നമസ്കാരം, പ്രകൃതി കൃഷിയില്‍ താല്പര്യം ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം. ഒളിമ്പസ്സിന്റെ കാര്‍ഷിക പങ്കാളിത്ത പരിപാടി യിലേക്ക് സ്വാഗതം. ആമുഖം നാം ഇവിടെ പാലക്കാട് തൃശൂര്‍ അതൃത്തിയില്‍ ഉള്ള പാടൂര്‍ എന്ന ഗ്രാമത്തില്‍ കേരളത്തിലെ ആദ്യ ഇക്കോ വില്ലേജ് സ്ഥാപിച്ചു വരികയാണ്. ഒളിമ്പസ് എന്ന പ്രകൃതി ദര്‍ശനത്തെ ആധാരമാക്കി നവഗോത്ര സുസ്ഥിര ജീവന സമൂഹം ആണ് ഇത് നടപ്പിലാക്കുന്നത്. …

കാര്‍ഷിക പങ്കാളിത്ത പരിപാടി Read more »

പാലക്കാട് ചിറ്റൂര്‍ വിളയോടി സദ്ഗുരു യോഗാശ്രമത്തിലെ സദ്ഗുരു മണി, 2022 നവംബര്‍ 10 വ്യാഴം പകല്‍ 11:50 മണിക്ക് സമാധിയായി. ഒളിമ്പസ്സിനു ആധാരവും ഒട്ടേറെ ഒളിമ്പസ് പ്രവര്‍ത്തകരുടെ മാര്‍ഗ ദീപവുമായിരുന്നു നമ്മുടെ മണിയേട്ടന്‍. ഇനി അദ്ദേഹം ഏല്പിച്ച ധര്‍മങ്ങള്‍ പൂരണം ചെയ്യുവാന്‍ നാമേവരും മുന്നോട്ടു തന്നെ. ആത്മ നമസ്കാരം.

കോഴിക്കോട് പുതിയറ കൃഷ്ണപ്രസാദത്തില്‍ ശ്രീ ദാസന്‍ എം. കെ. 2022 നവംബര്‍ 6ന് അന്തരിച്ചു. നവഗോത്ര സമൂഹം അംഗം ശ്രീമതി പ്രസീദയുടെ പിതാവാണ്. പ്രസീദയുടെയും കുടുംബത്തിന്റെയും ദുഖത്തില്‍ നവഗോത്ര സമൂഹം പങ്കു ചേരുന്നു.

 ആര്‍ക്കാണ് മൈഗ്രേന്‍ വരാറുള്ളത്? മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത് എന്നത് ജീവിതത്തിരക്കുകളോ മനോ ഭാരങ്ങളോ കുറെ ആയി കൊണ്ട് നടക്കുന്ന മനുഷ്യര്‍ക്കാണ് സാധാരണയായി കണ്ടു വരാറുള്ളത്. അടിസ്ഥാന കാരണം ജീവിത ശൈലി കൊണ്ട് ഊര്‍ജ വിതരണ സംവിധാനം ക്ഷീണിച്ചു തുടങ്ങിയ  ശരീരങ്ങളില്‍ പൊടുന്നനെ ഊര്‍ജ വ്യയം സംഭവിക്കുമ്പോള്‍ പ്രകടമാകുന്ന അതിതീവ്രമായ അസ്വാസ്ഥ്യമാണ് മൈഗ്രേന്‍. ഉപ-കാരണങ്ങള്‍ 1. മൃതമായ …

മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത് Read more »

ലളിതാരോഗ്യം ● നിത്യ ജീവിതക്രമത്തില്‍ വലിയ മാറ്റം വരുത്താതെ ചെയ്യാവുന്ന പരിശീലനങ്ങള്‍. ● വീട്ടിലിരിക്കുമ്പോഴും ജോലിക്ക് പോകുമ്പോഴും ചെയ്യാവുന്നത്. ● ശരീരം ശീലങ്ങള്‍ വികാരങ്ങള്‍ മനസ്സ് അറിവ് എന്നിവയെ കോര്‍ത്തിണക്കി പ്രായോഗിക്കുന്നത്. ● ദിവസവും രാവിലെ അര മണിക്കൂറും വൈകീട്ട് അരമണിക്കൂറും മാറ്റി വയ്ക്കാനായാല്‍ ചെയ്തു തുടങ്ങാവുന്നത്.   ● എത്ര ശതമാനം ചെയ്യുന്നുവോ അത്ര …

ലളിതാരോഗ്യം : പരിശീലനം Read more »

നവഗോത്ര സമൂഹത്തിന്‍റെ ഒരു മുഖ്യ അഭ്യുദയാകാംക്ഷി ആയ ഫാദര്‍ ബെന്നി (നവജ്യോതി സിദ്ധാശ്രമം, പൊട്ടന്‍ കാട് മൂന്നാര്‍) ഇന്നലെ (2022 ജൂലായ്‌ 3) അന്തരിച്ചു.  നാളെ ((2022 ജൂലായ്‌ 5) കണ്ണൂര്‍ മണികടവ് ഉള്ള ജന്മ ദേശത്തു വച്ചാണ് സംസ്കാരം. ഇനി ആ വിളികള്‍ ഉണ്ടാകില്ലല്ലോ എന്ന ഓര്‍മയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. 

