സമൃദ്ധി (Abundance) സമൃദ്ധി എന്നത് പ്രകൃതിയുടെ സവിശേഷമായ പ്രതിഭാസമാണ്. പ്രകൃതിയിൽ എല്ലാം സമൃദ്ധമാണ് അത് കാണാനുള്ള ഒരു തുറവി വേണം. ആ തുറവി എല്ലാ ജീവജാലങ്ങൾക്കും നൈസര്ഗികമാണ്. മനുഷ്യനിൽ അവന്റെ യുക്തിയുടെ ഉപയോഗത്തിന്റെ ആധിക്യം കാരണം ആ തുറവി മൂടപ്പെട്ടു കിടക്കുന്നു. അതിനാൽ അവനു പലതും ക്ഷാമമായി കാണുന്നു. അഥവാ അവന്റെ ശിക്ഷിതാവബോധം അവനെ …
Doctrine
താള ബോധമുള്ളവന്റെ അനായാസത്വം അവനെ അഹങ്കാരിയാക്കും
താളബോധം
പറയപ്പെടുന്ന ഭാഷ ഒരു വ്യക്തിയുടെ സംസ്കാരമാണ്. അതു പുറപ്പെടുവിക്കുമ്പോൾ അപരർ അതിലൂടെ അയാളെ കാണുകയും അറിയുകയും ചെയ്യുന്നു.
ഭാഷ
കേവല കര്‍മ തലങ്ങളും ഫലങ്ങളും. ഒരു സത്തയുടെ രൂപീകരണത്തിന് കാരകമായ അതിന്റെ ഉപരിവ്യവസ്ഥ കല്പിക്കുന്ന ധര്‍മങ്ങളെ നിര്‍വഹിക്കുന്നതാണ് യഥാര്‍ത്ഥ കര്‍മം. അതായതു, ഒരു സത്തയുടെ ധര്‍മത്തിന്‍റെ നിര്‍വഹണമാണ് കര്‍മം. അവിടെ ധര്‍മവും കര്‍മവും ഒന്നായിരിക്കണം. എന്നാല്‍ മനുഷ്യന്‍ അവന്‍റെ യുക്തി പ്രയോഗത്തിലൂടെയും, ശിക്ഷിതാവബോധത്തിലൂടെയും യഥാര്‍ത്ഥ ധര്‍മങ്ങളില്‍ നിന്നും വ്യതിചലിക്കുക പതിവാണ്. അങ്ങനെ ധര്‍മത്തില്‍ നിന്നും മാറിയുള്ള …
കർമ്മ തലങ്ങൾ കർമ്മ ഫലങ്ങൾ
ദാനം പ്രകൃതിയുടെ നിർദ്ധാരണമനുസരിച്ചു, ഉള്ളിടത്തു നിന്ന് ഇല്ലാത്തിടത്തേക്കു കൊടുക്കണം. ശൂന്യത നിറക്കുക എന്നത് പ്രകൃതിയുടെ പ്രകൃതമാണ്. അതാണ് പ്രകൃതി ധർമ്മം അഥവാ നിയതി. നമ്മുടെ നേരെ കൈ നീളുമ്പോൾ കൊടുക്കണം അതെ സമയം കൊടുക്കാനായി കൈ നീട്ടിവെച്ചിരുന്നാൽ അതു വാങ്ങാനായി ഒരുപാടു കൈകൾ നീളും. ദാന സ്ഥാപനങ്ങൾ സ്ഥാപിതമാകുന്നതോടെ പ്രകൃതി അതിനായി ഉപഭോക്താക്കളെ …
ദാനം – അസ്‌ഥിരവും സുസ്‌ഥിരവും
യാഥാർഥ്യങ്ങളും സത്യങ്ങളും യാഥാർഥ്യങ്ങൾ നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ കിട്ടുന്ന സംജ്ഞകളാൽ ബോദ്ധ്യമാകപ്പെടുന്നവയാണ്. യഥോ ഗ്രാഹ്യം തഥോ ബോദ്ധ്യം. ഇന്ദ്രിയങ്ങളുടെ സംവേദന ക്ഷമതയുടെയും അതിനെ വിവക്ഷിക്കുന്ന തലച്ചോറിന്റെ കഴിവിനെയും വ്യാപ്തിക്കനുസരിച്ചു ഓരോരുത്തരും മനസ്സിലാക്കുന്ന യാഥാർഥ്യങ്ങൾ വിവിധമായിരിക്കും. പക്ഷെ സത്യം ഒന്നേയുള്ളു. പരമ സത്യം. അത് പരമ ബോധമാണ്. അതിനെ അറിയാൻ അതുമായി താദാത്മ്യം പ്രാപിക്കണം. അതിനാൽ …
