പ്രഭാത സത്സംഗ പരിശീലനം
നവഗോത്ര സമൂഹത്തിന്റെ പ്രഭാത സത്സംഗം 2020 ഡിസംബര്‍ 17 ന് (വ്യാഴം) സൂമില്‍ സമാരംഭിച്ചു.

ഒളിമ്പസ് പഠിതാക്കളുടെ സാര്‍വ ലൌകികമായ ഏകീ ബോധ രൂപീകരണത്തിനു വേണ്ടിയാണ് (For universal Collective Consciousness) ഈ പ്രതി ദിന ധ്യാനാത്മക സത്സംഗം സംഘടിപ്പിക്കുന്നത്. ദിവസവും രാവിലെ ഇന്ത്യന്‍ സമയം 6:25 ന് [യൂ ഏ ഈ – മൌറീഷ്യസ് സമയം 4:55 AM ന്)] [ സൌദി – ഖത്തര്‍ സമയം 3:55] പരിപാടി ആരംഭിക്കും. അറുപതു മിനിറ്റ് ആണ് പരിപാടിയുടെ ദൈര്‍ഘ്യം. സംഘാടക സമിതി പരിശീലിച്ചു ക്രമമാക്കും വരെ സത്സംഗത്തിന് ശേഷം വിലയിരുത്തല്‍ ഉണ്ടാകുന്നതാണ്.
പ്രഭാത സത്സംഗത്തില്‍ പങ്കെടുക്കാന്‍ ആദ്യം ഈ 4 വീഡിയോകള്‍ കാണുക.
(ഓരോന്നും ഏതാണ്ട് രണ്ടു മണിക്കൂര്‍ വീതം ദൈര്‍ഘ്യമുണ്ടാകും )
ഇത്രയും കണ്ടു കഴിയുമ്പോള്‍ പ്രഭാത സത്സംഗത്തില്‍ പ്രവേശിക്കുവാനുള്ള മാര്‍ഗ നിര്‍ദേശങ്ങളും നിത്യസാധയിലേക്കുള്ള സൂം ലിങ്കും ( JoinUs ) ലഭിക്കും.
സാധനയുടെ പ്രയോഗങ്ങള്‍ എങ്ങനെയെന്നു താഴെയുള്ള നിര്‍ദേശങ്ങള്‍ നോക്കി മനസ്സിലാക്കുക.
സാധനയുടെ സ്റ്റെപ്പുകള്‍
- ● ഗുരുവന്ദനം :
കണ്ണുകള്‍ അടച്ചു കൈകള്‍ കൂപ്പിയാണ് ഇത് ചെയ്യേണ്ടത്. കാരണ ഗുരുവിനു മുന്നില്‍ മുഖം മുന്നോട്ടു കുനിച്ചും സാധനാ സമയത്ത് മുഖം 45 ഡിഗ്രീ മുകളിലേക്ക് ഉയര്‍ത്തിയും ആണ് നമസ്കരിക്കേണ്ടത്. കയ്യുടെ ചൂണ്ടു വിരലുകള്‍ പുരികങ്ങള്ക്കിടയിലേക്കും (ഭ്രൂമദ്ധ്യം), തള്ള വിരലുകള്‍ ഇടയേയും പിംഗളയേയും സ്പര്‍ശിച്ചു കൊണ്ട് നാസികാരന്ധ്രങ്ങള്ക്ക് (മൂക്കിലെ ദ്വാരങ്ങള്‍ ) താഴെയും വരും വിധവും ആണ് വയ്ക്കേണ്ടത്. തുടര്‍ന്ന് പ്രാണനെ ദീര്‍ഘമായി ഉള്ളിലേക്ക് എടുത്തു അല്പ സമയം ഉള്ളില്‍ കരുതി വച്ച് സമയമെടുത്ത് പുറത്തേക്കു വിടുക. ഇത് മൂന്ന് തവണ ആവര്‍ത്തിക്കുക.
ബ്രെയിന്‍ വേവ് എന്ട്രയിന്മെന്റ്.
പരിപാടിയുടെ ഓഡിയോ പശ്ചാത്തലത്തില്‍ മസ്തിഷ്കത്തെ ധ്യാനാവസ്ഥയിലേക്ക് കൊണ്ടു വരുവാനുള്ള സംഗീതം ആണ് ഉണ്ടാകുക. അതില്‍ ലയിച്ചു കൊണ്ടാകണം തുടര്‍ന്നുള്ള എല്ലാ ക്രിയകളും.
