു വീടും ചെറിയ കുറച്ചു മനുഷ്യരും ചെറിയ അറിവും ചെറിയ ജീവിതവും ചെറുതാതായാല്‍ മതി എന്ന സന്ദേശവും മാത്രം. ഗുരുകുലത്തില്‍ വന്നെത്തുവാനുള്ള വഴി അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുമല്ലോ?
. - ഗ്രാമത്തില്‍ :
വിജയിച്ചു പൂത്തു നില്‍ക്കുന്ന ഒരു ഇക്കോ വില്ലേജു കാണാം എന്ന പ്രതീക്ഷയില്‍ പലരും വന്നെത്തിയിട്ടുണ്ട്. എന്നാല്‍ ഇവിടെ നിലവില്‍ നാം ഒളിമ്പസ്സിന്റെ പ്രകൃതി ആശ്രമത്തിനായി ആദ്യമേ സ്വന്തമാക്കിയ രണ്ടേക്കര്‍ സ്ഥലവും അതിനോട് ചേര്‍ന്ന് തന്നെ ഗ്രാമത്തിനായി വാങ്ങിയ രണ്ടേക്കര്‍ സ്ഥലവും പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഒരു കിണറും ഞങ്ങള്‍ക്കും പശുക്കള്‍ക്കും താമസിക്കുവാനുള്ള ഒരു രണ്ടു നില ഓല വീടും (Capsule) രണ്ടു മൂന്നു റ്റോയ് ലറ്റുകളും മാത്രമാണ് നിലവില്‍ ആയിട്ടുള്ളത്.ഈ ആശ്രമ മുറ്റത്തിന്റെ ഒരു വശത്ത് പാലക്കാടന്‍ വയലേലകള്‍ കാണാം. നാം അവിടെ പ്രകൃതി കൃഷിക്കായി ഒരുക്കി കൊണ്ടിരിക്കുകയാണ്.ആശ്രമ മുറ്റത്തിന്റെ മറുവശത്തു കൂടെ ചേര്‍ന്ന് ഒഴുകുന്ന പാടൂര്‍ പുഴയും ഒരു ആകര്‍ഷണം തന്നെയാണ്. പുഴയില്‍ നീന്തുകയും കുളിക്കുകയും ഒക്കെ ആകാം.
.
▪️ ഞങ്ങള്‍ ഇവിടെ താമസിച്ചു തുടങ്ങിയ വിശേഷങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുമല്ലോ?
.
▪️ വന്നെത്തുവാനുള്ള വഴി അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുമല്ലോ?
.. - തലേന്നു വരുന്നവര്‍ക്ക് / അന്നിവിടെ തങ്ങുന്നവര്‍ക്ക് :
ഞങ്ങള്‍ കരുതിയിട്ടുള്ള റ്റെന്‍റുകളില്‍ നിങ്ങള്‍ക്ക് കൂട്ടമായി തങ്ങാന്‍ കഴിയും. പായ കൂടി നല്‍കാം.▪️ വിരിക്കാനും പുതക്കാനും ഉള്ളവ കൊണ്ട് നിങ്ങള്‍ തന്നെ വരേണ്ടതുണ്ട്.
. - നേരത്തെ അറിയിക്കാതെ വരുന്നവര്‍: നേരത്തെ അറിയിക്കാതെ വരുന്നവരെ താമസിപ്പിക്കാനോ ഭക്ഷണം കരുതാനോ കഴിയില്ല.
. - പ്രോഗ്രാം സമയത്തല്ലാതെ ഇവിടെ താങ്ങുന്നവര്‍ : ഇവിടുത്തെ ജോലികളില്‍ ഒപ്പം കൂടുക. ഇവിടാം ഒരു ഇന്റന്‍ഷനല്‍ കമ്യൂണ്‍ ആണെന്നും ഒരു വിനോദ വിശ്രമ കേന്ദ്രമല്ല എന്നും എപ്പോഴും ഓര്‍ക്കുക. ഇവിടെ ജോലികള്‍ ചെയ്യുവാന്‍ തൊഴിലാളികള്‍ ഇല്ല. എല്ലാം നമ്മള്‍ തന്നെ ചെയ്യണം. ഇവിടെ കാലു കുത്തുന്ന നിമിഷം മുതല്‍ നിങ്ങളും നമ്മള്‍ ആണെന്ന് ഓര്‍ക്കുക. നിയമങ്ങള്‍ പൂര്‍ണമായും പാലിക്കുക. എല്ലാ ജോലികളും ഏറ്റെടുത്തു ചെയ്യുക.
. - അടുത്ത പരിപാടി :
ഇനി വരുന്ന രണ്ടാം ശനിയാഴ്ച [ തിയതിയും സ്ഥലവും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ]
. - സമയം :
രാവിലെ 9:30 മുതല്‍ 4:30 വരെ,
. - കൂടുതല്‍ അറിയാന്‍ :
വിളിക്കുക 9497 628 007, 9497 628 006.
. - പങ്കെടുക്കാന്‍ വരുന്നതിനു മുമ്പ്
ഈ പഴയ വീഡിയോകള്‍ കാണുന്നത് നന്നാകും.
Leave a Reply
You must be logged in to post a comment.