പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ – അത് ഭൂകമ്പമായാലും സുനാമിയായാലും കൊടുങ്കാറ്റായാലും – വന്‍ കെടുതികള്‍ ഉണ്ടാകും. ഈ ദുരന്തങ്ങള്‍ വെറും യാദൃശ്ചികമല്ല. പ്രാപഞ്ചിക വികാസത്തിന്റെ ഭാഗമായുള്ള ഭൂമിയുടെ, സൌരയൂഥത്തിന്റെ പുനരാവിഷ്കാരങ്ങളാണവ. പിന്നെ ചില സ്വയം പരിചരണങ്ങളും… പനിയും ജലദോഷവും ഒക്കെ വരുമ്പോള്‍ നാം അവയെ ശത്രുവായി കാണാറുണ്ട്‌. എന്നാല്‍ ഈ പ്രാഥമിക രോഗങ്ങള്‍, താല്‍കാലിക അസ്വസ്ഥതയിലൂടെ …

ആരുണ്ട്‌ ഒരു സുസ്ഥിര ജീവനത്തിന്… Read more »

അറിഞ്ഞോ അറിയാതെയോ, നാമെല്ലാരും ധ്യാനിക്കാറുണ്ട്. ധ്യാനം പ്രകൃതി നമുക്ക് തന്ന ഒരനുഗ്രഹമാണ്‌. നമ്മെ പ്രകൃതിയുടെ നിയമാവലിയില്‍ നില നിര്‍ത്താനുള്ള നിരന്തര സംവിധാനമാണ് ധ്യാനം. നമുക്ക്, നമ്മുടെ ചിന്തിക്കുന്ന മനസ്സ് മാത്രമല്ല ഉള്ളതെന്ന് മിക്കവാറു എല്ലാര്‍ക്കും അറിയാമെന്നു തോന്നുന്നു. ചിന്തിക്കുന്ന മനസ്സിനെ ബോധമനസ്സെന്നു വിളിക്കുന്നു. അതിനകത്തും (ഉപ ബോധത്തില്‍ ) അതിനു പുറത്തും (പ്രകട ബോധത്തില്‍) വേറെയും …

നിങ്ങള്‍ ധ്യാനിക്കാറുണ്ടോ? Read more »

ചെരുംപടിയല്ലാത്തതു ചേരുന്നത് കാണുമ്പോള്‍, ക്രമിത മനസ്സുകള്‍ക്ക് വീര്‍പ്പുമുട്ടു വരും. അത് വിട്ടു നിന്ന് നോക്കുംപോഴേ, അതിനകത്തെ, വിട്ടു പോയ കണ്ണിയുടെ സാംഗത്യവും സാധ്യതയും നമ്മെ വീര്‍പ്പു മുട്ടിക്കെണ്ടാതില്ലാ എന്നറിയൂ.. അത് തിരിച്ചറിയുന്ന മനസ്സിന്റെ നൈര്‍മല്യ സൃഷ്ടി ആണ് നര്‍മം. അത് മനസ്സിനെ ഭാര രഹിതമാക്കും. മറ്റൊരു മനസ്സിനെ ഭാരപൂര്‍ണമാക്കും വരെ.

ഒരു വള്ളിച്ചെടിയുടെ സ്പ്രിങ്ങ് രൂപത്തിലുള്ള കൈകള്‍ കണ്ടിട്ടുണ്ടോ? വളരും വഴിയുള്ളതെല്ലാം തൊട്ടും തലോടിയും പിടുത്തം ചുറ്റിയുറപ്പിച്ചും വളരുന്ന ചെടിയുടെ ഈ മാന്ത്രികക്കൈകള്‍ക്ക് കണ്ണുകളുണ്ടോ? പോകും വഴി കാണുന്ന വസ്തുക്കളുടെ നേരെ മാത്രം വളരുകയും അല്ലാത്തിടത്ത് നേരെ പോകുകയും ചെയ്യുന്നത് കണ്ടാല്‍, അതിനെയാരോ നിയന്ത്രിക്കുന്നതായി തോന്നും. അതിനു വിശിഷ്ട ബോധം ഉണ്ടെന്നു തോന്നും. എന്നാല്‍ ജീവനെന്തെന്നു പറയാന്‍ …

പാരിസ്ഥിതിക ആത്മീയതയിലേക്ക് ഒരു സൂചകം Read more »

വരി ജനിക്കുന്നു. ബീവറെജിന് മുന്നിലെ നീണ്ട വരി കണ്ടു നിന്നപ്പോള്‍ വന്നൊരു തോന്നല്‍. ഇതിലും ലളിതമായി ജീവിതത്തെ വരച്ചു കാട്ടാന്‍ മറ്റെന്തിനാണ് കഴിയുക? പലയിടങ്ങളില്‍ നിന്നും പലതു ചെയ്തു കൊണ്ടിരിക്കുമ്പോള്‍, എങ്ങിനെയൊക്കെയോ ആകര്‍ഷിക്കപ്പെട്ടു പലരീതിയില്‍ വരിയില്‍ വന്നു നില്‍ക്കപ്പെട്ടവര്‍. സ്വന്തമാവശ്യത്തിനും, മറ്റൊരാളുടെ ആവശ്യത്തിനും, വില്പനയ്ക്കും വേണ്ടി വരിയുടെ ഭാഗമായി തീര്‍ന്നവര്‍. ഭൂകമ്പം പോലുള്ള മഹാ ദുരന്തങ്ങള്‍ …

വരി ജനിക്കുന്നു. Read more »

