ആദരം, പ്രേമം, വാത്സല്യം   സംസ്കാരമുള്ള ഒരു സമൂഹം, ശ്ലീലമായതിനെയാണ് മൂല്യമായി കണക്കാക്കുക. ധനാത്മകമായ ഒന്ന് എന്നതാണ് ശ്ലീലം എന്ന പദത്തിന്റെ അർഥം. ധനാത്മകമായതേ സഭയിൽ വിളമ്പാവൂ എന്നതാണ് സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്. അത് കൊണ്ട് ശ്ലീലം എന്നത് സഭ്യം എന്നതാകുന്നു. കാലക്രമത്തിൽ ശ്ലീലമല്ലാത്തതു എന്ന് പറയാവുന്ന ഒരു കൂട്ടം കാര്യങ്ങൾ തന്നെ സാമൂഹ്യ ജീവനത്തിൽ …

ശ്ലീലം ഒരു പ്രകൃതി വീക്ഷണം. Read more »

മതം : നിവാര്യതയും അനിവാര്യതയും :: ഒരു താത്വിക വിശകലനം ഇന്നലെ ഫെസ്ബുക്കിനോടനുബന്ധിച്ചു ഒരു സുഹൃത്തുമായുണ്ടായ ഫോണ്‍ സംഭാഷണത്തിൽ പറയേണ്ടി വന്ന ചില ആശയങ്ങളെ, ഒരു പൊതു ചർച്ചയ്ക്കായി അവതരിപ്പിക്കാം എന്ന് തോന്നി. എനിക്ക് പറയാനുള്ളത് ഒളിമ്പസ്സിന്റെ തിരിച്ചറിവുകളിലും, നിലപാടുകളിലും നിന്ന് കൊണ്ടാണ്. ഈ വിഷയത്തോട് വൈവിദ്ധ്യമാർന്ന ഇതര സമീപനങ്ങൾ ഉണ്ടാകും എന്നതിനെ മാനിച്ചു കൊണ്ട് …

മതം : നിവാര്യതയും അനിവാര്യതയും Read more »

Originally Posted in Face book on January 21 2014 Post url : https://www.facebook.com/photo.php?fbid=629709570410320 സ്കൂളിലേക്കുള്ള പാത്രങ്ങൾക്കായുള്ള കാമ്പയിൻ അവസാനിക്കുന്നു. ————————–————————–———————— ഡിസംബർ ആറിനു തുടങ്ങിയ സ്കൂൾ ബക്കറ്റ് കാമ്പയിൻ ഇവിടെ അവസാനിക്കുകയാണ്. ബക്കറ്റുകളും പാത്രങ്ങളും ഇന്നലെ വാങ്ങിച്ചു ഗുരുകുലത്തിൽ എത്തിച്ചു. ഇനി സ്കൂൾ അധികൃതരുടെ സൗകര്യത്തിനനുസ്രുതം, അവ കൈ മാറണം. ഈ കാമ്പയിനിൽ …

തത്തമംഗലം ജീ യൂ പീ സ്കൂളിലേയ്ക്ക് നല്‍കിയ പാത്രങ്ങള്‍ Read more »

Originally Posted in Face book on 2013 December 6 Post url : https://www.facebook.com/photo.php?fbid=609616559086288 തത്തമംഗലം ജീ യൂ പീ എസ്സിലെ കുഞ്ഞുങ്ങൾക്ക്‌ ഉച്ചക്കഞ്ഞി വിളമ്പുവാൻ ഉപയോഗിക്കുന്നത് വളരെ പഴക്കം ചെന്ന അലുമിനിയം ബക്കറ്റുകളാണ് . അലുമിനിയം ദയോക്സൈട് കലർന്ന ഭക്ഷണം സ്ഥിരം ഉള്ളിൽ ചെല്ല്ലുന്നത് കുഞ്ഞുങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും എന്നത് നമുക്ക് അറിയാമല്ലോ.. …

ഗവ സ്കൂളില്‍ ഉച്ചക്കഞ്ഞി പാത്രങ്ങള്‍ നല്‍കാം. Read more »

വ്യവസ്ഥകളുടെ വികാസ സങ്കോച പരിണാമങ്ങള്‍ അക്കക്രമത്തിലല്ല. അത് ഒന്നിലധികം മാനങ്ങള്‍ ഉള്ള രേഖീയതയിലാണ്. സത്തകളുടെ ഘടനാ വിന്യാസം യഥാക്രമം ഖര ദ്രാവക വാതക പ്ലാസ്മിക് കണ്ടന്‍സേറ്റ് എന്നീ സൂചകക്രമത്തിലാണെങ്കില്‍ അവയുടെ സംഘാടന സ്വഭാവ പരിണാമമാകട്ടെ സ്ഥിതം ചലസ്ഥിതം ചലം ജൈവം അതിജൈവം എന്നീ ക്രമത്തിലായിരിക്കും. മനുഷ്യ വ്യവസ്ഥയെ എടുത്താലും ഈ പരിണാമ വിതരണം കാണുവാന്‍ കഴിയും. …

വ്യക്തികളിലെ ബോധ വികാസത്തിന്‍റെ വിന്യാസം Read more »