നാഡിശുദ്ധി പ്രാണായാമം
(അനുലോമ വിലോമം) തള്ളവിരലും മോതിരവിരലും ഉപയോഗിച്ച് ഒരു നാസാദ്വാരം അടച്ചുപിടിച്ച് മറ്റേ നാസാദ്വാരത്തിലൂടെ ശ്വാസം ഉള്ളിലേക്ക് മെല്ലെ എടുക്കുക. അല്പ നേരം ശാസം ഉള്ളില്‍ കരുതി വച്ചതിനു ശേഷം തുറന്നിരിക്കുന്ന ദ്വാരം അടച്ചു അടഞ്ഞിരിക്കുന്ന ദ്വാരം തുറക്കുക. അതിലൂടെ ശ്വാസം പുറത്തേക്ക് വിടുക. പൂര്‍ണമായി ശ്വാസം വിട്ടു കഴിഞ്ഞാല്‍ വീണ്ടും അതെ ദ്വാരത്തിലൂടെ ശ്വാസം ഉള്ളിലേക്ക് എടുക്കുക. ഈ പ്രക്രിയ ആവര്‍ത്തിച്ചു ചെയ്യുക. എത്ര തവണ ചെയ്യുന്നുവോ അത്രയും നല്ലത്.
പ്രാണധ്യാനം : വലതു കൈ പൊക്കിളിനു മുകളിലും ഇടതു കൈ നെഞ്ചിലുമായി വച്ച് നിവര്‍ന്നിരിക്കുക. പ്രാണ ശ്വാസത്തെ ദീര്‍ഘമായി ഉള്ളിലേക്ക് എടുക്കുമ്പോള്‍ വയറും അതിന്മേല് വച്ചിരിക്കുന്ന കൈയും പതിയെ ഉയര്‍ന്നു വരണം. അല്പ സമയം ശ്വാസം ഉള്ളില്‍ കരുതി വച്ച് സമയമെടുത്ത് പുറത്തേക്കു വിടുക. അന്നേരം വലതു കൈ കൊണ്ട് പൊക്കിളിന് മുകളില്‍ അമര്‍ത്തി വയര്‍ പരമാവധി സങ്കോചിപ്പിക്കണം. ഇത് ആവര്‍ത്തിക്കുക. ഓരോ തവണയും പ്രാണന്റെ പ്രവാഹത്തെ ശ്രദ്ധിച്ചു കൊണ്ടാണ് ഈ പ്രക്രിയ തുടരേണ്ടത്.
ബന്ധുത്വ മനനം :
മനസ്സില്‍ ബന്ധുത്വവും നന്മയും ഊട്ടിയുറപ്പിക്കാന്‍ ഒളിമ്പസ് ഉപയോഗിച്ച് പോരുന്ന ആത്മ ബോധന പരിപാടി. ഗാന്ധിജിയുടെ ശിഷ്യനും, തറക്കൂട്ട സംവിധാനങ്ങളുടെ പിതാവും യശ്ശശരീരനും ആയ ശ്രീ പങ്കജാക്ഷക്കുറുപ്പ്, ആഗോള മാനുഷിക ധ്യാനം എന്ന പേരില്‍ തറ ക്കൂട്ടങ്ങളില് നടപ്പിലാക്കിയിരുന്ന ചിന്താ പരിപാടിയുടെ വികസിത രൂപമാണിത്. നിത്യേന പ്രഭാതത്തിലോ പ്രദോഷത്തിലോ കണ്ണടച്ചിരുന്നു കേള്‍ക്കുക. കേള്‍ക്കുന്നതിനനുസരിച്ചു ചിന്തിച്ചു പോകുക. അയല്പക്കക്കാരോ കൂട്ടുകാരോ ഒരുമിച്ചിരുന്നു സ്ഥിരമായി കേള്‍ക്കുന്നത് പ്രാദേശീയമായി വലിയ മാറ്റങ്ങള്‍ക്കു വഴി വയ്ക്കും എന്ന് അനുഭവം.
