പ്രകൃതീ പുരുഷ പ്രക്രിയകളെ ആധാരമാക്കി, വ്യവസ്ഥാ രൂപീകരണത്തെ നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം. അതാകട്ടെ അടുത്ത പാഠം. എല്ലാ സത്തകള്‍ക്കും, ഭൌതിക (പ്രകൃതി) മായും, പ്രതിഭാസ (പുരുഷ) പരമായും, ധര്‍മ (പ്രക്രിയാ) പരമായും ഉള്ള രൂപങ്ങള്‍ കാണും എന്ന് നാം മനസ്സിലാക്കി.. നമുക്ക് പരിചയമുള്ള പദാര്‍ത്ഥങ്ങളെ വിഭജിച്ചു വിഭജിച്ചു പോകുകയാണെങ്കില്‍, ഒടുവില്‍, വിഭജിക്കാന്‍ കഴിയാത്ത വണ്ണം ഏറ്റവും ചെറുതായ …
Doctrine
പരിസ്ഥിതിയില്‍ മനുഷ്യന്റെ സ്ഥാനം എന്തെന്ന് മനസ്സിലാക്കാന്‍, നാം വ്യവസ്ഥാ നിയമം എന്തെന്ന് അറിയേണ്ടി ഇരിക്കുന്നു. അതാകട്ടെ അടുത്ത പാഠം.. നാം പ്രപഞ്ചത്തിന്റെ ഭാഗമാണെന്നു ഏവര്‍ക്കും അറിയാം എന്നാണെന്റെ വിശ്വാസം. എന്നാല്‍, പ്രപഞ്ചത്തെ, ജീവിക്കാനുള്ള ഒരു ഇടം (space) മാത്രം ആണെന്ന് പലരും (മനുഷ്യര്‍) കരുതുന്നുണ്ട്.. ഈ ധാരണ സുസ്ഥിര ജീവനത്തെ നന്നേ ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ …
സുസ്ഥിര ജീവനം (4) – വ്യവസ്ഥാ നിയമം
മനുഷ്യ രാശിക്ക്, ഭൂമിയിലെ മറ്റു ജീവ രാശികള്‍ക്കിടെ ഉള്ള സ്ഥാനം എന്തെന്ന് അറിയാന്‍ നാം പരിസ്ഥിതിയെ അറിയേണ്ടി വരുന്നു.. അതിനാല്‍ പരിസ്ഥിതി എന്ത് എന്ന് നോക്കാം. ചുറ്റുമുള്ളത് എന്നോ കൂടുതലുള്ളത് എന്നോ ആണ് “പരി” എന്ന ശബ്ദത്തിന് അര്‍ത്ഥം. ഓരോ വീട്ടിലും പേരെഴുതി വയ്ക്കുക അതിന്റെ പുറം ചുമരിലാണ്. അത് പോലെ ഓരോ വസ്തുവിനെയും നാം പേരിട്ടു മനസ്സിലാക്കുന്നത് …
സുസ്ഥിര ജീവനം (3) – പരിസ്ഥിതി
ചങ്ങാതിമാരെ.. ഒരുമിച്ചു പാര്‍ക്കാന്‍, ഒരുമിച്ചു കൃഷി ചെയ്യാന്‍, ഒരുമിച്ചു കുഞ്ഞുങ്ങളെ വളര്‍ത്താന്‍, അവരെ പഠിപ്പിക്കാന്‍, അന്യോന്യ ജീവിതം നടത്താന്‍ ഒരു സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര ഗ്രാമം ഉണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. പരിസ്ഥിതിയും രാഷ്ട്ര ഖജനാവും, കമ്പോളവും, ആരോഗ്യ മണ്ഡലവും സാംസ്കാരികതയും ഒക്കെ നമ്മുടെ വരുതി വിടും മുമ്പ് ഈ മാതൃകാ ഇക്കോ വില്ലേജ് ഉരുവാക്കി എടുക്കണം. …
സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര ഗ്രാമം
പ്രണയം.. അനാദി കാലം മുതല്‍ മനുഷ്യനെ ഉല്ലാസത്തിലേക്കും, ഉന്മാദത്തിലേക്കും, യാനങ്ങളിലെക്കും, കണ്ണീരിലേക്കും, യുദ്ധത്തിലേക്കും, സൃഷ്ട്ടിയിലെക്കും ഒക്കെ തള്ളി വിട്ട മഹാ വികാരം. പ്രണയത്തെ തെല്ലെങ്കിലും അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. അത് ഒരു ഇണയോട് തന്നെ ആകണം എന്നില്ല, വസ്തുക്കളോടും, ജീവികളോടും, സ്ഥലങ്ങലോടും, ആശയങ്ങളോടും ഒക്കെ നമുക്ക് പ്രണയം തോന്നാം. (എന്തിനു, ഫേസ്ബുക്കിനോട് പോലും) നമ്മെ, മനസ്സിന്റെ …
പ്രണയത്തിന്റെ ഊര്‍ജ തന്ത്രം
