Doctrine
കഴിഞ്ഞ ഒന്ന് രണ്ടു നൂറ്റാണ്ടായി, തിരികെ ഒന്നും കൊടുക്കാതെ തന്നെ എടുക്കാന്‍ മാത്രമായി പഠിച്ചു കൊണ്ടിരിക്കുകയാണ് നാം. ഭക്ഷണം ആയാലും വസ്തുക്കള്‍ ആയാലും ബന്ധങ്ങള്‍ ആയാലും ഉത്തരവാദിത്തം ആയാലും ഒന്നും തിരികെ കൊടുക്കാന്‍ യാതൊരു ബാദ്ധ്യതയും ഉണ്ടെന്നു ചിന്തിക്കുക പോലും ചെയ്യാതെ എടുക്കുക മാത്രം ചെയ്യുവാന്‍ ആരില്‍നിന്നും ഒക്കെയോ പഠിച്ചു ശീലിച്ചു അതു മാത്രം ചെയ്തു …
ഉപഭോഗ സംസ്കാരത്തെ പുനര്‍നിര്‍വചിച്ചു കൊണ്ട് ഇക്കോവില്ലേജുകള്‍. Read more »
ഉപഭോഗ സംസ്കാരത്തെ പുനര്‍നിര്‍വചിച്ചു കൊണ്ട് ഇക്കോവില്ലേജുകള്‍.
ഇക്കോ വില്ലേജിലെ ജീവിതമെന്നത് ബോധപൂര്‍വ്വം ഉള്ള ജീവിതമാണ് (Mindful Living). അവനവനെ ജീവിതത്തിലെ ഓരോ നിമിഷവും ഓരോ വസ്തുവും ഓരോ സംഭവവും ഓരോ ബന്ധവും ഓരോ പശ്ചാത്തലവും ഓരോ വ്യവസ്ഥയും എന്തെന്നും ഏതെന്നും എവിടെയെന്നും എങ്ങനെയെന്നും അറിഞ്ഞു കൊണ്ടുള്ള സമ്പൂര്‍ണ ധ്യാനാത്മക ജീവിതം. എങ്കില്‍ എന്താണ് ബോധരഹിത ജീവിതം? ആരോ എവിടെയോ ഇരുന്നു തീരുമാനിക്കുന്നതിനു അനുസരിച്ച് …
ബോധ ജീവിതം (Mindful Living)
2019 ഫെബ്രുവരി 21 കഴിഞ്ഞ കുറച്ചു നാളായി പലരും വിളിച്ചും സോഷ്യല്‍ മീഡിയ വഴിയും അന്വേഷിക്കുന്നതിലെ ഒരു മുഖ്യ ചോദ്യം ഇതാണ്. ഒരിക്കലും ഇല്ല. കഴിഞ്ഞ മുപ്പത്തി മൂന്നു വര്‍ഷങ്ങളായി ഒളിമ്പസ് സ്വപ്നം കാണുന്നത് ഒരു സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര ജീവന സമൂഹം അഥവാ ഇക്കോ വില്ലേജു സ്ഥാപിക്കുവാനാണ്. അതിനായുള്ള പഠനങ്ങള്‍ മാത്രം ആയിരുന്നു ആദ്യ …
ഒളിമ്പസ്സില്‍ നിന്നുമുള്ള പരിശീലന പരിപാടികള്‍ നിര്‍ത്തിയോ? Read more »
ഒളിമ്പസ്സില്‍ നിന്നുമുള്ള പരിശീലന പരിപാടികള്‍ നിര്‍ത്തിയോ?
ഊട്ടാന്‍ തുടങ്ങിയാലോ വിളമ്പിക്കൊടുത്താലോ അത് കഴിച്ചു കഴിയുന്നത് വരെ അടുത്തിരുന്നു ഉണ്ണുന്നവനെ ഹൃദയ പൂര്‍വ്വം പരിഗണിക്കുക എന്നതാകണം വിളമ്പലിന്‍റെ രീതി ശാസ്ത്രം. അത് ഭക്ഷണത്തിലും സ്നേഹത്തിലും അറിവിലും സംരക്ഷണത്തിലും രാജത്വത്തിലും ഒരു പോലെ തന്നെ. Serving is a parental deed which should not loose proximity, care and affection
വിളമ്പലിന്‍റെ രീതി ശാസ്ത്രം
സമം എന്നത് ഒരു ആശയമാണ്. വളരെ നല്ലതും ആണ് അത്. എന്നാല്പ്രകൃതിയില്‍ അങ്ങനെ ഒരു അവസ്ഥ ഇല്ല. എല്ലാം ഒരു പോലെ അല്ല എങ്കിലും അവയെല്ലാം ഒരു പോലെ അളക്കപ്പെടുക എന്നത് മാത്രമാണ് സാദ്ധ്യം. അങ്ങനെ ഒരു പോലെ അളക്കപ്പെടുന്നതിനെയാണ് സമമിതി എന്ന് പറയുക. അതായത് പ്രകൃതിയില്‍ സമം അല്ല, സമമിതി ആണ് ഉള്ളത്.
