വിദ്യ കൊണ്ട് പ്രബുദ്ധരായവര്‍ ജ്ഞാനികളാകാന്‍ പ്രതിവിദ്യകൊണ്ട് പ്രബോധിതരും അവിദ്യകൊണ്ട് സഹജ ബോധിതരുമാകണം. വിദ്യ സങ്കേതമാണ്,സഹജാവബൊധത്തെ യൗക്തിക പ്രധാനമാക്കുവാന്‍ വേണ്ടിയാണ് വിദ്യ ഉപയോഗിക്കുന്നത് പ്രതിവിദ്യ പ്രതിസങ്കേതമാണ്,ബൗദ്ധിക ലോകത്തുനിന്നും നമ്മെ സഹജാവ ബോധത്തിലേക്കെത്തിക്കാന്‍  പ്രതിവിദ്യ കൂടിയേ തീരു അവിദ്യ സാങ്കേതമില്ലായ്കയാണ്,സഹജബോധത്തില്‍ നിന്നും പരമബൊധത്തിലെത്താന്‍ ഇതാണൊരു മാര്‍ഗ്ഗം പ്രതിവിദ്യ ശീലിച്ചവര്‍ക്ക് അവിദ്യ ശീലിക്കുന്നത് എളുപ്പമാണ്.അഹംഭാവത്തെ അഹംബോധം കൊണ്ടും അഭിനയത്തെ തന്മയീഭാവം …

പ്രതി വിദ്യ കൊണ്ട് പ്രബോധിതരാകുക. Read more »

ദ്രവ്യത്തെ അറിയാന്‍ അടിസ്ഥാന പരമായി അഞ്ച് മാനദണ്ഡങ്ങള്‍ ഉണ്ട്     ഭൗതികം പ്രതിഭാസികം ധാര്‍മികം സംവേദകം ഊര്‍ജ്ജപരം     ഇവയോരോന്നിനും അഞ്ചുവീതം സ്വഭാവങ്ങള്‍ ഉണ്ട്     നിഷ്കര്‍മം കര്‍മം ഫലം ആശയം പ്രതീതം   മനുഷ്യന്റെ പരിമിതമായ ബുദ്ധിയാല്‍ കണ്ടറിയാവുന്ന പ്രാപഞ്ചികമായതെല്ലാം , ഈ ഇരുപത്തഞ്ചു രൂപങ്ങളില്‍ ഏതെങ്കിലും ഒരു തരത്തിലുള്ളതായിരിക്കും. …

പ്രപഞ്ച പഞ്ചകം Read more »

നമ്മിലെ ബോധബുദ്ധികള്‍ വിപരീത അനുപാതത്തിലാണ് പരമാണുവിന് ആശയപരമായി സ്ഥിത സ്വഭാവമാണുള്ളത്. (അതാണ്‌ അതിന്റെ സൈസര്‍ഗികത അഥവാ താളം ) അത് മറ്റൊന്നിന്റെ മണ്ഡലത്തില്‍ ചെന്നുപെടുമ്പോള്‍ സഹവര്‍തിത്വം എന്ന പൊതുസ്വഭാവമതിന് കൈവരുകയും അതിന്റെ സ്ഥിത സ്വഭാവത്തിന് അയവുവന്നു വഴി തിരിവ്‌ (യുക്തി) ഉണ്ടാകയും ചെയ്യുന്നു. പൊതുവായിപ്പറഞ്ഞാല്‍ ആദ്യം താളവും പിന്നീട് യുക്തിയും ഉണ്ടാകുന്നു. പരമാണു തന്മാത്ര ആകുമ്പോഴേക്കും …

ജീവിതത്തില്‍ മുഖ്യ സ്ഥാനം ബുദ്ധിക്കോ ബോധത്തിനോ Read more »