എന്താണ് കോര്‍ട്ടേകാര്‍വ് ? :
ഒരു മനുഷ്യന്റെ പരിണാമ ഘട്ടത്തെ സ്വയം അളന്നു മനസ്സിലാക്കുവാനുള്ള ഒരു സങ്കേതമാണ് കോര്‍ട്ടേ കാര്‍വ്. സമൂഹത്തെ പ്രതി നിധീകരിക്കുന്ന ഒരു കൂറ്റന്‍ കൂട്ടം അംഗങ്ങള്‍ ഒരുമിച്ചു ചില കായിക ചലനങ്ങളിലൂടെ ചെയ്യുന്ന താള നിബന്ധിതമായ ഒരു പ്രക്രിയ ആണ് കോര്‍ട്ടേ കാര്‍വ്. . അക്ഷര വരികളിലൂടെ വിവരിക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ കൊണ്ട് മാത്രം മനസ്സിലാക്കാവുന്ന ഒരു കായിക പരിശീലനം. സ്വയം അറിയുവാനുള്ള നിങ്ങള്‍ക്ക് ധര്‍മം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍, അതറിയുവാന്‍ സമയമായെങ്കില്‍ ഈ പരിശീലനം നിങ്ങളുടെ ജീവിതത്തെ മാറ്റി എഴുതുക തന്നെ ചെയ്യും..
കോര്‍ട്ടേ കാര്‍വ് പരിശീലിക്കാം. (നിത്യേന ഓരോ പരിശീലനം.)
സ്ക്രീനില്‍ ഉള്ള താളത്തിലേക്ക് ലയിക്കുക. ചുവടുകള്‍ സ്ക്രീനില്‍ നോക്കി മനസ്സിലാക്കി വേണം ചെയ്യുവാന്‍. മനസ്സിലാകാത്ത ഭാഗങ്ങള്‍ അന്നേ ദിവസം തന്നെ വീഡിയോകള്‍ നോക്കി പരിശീലിക്കണം.
നിബന്ധനകള്‍
-
ലോഗിന്‍ ചെയ്ത ഉടന്‍ ഗുരു വന്ദനം ചെയ്യുക.
-
സത്സംഗത്തില്‍ പകെടുക്കുന്നവര്‍ നിര്‍ബന്ധമായും പരിശീലനങ്ങളുടെ വീഡിയോ കണ്ടും ചെയ്തും ബോദ്ധ്യപ്പെട്ടിരി ക്കേണ്ടതുണ്ട്.
- ഏതാണ്ട് അഞ്ചു മിനിട്ട് മുമ്പെങ്കിലും ലോഗിന്‍ ചെയ്യേണ്ടതുണ്ട്.
- ലോഗിന്‍ ചെയ്യുമ്പോള്‍ മൈക്ക് ഓഫ് ആയും വീഡിയോ ഓണ്‍ ആയും ഇരിക്കാന്‍ ശ്രദ്ധിക്കുക.
- മതിയായ കാരണം മുന്‍കൂര്‍ അവതരിപ്പിച്ചു അനുവാദം വാങ്ങാതെ വീഡിയോ ഓഫ് ചെയ്തു പങ്കെടുക്കുന്നവരെ സാധനയില്‍ നിന്നും ഒഴിവാക്കുന്നതായിരിക്കും.
- ലോഗിന്‍ ചെയ്താല്‍ സഭയോട് ഒളിമ്പസ്സിന്റെ സാധനാ മുറയിലുള്ള നമസ്കാരത്തിലൂടെ മാത്രം അഭിവാദനം ചെയ്യേണ്ടതുണ്ട്.
- ആ സമയം സംസാരം ഒഴിവാക്കി പിന്നണിയില്‍ കേള്‍ക്കുന്ന സംഗീതത്തില്‍ കണ്ണടച്ച് ലയിച്ചിരിക്കേണ്ടതുണ്ട്.
- എല്ലാരും പരിചിതരായിരിക്കുമെങ്കിലും പരിചയപ്പെടുത്തലും മറ്റു കുശലങ്ങളും ഈ പരിപാടിയില്‍ നിന്നും നാം ഒഴിവാക്കേണ്ടതുണ്ട്.
- പ്രത്യേക നിര്‍ദേശങ്ങളോ സംശയ നിവൃത്തിയോ ഒക്കെ തന്നെ ഈ ധ്യാന പരിപാടിയില്‍ നിന്നും നാം ഒഴിവാക്കേണ്ടതുണ്ട്.
- പരിപാടിക്ക് ശേഷം ഉള്ള വിലയിരുത്തല്‍ ഏറ്റവും ചെറിയ രൂപത്തില്‍ അവരവര്‍ അംഗമായുള്ള ഏറ്റവും പ്രധാന ഒളിമ്പസ് വാട്സാപ്പ് ഗ്രൂപ്പില്‍ അപ്ല് ഡേറ്റ് ചെയ്യേണ്ടതുണ്ട്.
- സുഭാഷിതത്തില്‍ നിന്നും കേള്‍ക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുള്ള വിഷയങ്ങള്‍ തലേന്ന് തന്നെ ഗ്രൂപ്പില്‍ ആവശ്യപ്പെടാവുന്നതാണ്.
- കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരെ ബന്ധപ്പെടാവുന്നതാണ്. 9497628007
സത്സംഗത്തില്‍ പങ്കെടുത്തു തുടങ്ങുന്നതിനു മുന്നോടിയായി കണ്ടു പരിശീലിച്ചിരിക്കേണ്ടുന്ന വീഡിയോകള്‍. pപി
ഹോ’ഓപ്പനോപ്പനോ
നാം രൂപം കൊണ്ട കാലം മുതല്‍ ഇന്നോളം നമ്മുടെ മനസ്സിലേയ്ക്ക് കയറിക്കൂടിയ ശുഭകരമല്ലാത്ത അനുചിതമായ വികാരങ്ങളാണ് നമ്മെ പ്രകൃതിയുമായുള്ള സുതാര്യതയില്‍ നിന്നും തടസ്സപ്പെടുത്തുന്നത്.
ഒരു വ്യക്തിയോടോ സംഭവത്തിനോടോ സ്ഥലത്തിനോടോ ഉണ്ടായ അശുഭകരമായ എന്തും ഇങ്ങനെ തടസ്സമായെന്നു വരാം. ഇത്തരം വികാര ഭാണ്ഡങ്ങളെ തടഞ്ഞു വയ്ക്കുന്നത് ഒഴിവാക്കുവാനായി വീണ്ടും ആ വൈകാരിക അനുഭവങ്ങളെ ഓര്‍ത്തെടുത്ത് അനുഭവിച്ച് വിസ്മൃതിയിലേക്ക് കടത്തി വിടുകയും അതിനു കാരണമായ സത്തകളോട് അനുരഞ്ജനത്തിലാകുകയും ചെയ്യുന്ന ഒരു പ്രാചീന ഹവായിയന്‍ ഷാമനിക് സാധനയാണ് ഹോ’ഓപ്പനോപ്പനോ..
മനസ്സില്‍ ഭാരമാകുന്ന ഒരു വ്യക്തിയേയോ സംഭവത്തെയോ എകാന്തമായി ഇരുന്നു മനസ്സിലേക്ക് ക്ഷണിച്ചു വരുത്തി അവരോടു ക്ഷമാപണവും പശ്ചാത്താപവും സ്നേഹവും നന്ദിയും അറിയിക്കുക എന്നതാണ് ഈ സാധനയുടെ പ്രായോഗികത. ഒരു പ്രത്യേക സംഭവത്തിന് വേണ്ടി അല്ലാതെ ചെയ്യുമ്പോള്‍ മാതാ പിതാക്കളേയും ഗുരുക്കളേയും ഇണയെയും തുടങ്ങി സഹോദരങ്ങളേയും സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയും ഇഷ്ട ജീവികളെയും ദേശത്തെയും ഒക്കെയൊക്കെ ഓരോ ദിവസങ്ങളില്‍ മനസ്സിലേക്ക് കൊണ്ടുവന്നു കൊണ്ട് ഈ ക്രിയ ചെയ്യാവുന്നതാണ്. മസ്തിഷ്ക്ക പ്രവര്‍ത്തനങ്ങളെ ഈ സാധനയ്ക്ക് സജ്ജമാക്കുവാനായി ഇതോടൊപ്പം ഒളിമ്പസ് തയാറാക്കിയ ഒരു ഓഡിയോയും ഉണ്ട്. അത് കേട്ടുകൊണ്ട് നിത്യേന ഈ സാധന ചെയ്യുക. പതിയെ നിങ്ങള്‍ പ്രകൃതിയോടു സുതാര്യമാകുകയും ജീവിതം ശുഭകരമാകുകയും ചെയ്യും.
പ്രഭാത സത്സംഗത്തിന് മുമ്പോ ശേഷമോ പരിശീലിക്കാവുന്ന ലൂസനിംഗ് വ്യായാമങ്ങള്‍. തിരൂര്‍ ഗാന്ധിയന്‍ നാച്വറല്‍ ഹൈജീന്‍ ഹോമിലെ ഡോ. രാധാ കൃഷ്ണന് ചിട്ടപ്പെടുത്തിയത്. പുതിയ വീഡിയോ ആകും വരെ നിലവില്‍ ലഭ്യമായ ഈ വീഡിയോ ഉപയോഗിക്കുക.
ഇത്രയും കണ്ടു കഴിഞ്ഞു മാത്രം സത്സംഗത്തില്‍ പങ്കെടുക്കുക.
സ്നേഹപൂര്‍വ്വം
നവഗോത്ര ഗുരുകുലം