പാലക്കാടു കേന്ദ്രമാക്കി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ കൂട്ടായ്മകള്‍ ചേര്‍ന്ന് കൊണ്ട്, ഒരു സുസ്ഥിര ഹരിത ഗ്രാമം പടുത്തുയര്‍ത്തുവാനായി ഒരു ചര്‍ച്ച നടന്നിരുന്നു. പോണ്ടിച്ചേരിയിലെ ഓരോവില്‍ ഒരു വിദൂര മാതൃകയാക്കി കൊണ്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ചത്. അഭിപ്രായ സമന്വയം ഉണ്ടാകാത്തത് കൊണ്ട് ചര്‍ച്ച എങ്ങും എത്താതെ പിരിയുകയാണ് ഉണ്ടായത്. എങ്കിലും ചര്‍ച്ചക്കായി …
Doctrine
എന്താണ് ഗ്രാമോദയ പദ്ധതി? ഒളിമ്പസ്സിന്റെ അതിരുകളില്ലാത്ത പ്രകൃതി രാഷ്ട്രം എന്ന ഏക ലോക സങ്കല്പത്തിന്റെ ജനകീയമായ പ്രായോഗിക പദ്ധതിയാണ് ഗ്രാമോദയ. ആഗതമാകുന്ന സുസ്ഥിര ജീവനപ്രതിസന്ധികളെ സമഗ്രമായ സ്ഥിതി മാറ്റത്തോടെ നേരിടാന്‍ ഗ്രാമങ്ങളെ സജ്ജമാക്കുന്ന പരോക്ഷ പദ്ധതി ആണിത്. ഒളിമ്പസ് വിഭാവനം ചെയ്യുന്ന മാതൃകാ സുസ്ഥിര ജീവന ഗ്രാമങ്ങളെ ഉപജീവിച്ചു കൊണ്ട്, ഒളിമ്പസ്സിന്റെ ജീവിത ധാര ആശയപരമായെങ്കിലും …
ഗ്രാമോദയ പദ്ധതി
ദിനം പ്രതി പാരിസ്ഥിതിക തുലനത താളം തെറ്റിക്കൊണ്ടിരിക്കുന്ന നമ്മുടെ ഗോളത്തിന്, മനുഷ്യന്‍ നല്‍കിക്കൊണ്ടേയിരിക്കുന്ന പ്രക്ഷുബ്ദ്ധതകള്‍ താങ്ങാവുന്നതല്ല. ഒട്ടേറെ പരിസ്ഥിതി സംഘടനകളും സര്‍ക്കാര്‍ മിഷനറികളും, ലോകമെങ്ങും നിരന്തരം ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയിട്ടും നാള്‍ക്കുനാള്‍ ഭൌമ പ്രകൃതിക്ക് താങ്ങാവുന്ന ആഘാതങ്ങള്‍ക്കും അപ്പുറത്തെയ്ക്ക് നം പോയ്‌ക്കൊണ്ടേ ഇരിക്കുന്നു. വ്യവസായീകരണവും മുതലാളിത്തവും ഈ അപചയങ്ങള്‍ക്കായുള്ള മുഖ്യ വ്യാകരണങ്ങള്‍ ചമയ്ക്കുന്നുണ്ടെങ്കിലും, മനുഷ്യസമൂഹത്തിനു ഭൌമസംവിധാനത്തെ …
ഭൂമിക്കു ജീവനുണ്ടോ?
അറിവിലേക്കുള്ള വാതായനം എന്നും, സംസ്കരിക്കാനുള്ള തന്ത്രം എന്നും, ഒക്കെ പലരും പലതും പറയുന്നുണ്ട്.ജീവിതം സഹജമാണ്. ജനിച്ചു വീഴുന്ന ഒരു കുഞ്ഞു, സമൂഹത്തെ കാണാതെ കാട്ടിലോ, വീട്ടിനകത്തോ വളരുന്നുവെങ്കില്‍, അവനു പൊതു ധാരയുമായി പൊരുത്തമാകാന്‍ കഴിയില്ല. ഭാഷ മുതല്‍ എല്ലാ സാമൂഹ്യ ജീവിത സങ്കേതങ്ങളും അവനു അന്യമായിരിക്കും. കുഞ്ഞിനെ പൊതുധാരയില്‍ എത്തിക്കാന്‍, നാം സാംസ്കാരികമായും, യൌക്തികമായും, അക്കാടമികമായും …
എന്താണ് വിദ്യ?
നിങ്ങള്‍ പ്രകൃതി / പരിസ്ഥിതി / സാമൂഹ്യ നിലപാടുള്ള ആളാണോ? എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ നിലകളെക്കുറിച്ച് പറയുന്നുണ്ടാകും; അഥവാ പറയുവാനുണ്ടാകും. അങ്ങനെ പറഞ്ഞു തുടങ്ങുമ്പോള്‍ നിങ്ങള്ക്ക് അറിയുവാന്‍ കഴിയും നിങ്ങളും പൊതു സമൂഹവും തമ്മില്‍ ആശയത്തിന്റെ കാര്യത്തിലും ബോദ്ധ്യത്തിന്റെ കാര്യത്തിലും ബോദ്ധ്യപ്പെടുവാനുള്ള ശേഷിയുടെ കാര്യത്തിലും ബോദ്ധ്യമായത് നടപ്പില്‍ വരുത്തുവാനുള്ള ആര്‍ജവത്തിന്റെ കാര്യത്തിലും ഒക്കെ കുറെ ഏറെ …
നിങ്ങളും ഒളിമ്പസ്സും തമ്മിലുള്ള ദൂരം.