ജനന മരണങ്ങൾ ചാക്രികമാണ്. എന്നാൽ, ഒരു ജന്മത്തിൽ നിന്നും മറ്റൊരു ജന്മത്തിലേക്കു മനുഷ്യൻ യാത്ര ചെയ്യുന്നുവെന്ന മനുഷ്യന്റെ സങ്കല്പത്തിന്റെ ഘടനയിൽ എവിടെയോ നാം യാഥാർത്ഥ്യത്തിൽ  നിന്നും വഴി പിരിഞ്ഞിട്ടുണ്ട്.  മനുഷ്യന്റെ വ്യക്തി സത്ത പുനർജനിക്കുന്നുണ്ടോ എന്ന്  അന്വേഷിക്കേണ്ടിയിരിക്കുന്നു?  മനുഷ്യ സത്തയുടെ വിന്യാസത്തിലെ ഘടകങ്ങൾ ഇഴ പിരിയുകയും, അത് പോലെ ഒട്ടേറെ ജൈവ – അജൈവ  സത്തകളിൽ …

പുനർജനിയുടെ വിശ്വരൂപം Read more »

ഇന്ത്യൻ ഇക്കോണമി തകരുകയാണത്രേ..മുല്ലപ്പെരിയാർ പൊട്ടുകയാണെന്നോ, കൊച്ചി വെള്ളത്തിൽ പോകുകയാണെന്നോ പുലി വന്നോണ്ടിരിക്കയാനെന്നോ പലവുരു കേട്ടവർ, വീണ്ടും അത് കേൾക്കുമ്പോൾ ഉള്ള പുഛത്തോടെ കേട്ട് കൊണ്ടിരിക്കുന്നു. ഇന്ത്യൻ ഇക്കോണമി തകരുന്നു എന്ന് പറയുന്നവന് വട്ടു. അതിനു പരിഹാരം പറയുന്നവന് ഭ്രാന്തു. പ്രായോഗിക പരിഹാരം ജീവിതത്തിൽ നടപ്പിലാക്കിയാൽ അവൻ മാനം കെടേണ്ടവൻ. പ്രായോഗിക പരിഹാരം പൊതുവായി നടപ്പിലാക്കിയാൽ അവൻ …

ഇന്ത്യൻ ഇക്കോണമി തകരുകയാണത്രേ. Read more »

വൈറ്റ് കോളർ ജോലി വിട്ടു ജൈവ കൃഷിയിലേക്ക് തിരിയാനൊരുങ്ങുന്ന സുഹൃത്തുക്കളോട്….. പ്രചാരത്തിലുള്ള ഒരു ജൈവകൃഷിയെ ആണ് നിങ്ങൾ പിന്തുടരാൻ ഉദ്ദേശിക്കുന്നതെങ്കിൽ, അത് ചെയ്യരുത് എന്നൊരു അഭ്യർത്ഥന ഉണ്ട്. രാസവളത്തിനു പകരം ജൈവ വളം എന്നതിന്, സൈനൈഡിനു പകരം അരളിക്കായ എന്ന മാറ്റമേ ഉള്ളൂ.. ഫലം ഏതാണ്ട് ഒന്ന് തന്നെ. പ്രകൃതിയിലെ സുസ്ഥിരതയെ പാടെ ഹനിക്കാതെ, സ്വാശ്രയത്വം …

സുസ്ഥിരകൃഷി Read more »

ഇവിടെ എടുത്തു പറയപ്പെടുന്ന ശാസ്ത്രം എന്ന് വിളിക്കപ്പെടുന്ന ഒന്ന് ഒരിക്കലും നമ്മിൽ ലീനമല്ലാത്ത ഒന്നിനെ പരിചയപ്പെടാനുള്ള ശ്രമം ആണ്. (ഒളിമ്പസ് അതിനെ യൗക്തിക ശാസ്ത്രം എന്ന് വിളിക്കുന്നു.) അത് കൊണ്ട് തന്നെ, ശാസ്ത്ര പ്രവിധികൾ കൈകാര്യം ചെയ്യും വിധം ശാസ്ത്രീയതയുടെ ആകൃതിയും മാറിക്കൊണ്ടിരിക്കും. പ്രസ്തുത ശാസ്ത്രം അനുഭവമല്ല. അത് ഒരു അധികാരി പറഞ്ഞതിനെ അംഗീകരിക്കലാണ്. വെറും …

ശാസ്ത്രം എന്നത് Read more »

നിമിഷം പ്രതി പലവിധം വിഷയ പ്രേരണകൾ നമ്മിലെക്കൊഴുകുന്നുണ്ട്.. ഈ പ്രേരണകൾ ആണ്, നമ്മിലേക്ക്‌ പുറമേ നിന്നും ഒഴുകി എത്തുന്ന ദത്ത ധാരയുടെ തുടക്കം. എല്ലാ കേട്ടുകേൾവികളും ഇത്തരം പ്രേരണകൾ ആണ്. അവ നമ്മിൽ പ്രേരിതമായിക്കൊള്ളണം എന്നില്ല. പ്രേരണയേക്കാൾ വലുതാണ്‌ വിശ്വാസം. വിശ്വാസമുണ്ടാകാൻ കേൾവിക്കാരന്റെ മനസ്സിൽ കേട്ടുകേൾവി ഒരു സങ്കല്പമായി വളരാനുള്ള ഒരു തുറവിയും പശ്ചാത്തലവും ഉണ്ടാകണം. …

നിമിഷം പ്രതി പലവിധം വിഷയ പ്രേരണകൾ നമ്മിലെക്കൊഴുകുന്നുണ്ട്.. Read more »