ഭൂമിയിൽ മനുഷ്യന്റെ ഇടപെടൽ കാരണം അന്തരീക്ഷത്തിലേക്ക് വളരെയധികം കാർബൺ ഡൈഓക്സയിഡ് പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു. അത് പ്രാകൃതികമായി അന്തരീക്ഷത്തിൽനിന്നും മാറ്റപെടുന്നതിനേക്കാൾ പതിന്മടങ്ങു ആയതിനാൽ കാർബൺ തുലനത നഷ്ടപ്പെട്ടു പലവിധത്തിലുള്ള വിപരീതഫലങ്ങൾ നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കുകയും നമ്മുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലെത്തിയ ഈ അവസരത്തിലാണ്, കാർബൺ അന്തരീക്ഷത്തിൽ നിന്നും എങ്ങനെ മാറ്റാം എന്ന ചിന്ത ഉണ്ടായതു. …

കാർബൺ സീക്വസ്‌ട്രേഷൻ Read more »

അതിജീവന പരിശീലനം : ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ സെന്റര്‍ ഫോര്‍ ഡീപ് ഇക്കോളജി ഒരു വര്‍ഷം നീളുന്ന അതിജീവന പരിശീലനത്തിന്റെ ഇന്‍റേണ്‍ഷിപ്‌ പ്രോഗ്രാം നടത്തുന്നു. ഏഷ്യയിലെ ഏക ഡീപ് ഇക്കോളജിക്കല്‍ മൂവ്മെന്റ് ആയ ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പിന്റെ ഭാഗമായി ആണ് ഈ പരിപാടി നടത്തുന്നത്. പ്രതിവാര ഓണ്‍ലൈന്‍ സെഷനുകളും പ്രതിമാസവുമുള്ള ത്രിദിന ഔട്ട്‌ ബൌണ്ട് ട്രെയിനിങ്ങും ഉള്‍പ്പെടുന്നതാണ് …

സര്‍വൈവല്‍ ഇന്‍റേണ്‍ഷിപ്‌ പ്രോഗ്രാം Read more »

എന്താണ് കാർബൺ ന്യൂട്രൽ (Carbon Neutral)? എന്താണ് നെറ്റ് സീറോ കാർബൺ? എന്താണ് കാർബൺ നെഗറ്റീവ്, കാലാവസ്ഥ പോസിറ്റീവ്? കാർബൺ ന്യൂട്രൽ എന്നത് മൊത്തം കാർബൺ ഉദ്‌വമനത്തിന്റെ അളവ് സന്തുലിതമാക്കുന്നതിനെ സൂചിപ്പിക്കുന്നു. അതായത്, കാർബൺ ഉദ്‌വമനം വർദ്ധിപ്പിക്കാതിരിക്കുന്നതിനും ഓഫ്‌സെറ്റുകൾ വഴി കാർബൺ കുറയ്ക്കുന്നതിനും ഉള്ള നയത്തെ സൂചിപ്പിക്കുന്നു. കാർബൺ ന്യൂട്രൽ എന്നത് ഒരു കമ്പനിയുടെ പ്രവർത്തനങ്ങളിൽ …

കാർബൺ ന്യൂട്രൽ (Carbon Neutral) Read more »

1 ഭൂമിയിലെ സമ്പൂർണ്ണ ഇക്കോസിസ്റ്റം മാനേജ്മെന്റ്.  റീജനറേറ്റീവ് അഗ്രികൾച്ചർ എന്നത് ഒരു ഹോളിസ്റ്റിക് സോയിൽ / ഭൂമി ഇക്കോസിസ്റ്റം മാനേജ്മെന്റ് സമ്പ്രദായമാണ്. ഭൂമിയും മണ്ണും ജീവനുള്ള സത്തകളാണെന്നുള്ള ആഴപ്രകൃതി ശാസ്ത്ര നിരീക്ഷണം മാനിച്ചു, ആ ജൈവതയെ, പ്രകൃതിതത്വങ്ങളെ പഠിച്ചും അനുകരിച്ചും പുനര്നിര്മ്മിക്കുന്നു. 2 കാർബൺ സന്തുലിതാവസ്ഥ. ആധുനിക കൃഷിയും, ഏകവിളയും പോലെയുള്ള കൃഷിരീതികൾ കാരണം, നമ്മുടെ …

പെര്‍മാകൾച്ചർ റീജനറേറ്റീവ് അഗ്രികൾച്ചര്‍ Read more »