ഭൗതികതയില്‍ നിന്നും ആത്മീയതയിലേക്കോ ആത്മീയതയില്‍ നിന്നും ഭൗതികതയിലേക്കോ തിരിയുന്നത് ഒരു കാലിലെ മന്ത്  മറു കാലിലേക്ക് മാറ്റുന്നത് പോലെയാണ്     ഭൗതികതയും പ്രതിഭാസികതയും (ആത്മീയതയും) ധാര്‍മികതയും സമ്വെദകതയും ഊര്‍ജ്ജപരതയും ദ്രവ്യത്തിന്റെ വ്യത്യസ്ത അവസ്ഥകളാണ്.ഇവയിലൊന്ന് മാത്രമാണ് സത്യമെന്ന വാദം,ബോധത്തിന്റെ ചെറുപ്പത്തില്‍ നിന്നും ഉണ്ടാകുന്നതാണ്.   https://www.facebook.com/groups/olympussdarsanam/doc/253731094658035/

സിദ്ധാന്തമില്ലാത്ത പ്രയോഗം അന്ധവും പ്രയോഗമില്ലാത്ത സിദ്ധാന്തം വന്ധ്യവുമാണ്     സിദ്ധാന്തവും പ്രയോഗവും ശേഷിയും സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള വിഭവങ്ങളുടെ വ്യത്യസ്ത മുഖങ്ങളാണ് .ഇവ മൂന്നും പരസ്പര പൂരകങ്ങള്‍ ആയികൊള്ളണമെന്നില്ല.ഇവ മൂന്നും പരസ്പരം പൂരകമാകുന്നതിന് ആനുപാതികമായിരിക്കും സാമൂഹ്യ പ്രവര്‍ത്തനം ചെയ്യുന്നതിന്റെ ഫലപ്രാപ്തി.     ഇവിടെ വലിയൊരു സിദ്ധാന്തവും അതിനൊത്ത പ്രയോഗപരിപാടിയും ഉണ്ട്.ഇത് പഠിപ്പിച്ച് നടപ്പിലാക്കുവാനുള്ള ആള്‍ബലമാണ് ഇല്ലാത്തത്. …

താങ്കള്‍ എന്തു ചെയ്യാന്‍ പോകുന്നു Read more »

1981 – ല്‍ പ്ടാലാബ് എന്ന പേരില്‍ തത്തമംഗലത്തു ആരംഭിച്ച ബാല ശാസ്ത്ര സാംസ്കാരിക കേന്ദ്രത്തിന്റെ മുഴുവന്‍ കാല പ്രവര്‍ത്തകരായ സംഘാടക സംഘം ഇരുപതോളം വര്‍ഷങ്ങളായി ഒളിമ്പസ് എന്ന ഇക്കൊസഫിക്കല്‍ ദര്‍ശനത്തെ ആധാരമാക്കി പ്രപഞ്ചശാസ്ത്രം, ഗാഢപരിസ്ഥിതി, സമഗ്ര വിദ്യാഭ്യാസം, സഹാജാരോഗ്യം, സുസ്ഥിരകൃഷി, പാരിസ്ഥിതിക ആത്മീയത, അന്യോന്യ ജീവിതം തുടങ്ങിയ വിഷയങ്ങളില്‍ പഠന പ്രചാരണം നടത്തി വരുന്നു. …

സംഘാടകര്‍ Read more »

മനുഷ്യന്‍ അവന്റെ വികസനത്തിനെ കൊടുമുടിയിലാണ്. മണ്ണും വിണ്ണും കാല്കീഴിലാക്കി അറിവിന്റെയും, സൌകര്യങ്ങളുടെയും, ഒട്ടേറെ ഇഷ്ടാനിഷ്ടങ്ങളുടെയും മുകളില്‍ കയറി നില്‍ക്കുന്ന മനുഷ്യന്റെ പരിധിയില്‍പ്പെടാതെ പോകുന്നത്, അവനവനെക്കുറിച്ചുള്ള അറിവ് മാത്രം. ഇത് അറിയിക്കാനായി, മനുഷ്യനുണ്ടായ കാലം മുതല്‍ തൊട്ടു, ഒട്ടേറെ ജീവിത ശൈലികളും, ദര്‍ശനങ്ങളും, മതങ്ങളും, ഇസങ്ങളും, ശാസ്ത്രശാഖകളും, നവ സാങ്കേതിക – മനെജുമെന്റ്റ് സംവിധാനങ്ങളും ഉണ്ടായി വന്നിട്ടുണ്ട്. …

എന്താണ് ഒളിമ്പസ് Read more »