സമമിതി
ജീവിതത്തെ മറ്റൊരു ഇടത്ത് നിന്നും നോക്കിക്കാണാന്‍ ഒരു അഞ്ചു നിമിഷം. നാമോരോരുത്തരും സന്തോഷം ഇഷ്ടപ്പെടുന്നു. സുഖമായിരിക്കുവാന്‍ ശ്രദ്ധിക്കുന്നു. സൌകര്യമായിരിക്കുവാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. ഇതിന്‍റെ തലക്കെട്ട് കണ്ടതിനു ശേഷം തന്നെ നിങ്ങളുടെ ശരീരം അപ്പോഴുള്ള ഒരു നിലയില്‍ നിന്നും കൂടുതല്‍ സൌകര്യ പ്രദമായ മറ്റൊരു നിലയിലേക്ക് മാറിക്കൊണ്ടേ ഇരിക്കുന്നു. അതെ.. നാം എപ്പോഴും സൌകര്യ പ്രദമായ …
ജീവിത ഉദ്ദേശ്യം സൌകര്യം ആണ്
ഒരു സമൂഹത്തിലെ കുറെയേറെ പേര്‍ ഒരു ശീലം സ്വായത്തമാക്കിയാല്‍ അവരുമായി നേര്‍ ബന്ധമില്ലാത്ത ബാക്കിയുള്ളവരിലും ആ ശീലം ഒരു സ്വാഭാവിക ചോദനയെന്നോണം പ്രവര്‍ത്തിക്കുമെന്ന ഒരു ജൈവ പ്രതിഭാസം ആണ് നൂറാം കുരങ്ങന്‍ പ്രതിഭാസം. ഇന്നത്തെ കുഞ്ഞുങ്ങളും ചെറുപ്പക്കാരും ഒരു പരിശീലനവും ലഭിക്കാതെ ഇരുന്നിട്ടും വളരെ പെട്ടെന്ന് സാങ്കേതിക ഉപകരണങ്ങളുമായി ഇണങ്ങുന്നതും മറ്റും ഈ എപ്പിജെനിട്ടിക്കല്‍ പ്രതിഭാസം …
നൂറാം കുരങ്ങന്‍ പ്രതിഭാസം
പ്രപഞ്ചത്തിനു അകത്താണ് സൌരയൂഥം എന്നാണല്ലോ പഠിച്ചിട്ടുള്ളത്. അതിനകത്ത് ഭൂമിയും അതിനകത്ത് നമ്മളും അതിനകത്ത് അവയവവും അതിനകത്ത് കോശവും അങ്ങനെ അങ്ങനെയങ്ങനെ കൂടുകള്‍ക്ക് അകത്തു കൂടുകളായി നില കൊള്ളുന്നു. (ഇതാണ് വ്യവസ്ഥാ വിന്യാസം). കോശത്തിന്റെ നിര്‍മിതിക്ക് ആവശ്യമായ പോഷണങ്ങള്‍ക്കായി കോശം അവയവത്തോടും അപ്പോള്‍ അവയവം നമ്മളോടും ചോദിക്കും അപ്പോള്‍ നാം ഉപാധികളില്ലാതെ ഭക്ഷണം അവയവത്തിനു കൊടുക്കുക തന്നെ …
ലോ ഓഫ് അട്രാക്ഷന്‍റെ സങ്കേതം
Disclaimer : അവനവന്റെ ജീവിതം എങ്ങനെ ആകണം എന്ന് തീരുമാനിക്കുവാനുള്ള അവകാശവും ഉത്തരവാദിത്തവും മനുഷ്യനുണ്ട്. എന്നാല്‍ അത് അവന്റെ മാത്രം ചോയിസാണ് . ഒരു ഉപദേശിക്കും വഴികാട്ടിക്കും ഒരാളെയും തിരുത്തുവാന്‍ കഴിയില്ല. എങ്കിലും എഴുതിപ്പോകുകയാണ്.. ജീവിതം തന്നെ ഒരു ഒഴുക്കാണ്. ഒഴുക്കില്‍ ചിലത് ചേര്‍ന്ന് ഒഴുകും, മറ്റു ചിലത് മറ്റൊരു വേഗത്തില്‍ ഒഴുകും. എല്ലാം ഒരിക്കലല്ലെങ്കില്‍ …