വ്യാവസായിക പ്രകൃതി ശാസ്ത്രം (Industrial Ecology IE) എന്നത് ആധുനിക പരിസ്ഥിതി ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ഒരു വ്യാവസായിക ഗുണ മാതൃകയാണ്. പ്രകൃതി വിഭവങ്ങളുടെ ഉപഭോഗം ജൈവരാശിയുടെ സുസ്ഥിരതയെ ബാധിക്കാതിരിക്കാന്‍, പ്രകൃതിയും വ്യവസായവും തമ്മിലുള്ള വിനിമയത്തിന്റെ തുലനാവസ്ഥ സ്ഥിരമായി സൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സുസ്ഥിരതയുടെ ശാസ്ത്രം എന്നും ഈ ഗുണ മാതൃകയെ വിശേഷിപ്പിക്കാറുണ്ട്. ഇന്റസ് ട്രിയല്‍ …
ഇന്റസ് ട്രിയല്‍ ഇക്കോളജി
എന്താണ് സുസ്ഥിരത എന്ന് നമുക്ക് നോക്കാം. ഒരു ജീവിക്കുന്ന വസ്തുവോ സംവിധാനമോ, അതിന്റെ നില നില്പ് നഷ്ടമാകാതെ ജീവിച്ചു പോകുന്ന ഒരു സംവിധാനം ആണത്. ഒരു ശരീരത്തിലെ കോശങ്ങള്‍ ഉണ്ടാകുയും കുറച്ചുകാലം നിലനില്‍ക്കുകയും പിന്നീടു വിഘടിച്ചു പോകുകയും ചെയ്തു കൊണ്ടാണ് ഒരു ആരോഗ്യമുള്ള ശരീരം നില നില്‍ക്കുന്നത്. അതായത് കുറച്ചു കോശങ്ങളുടെ വിഘടനം അഥവാ നാശം എന്നത് മറ്റു കുറെ കോശങ്ങളുടെ …
സുസ്ഥിര ജീവനം (2) – സുസ്ഥിരത
ഉയര്‍ന്ന പ്രകൃതി സമ്പത്തുള്ള നാടാണ് ഭാരതം. ഇരുപതാം നൂറ്റാണ്ട് ഇന്ത്യയുടെ പരമ്പരാഗതമായ വികാസത്തില്‍ വലിയ മുന്നേറ്റം കുറിച്ചു. നമ്മുടെ നാട്, വല്ലാതെ വികസിക്കുകയാണ്. ലോക വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് നമ്മുടെ നാടും ചെര്‍ക്കപ്പെടുകയാണ്. വന്‍ വ്യവസായങ്ങള്‍, സാങ്കേതികതകള്‍, ഭരണ സംവിധാനങ്ങള്‍, ഊര്‍ജ സ്രോതസ്സുകള്‍, ഇറക്കു മതികള്‍, ബൌധിക തൊഴിലവസരങ്ങള്‍, ലോകോത്തര ജീവിത ശൈലി, ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം, വാഹനങ്ങള്‍, സാംസ്കാരിക …
സുസ്ഥിര ജീവനം (1) – ആമുഖം
This one drafted after a question by Anurag RS ആത്മീയത എന്ന പദത്തിന് പരന്ന അര്‍ത്ഥങ്ങള്‍ ആണുള്ളത്. എല്ലാ സത്തകളിലും ലീനമായ ചാലക ചൈതന്യം, എന്ന അര്‍ത്ഥത്തില്‍ ആണ് ആത്മത്തെ പൊതുവില്‍ വ്യാഖ്യാനിച്ചു വരുന്നത്. ഈ ചൈതന്യത്തെ, വ്യാഖ്യാനാര്‍ത്ഥം ഒരു സ്വതന്ത്ര സത്തയായും കരുതപ്പെടുന്നു. ഓരോ ജീവ സത്തയിലും ഉള്ള ആത്മ സ്വരൂപത്തെ താല്‍കാലിക രൂപിയായും …
ആത്മീയത, പാരിസ്ഥിതിക ആത്മീയത ഇവയുടെ വ്യത്യാസം
മനുഷ്യരുടെ പെരുമാറ്റത്തെ ശ്രദ്ധിക്കുന്നത് രസകരമാണ്.. സ്വന്തം അറിവിന്റെയും ശീലത്തിന്റെയും സ്വഭാവത്തിന്റെയും ബോധത്തിന്റെയും ഒക്കെ രീതി അനുസരിച്ചായിരിക്കും ഓരോരുത്തരും പെരുമാറുക. പൊതുവില്‍ ഒരാള്‍ പെരുമാറുന്നത് എങ്ങനെയാണോ വെളിയില്‍ കാണപ്പെടുക അങ്ങനെയല്ല ആ പെരുമാറ്റത്തെ പറ്റി അയാള്‍ കരുതിയിട്ടുണ്ടാകുക. എന്നിട്ടും അതങ്ങനെയെന്ന ധാരണയില്‍ പെരുമാറുന്നത് കാണുമ്പോള്‍ ആദ്യം ചിരിയാണ് തോന്നുക. പിന്നീടു കുറേപേരെ നിരീക്ഷിച്ചു കഴിയുമ്പോള്‍, അത്ഭുതകരമായ പലതും നമുക്ക് മുന്നില്‍ തെളിഞ്ഞു വരും. നമ്മെ പോലും നമുക്ക് നിരീക്ഷിക്കാനും, …