ഒളിമ്പസ് പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ഇക്കോ ലൈഫിന്റെആശയങ്ങളും ശൈലികളും മനസ്സിലാക്കാന്‍ ചില ചിന്താ നുറുങ്ങുകള്‍. ഇവചോദ്യോത്തരിക്കുള്ള ദ്യോതകങ്ങള്‍ ആണ് . ഒളിമ്പസ്സിന്റെ പ്ലീനങ്ങള്‍ ഇവയ്ക്കു തൃപ്തമായ ഉത്തരം തരുമെങ്കിലും, അതിനു മുമ്പേ ചര്‍ച്ച ചെയ്യുക. ബഹുമുഖപരീക്ഷണങ്ങള്‍ കൊണ്ട് മാത്രമേ ഇവയെ പൂര്‍ണമായി ബോദ്ധ്യപ്പെടുകയുള്ളൂ.   അറിവ്  ഒരു തെറ്റിനെ നാം കണ്ടറിയുമ്പോള്‍, നാം വലിയൊരു തെറ്റിന് ഉടമയാകുകയാണ്. അറിയില്ലെന്ന് അറിഞ്ഞു തുടങ്ങുന്നിടത്ത് നാം അറിഞ്ഞു തുടങ്ങുന്നു. അറിഞ്ഞു എന്ന ബോദ്ധ്യം നമ്മിലെ അറിയാനുള്ള എല്ലാ വഴികളും അടയ്ക്കും. താന്‍ നേടിയ അറിവിന്‍ മുകളില്‍ അറിവ് നേടാനാണ് ആര്‍ക്കും താല്പര്യം. അറിഞ്ഞത് അറിവാണോ എന്നതറിയാന്‍ …

ചിന്തയ്ക്കായി ചില നുറുങ്ങുകള്‍ Read more »

ഒളിമ്പസ്സിന്റെ പഠനത്തിന്റെ ഓരോ ഘട്ടത്തിലും ഒരു വിലയിരുത്തല്‍ പ്രക്രിയയുണ്ട്‌. പഠനാരംഭത്തില്‍ തന്നെ, പഠിതാവിന്റെ ഇന്നോളം സ്വായത്തമാക്കിയ ലോക വിജ്ഞാനവും, വീക്ഷണ ഗതിയും, വിഷയ ജ്ഞാനവും, സാങ്കേതിക ജ്ഞാനവും, സാമാന്യ ബോധവും, ശേഷിയും ഒന്ന് വിലയിരുത്തേണ്ടതുണ്ട്. ഇത് ഈ പഠന പ്രക്രിയയില്‍ പഠിതാവിനെയും മാര്‍ഗദര്‍ശികളെയും ഒരുപോലെ സഹായിക്കും. പഠന ശേഷം സ്വയവും മാര്‍ഗദര്‍ശികള്‍ക്കും പഠനാന്തര വികാസത്തെ അളക്കാനും ഈ വിലയിരുത്തല്‍ …

പ്രാഥമിക വിലയിരുത്തല്‍ Read more »

ഒളിമ്പസ്സിന്റെ എല്ലാ പഠന പരിപാടികളും പങ്കാളിത്ത ശൈലിയിലുള്ളതാണ്. ചര്‍ച്ചകളും ചോദ്യോത്തരികളും ഒക്കെ ഉണ്ടാകും. പരസ്പരം വ്യക്തിപരമായോ സംജ്ഞാപരമായോ ഉള്ള വ്യക്തമായ പരസ്പര പരിചയം ഇല്ലെങ്കില്‍, ആശയ വിനിമയം ഫലപ്രാപ്തിയിലെത്തില്ല. അത്തരമൊരു യൌക്തിക വ്യക്തത ഉണ്ടാക്കുക എന്നതാണ് ഒളിമ്പസ്സിന്റെ പഠനപരിപാടിയിലെ ആദ്യ ഇനം. അതിനു നിയതമായൊരു അവതരണ രൂപവും നാം തുടര്‍ന്ന് വരുന്നുണ്ട്. അതിന്റെ ക്രമം ചുവടെ …

പരിചയപ്പെടുത്തലിനുള്ള മാര്‍ഗരേഖ Read more »