ഒളിമ്പസ്സിന്റെ പ്രവര്‍ത്തന മുന്നേറ്റത്തിനായി  നല്‍കുന്ന, സ്വാര്‍പ്പിത വിഭവങ്ങളെ “നിര്‍വഹണ പങ്കാളിത്തം” ആയി കരുതാം. പണമായി അടയ്ക്കെണ്ടുന്ന  നിര്‍വഹണ പങ്കാളിത്തത്തെ ആണ് ഇവിടെ നികുതി എന്ന പേരില്‍ പ്രതിപാദിക്കുന്നത്. ഒളിമ്പസ്സിനുള്ള നികുതി എന്ത് എന്ന് മനസ്സിലാക്കാത്തവര്‍ “ഒളിമ്പസ്സിനുള്ള നികുതി എന്ന ആശയം” എന്ന ഡോക്യുമെന്റ് കാണുക.. നികുതിയെ കുറിച്ചുള്ള സൂചനകള്‍ ഒളിമ്പസ്സിനുള്ള നികുതി നിര്‍ബന്ധിതമല്ല. ഒളിമ്പസ് നികുതി സ്വീകരിക്കുന്നത് നിരുപാധികമായിരിക്കും. ഒളിമ്പസ്സിനുള്ള നികുതി ഒരു നിശ്ചിത തുക അല്ല. …

ഒളിമ്പസ്സിനുള്ള നികുതി എങ്ങിനെ നല്‍കാം. Read more »

“ഒളിമ്പസ്സിനുള്ള നികുതി” എന്ന ആശയത്തെ പറ്റി, നികുതി നല്‍കിയ ഒന്ന് രണ്ടു കുടുംബാംഗങ്ങള്‍  നികുതി നിര്‍ബന്ധിതമാക്കണം എന്നും മറ്റും ചില അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു.  കൂടാതെ നമ്മുടെ കാരണവരായ അഡ്മിന്‍ സുധാകര്‍ജിയുമായി വിശദമായ ചര്‍ച്ചയും നടത്തിയിരുന്നു. അതിന്റെ വെളിച്ചത്തില്‍ നികുതി എന്ന ആശയത്തെ ഒന്ന് വിശദമാക്കേണ്ടതുണ്ടെന്നു  തോന്നുന്നു. ഒളിമ്പസ്സിന്റെ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി, ഒളിമ്പസ്സിന്റെ കുടുംബാംഗങ്ങളും, പഠിതാക്കളും, ഗുണ ഭോക്താക്കളും, കണ്ടെത്തുന്ന തന്റേതായ വിഭവ സമാഹരണമാണ്  ഒളിമ്പസ്സിനുള്ള നികുതി …

ഒളിമ്പസ്സിനുള്ള നികുതി എന്ന ആശയം. Read more »

ദീപന്‍ നായര്‍ ചോദിക്കുന്നു: ? <<<ഈ സംരംഭത്തില്‍ “പണം ” ഏതു സ്ഥാനത്താണ് നില്‍ക്കുന്നത് എന്ന് കൂടെ അറിഞ്ഞാല്‍ നന്നായിരുന്നു .. ഇങ്ങനെ ചോദിയ്ക്കാന്‍ കാരണം .. കുറെ നാളുകള്‍ക്ക് മുന്‍പ് .. ലക്ഷങ്ങള്‍ വാഗ്ദാനം ചെയുന്ന ഒരു കുറിപ്പ് കാണാനിടയായി അപ്പോള്‍ തൊട്ടാണ് -നമ്മള്‍ തമ്മില്‍ ബന്ധിച്ചിരുന്ന അദൃശ്യമായ നൂല് അയഞ്ഞുതുടങ്ങിയതും >>> = പ്രിയ …

ഒളിമ്പസ്സിനു പണം എവിടെ നിന്ന് ലഭിക്കുന്നു? Read more »

Lallu Simlal says കുറെ ദിവസമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാകുന്ന സത്യം .ഇവിടെ ഇതിനെ അനുകൂലിക്കുന്നവര്‍ക്ക് മാത്രമേ സ്ഥാനം ഉള്ളൂ ,നന്ദി പിന്‍വാങ്ങുന്നു !And I replied: മുന്‍നില്‍പ്പും പിന്‍നില്‍പ്പും വ്യക്തി നിഷ്ഠമാണ്.   അനുകൂലനമോ പ്രതികൂലനമോ അല്ല, ഉദ്ദേശശുദ്ധിയും സമീപനവും ആണ് ഇവിടെ മുഖ്യം. തികഞ്ഞ യുക്തി ചിന്തയില്‍ നിന്ന് കൊണ്ട് പ്രകൃതിയെ അറിയുന്നവരും, തികഞ്ഞ …

ഇവിടെ ഇതിനെ അനുകൂലിക്കുന്നവര്‍ക്ക് മാത്രമേ സ്ഥാനം ഉള്ളൂ Read more »

?എന്തു കൊണ്ടാണ് ഇതിന് ഒളിമ്പസ്സ് എന്നു നാമകരണം ചെയ്തിരിക്കുന്നത് ….എന്നറിയാണ്‍ താല്പ്പര്യം ഉണ്ട് >>>.   ഇരുപത്തി മൂന്നിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ്, വിശ്വ സംസ്കാര സമന്വയത്തെ ദ്യോതിപ്പിക്കാനായി, ഗ്രീക്ക് മിതോളജിയിലെ ദേവരാജന്‍ സ്യൂസിന്റെ വാസ സ്ഥാനമായ ഒളിമ്പസ് പര്‍വതത്തിന്റെ പേര് കടമെടുത്തതാണ്. പിന്നീടതിന് പ്രചാരമായി. അതിന്നും തുടരുന്നു. ഇന്ന് ആ പേരിനു കല്പിക്കുന്ന അര്‍ഥം പ്രാപഞ്ചിക …

എന്തു കൊണ്ടാണ് ഒളിമ്പസ്സ് എന്നു നാമകരണം Read more »