നൂറു രൂപയെങ്കില്‍ നൂറു രൂപ അയയ്ക്കുക. പണം തരാന്‍ തയ്യാറുള്ളവര്‍ക്ക് സന്തോഷ് ഒളിമ്പസ്സിന്റെ സ്വകാര്യ അക്കൌണ്ടില്‍ പണം അടയ്ക്കാം. അയയ്ക്കുന്നയാളുടെ പേര്‍ കൂടി സ്ലിപ്പില്‍ എഴുതണം എന്ന് ഓര്‍ക്കുക. പണം അടയ്ക്കുന്നവിവരം മുന്‍കൂര്‍ അറിയിക്കുന്നത് സഹായകമാകും. വിവരങ്ങള്‍ക്കും, ഐക്യദാര്‍ഢ്യത്തിനും, കണക്കുകള്‍ അറിയാനും ഒന്ന് വിളിക്കുക. കയ്യില്‍ തരാനില്ല എങ്കില്‍ ആ വിവരവും ഒരു പങ്കിടല്‍ തന്നെ.. …
ഒളിമ്പസ്സിനു സഹായ ധനം അയയ്ക്കുമ്പോള്‍
സത്തയുടെ അഹംബോധത്തെ മറികടന്നു ബോധത്തിന്റെ സാക്ഷിത്വം പ്രാപഞ്ചിക ബോധ തലത്തിനു അഭിമുഖമാകുന്ന അവസ്ഥയാണ് ധ്യാനം. അത് അകത്തു കൂടെയും പുറത്ത് കൂടെയും വശത്ത് കൂടെയും ആകാം. ഒരു പര ബോധം നിയന്ത്രിതാവായി ധ്യാനത്തെ കര്‍മമാക്കുന്ന അവസ്ഥയാണ് മോഹധ്യാനം. ആന്തരിക ധ്യാനം : ബോധപൂര്‍വമുള്ള നിദ്രയെന്നു ധ്യാനത്തിന്റെ ആദ്യപര്‍വത്തെ (ആന്തരിക ധ്യാനം) മനസ്സിലാക്കാം. ഉണര്‍ന്നിരിക്കുമ്പോള്‍ ജാഗ്രതയോടെ സാക്ഷിയാകുന്ന …
ധ്യാനവും മോഹധ്യാനവും
പ്രകൃതി (പ്രകൃത) ചികിത്സയിൽ മരുന്നോ, മന്ത്രമോ, കൂട്ടിച്ചാത്തൻ സേവയോ ഇല്ല. കാരണം, രോഗം വരുത്തുന്നത് രോഗാണുവും , മാടനും, മറുതയും അല്ല എന്നത് തന്നെ… ശരീരത്തിന്റെ പ്രകൃതം നടത്തേണ്ടുന്ന ഒരു ഉത്തര വാദിത്തത്തെ, അപ്പോത്തിക്കിരിക്കും ആണ്ടിയച്ചനും വിട്ടു കൊടുക്കാതെ, സ്വയം നിർവഹിക്കാൻ സഹായിക്കുക മാത്രമാണ് ഈ ചികിത്സാ സംവിധാനത്തിന്റെ ധർമം. അതറിയാതെ ഈ ദുനിയാവിലെ പുല്ലു …
പ്രകൃതി (പ്രകൃത) ചികിത്സ
പാരമ്പര്യം നമ്മിൽ ജനിതക കോഡുകളായി നില്ക്കുന്നു. “ജാതി” രീതികൾ വരെ നില നില്ക്കുന്നു എന്ന് വേണം അറിയാൻ. നമ്മിൽ റ്റെക്സ്ട്ട്യുവൽ പാരദൈം ആകുന്നതു, പഠിച്ച ഭാഷ മാത്രമല്ല എന്നാണു അനുഭവം. സഹജാവബോധം എന്നത് ഒരു വ്യക്തിയിൽ പരുവപ്പെദുന്നതു, പരമ്പരയുടെ അവസാന ശേഷിപ്പുകളും കൂടി ചേർന്ന് കൊണ്ടാണ്. പഠിച്ചു ഉണ്ടാക്കുന്ന ഭാഷ ശിക്ഷിതാവബോധമാണ് ; നല്ലൊരു മസ്തിഷ്ക …
പാരമ്പര്യം
ഭക്തി എന്നത് ഒരു സത്തയുടെ മാനീയ(Quantitative) ശരീരത്തിന്റെ അതിരിൽ നിന്നും വ്യത്യസ്തമായ പരിസ്ഥിതികളെ, ബോദ്ധ്യപ്പെട്ടു കൊണ്ടുള്ള അംഗീകരിക്കലും അവയോടുള്ള, ആദര പൂർണമായ വിനിമയം ചെയ്യലും ആണ്. നമ്മിലെ ശരീര കോശങ്ങൾ പരസ്പരം അത്തരം അംഗീകാര പൂർണമായ വിനിമയങ്ങൾ നടത്തുന്നില്ലെങ്കിൽ, നമ്മുടെ ശരീരം, വിഘടിതമാകും, പ്രക്ഷുബ്ധ പൂർണമാകും, മരണാത്മകമാകും. അതുപോലെ, ഭൌമ ജൈവ സംവിധാനത്തിന്റെ സുസ്ഥിതിക്കു, ഭൌമ …