യാഥാർഥ്യങ്ങളും സത്യങ്ങളും
വിശ്വാസവും അന്ധവിശ്വാസവും ജ്ഞാനത്തിന്റെ അനുരൂപനമായി സംഭവിക്കുന്നത് വിശ്വാസം. ഞാന തലങ്ങളിലെ മൂന്നാമതായുള്ള ധാരണ എന്ന തലമാണ് പ്രധാനമായും വിശ്വാസമായി സംഭവിക്കുന്നത്. ആദ്യത്തേത് പാരമ്പര്യമായി കിട്ടിയ സഹജമായ അവബോധവും, രണ്ടാമത്തേത് ശിക്ഷണത്തിലൂടെ കിട്ടിയ പ്രാപ്തിയും മൂന്നാമത്തേത് നമ്മുടെ ബോധത്തിലൂടെ മനസ്സിലാക്കിയെടുത്ത ധാരണകളും നാലാമത്തേത് ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ കര്മപദ്ധതിക്കായുള്ള ഭാവനകളും അഞ്ചാമത്തേതു ആ ഭാവനയുടെ സാഫല്യത്തിലുള്ള പ്രകടനങ്ങളും …
വിശ്വാസവും അന്ധവിശ്വാസവും
അർത്ഥനയും ചോദനയും അർത്ഥന. നാം എന്ന സത്തയുടെ ആവശ്യങ്ങളെ നമ്മിൽ നിന്നും പുറം വ്യവസ്ഥയിലേക്കു (പ്രകൃതിയിലേക്ക്) കൊടുക്കുന്ന വികാരങ്ങളാണ് അർത്ഥന. അത് അർത്ഥനാ കണങ്ങളായിട്ടാണ് (ഊർജ കണം) പോകുന്നത്. ഉൾ വ്യവസ്ഥകൾ പുറം വ്യവസ്ഥകളിലേക്കു അർത്ഥനാ കാണമായി അവയുടെ ആവശ്യംങ്ങൾ പ്രവഹിപ്പിക്കുന്നു. കോശങ്ങൾ കലകളോടും കലകൾ അവയവങ്ങളോടും അവയവങ്ങൾ നമ്മോടും ആവശ്യപ്പെടുന്നത്, വികാരങ്ങളായി പ്രകൃതിയിലേക്ക് പ്രവഹിക്കുന്നു. …
അർത്ഥനയും ചോദനയും
നവഗോത്ര സമൂഹത്തിന്‍റെ പ്രഭാത സത്സംഗം 2020 ഡിസംബര്‍ 17 ന് (വ്യാഴം) സൂമില്‍ സമാരംഭിച്ചു. ഒളിമ്പസ് പഠിതാക്കളുടെ സാര്‍വ ലൌകികമായ ഏകീ ബോധ രൂപീകരണത്തിനു വേണ്ടിയാണ് (For universal Collective Consciousness) ഈ പ്രതി ദിന ധ്യാനാത്മക സത്സംഗം സംഘടിപ്പിക്കുന്നത്. ദിവസവും രാവിലെ ഇന്ത്യന്‍ സമയം 6:25 ന് [യൂ ഏ ഈ – മൌറീഷ്യസ് സമയം 4:55 AM …
പ്രഭാത സത്സംഗ പരിശീലനം
സംതൃപ്തി (Satisfaction) നാം ചെയ്യുന്ന ഏതു പ്രക്രിയയുടെയും പൂർണതയിലെത്തുമ്പോൾ കിട്ടുന്ന മാനസികാവസ്ഥയാണ് സംതൃപ്തി. പ്രപഞ്ചത്തിലെ എല്ലാ സംവിധാനങ്ങളുടെയും (സ്ഥല കാല രൂപ ഭാവ ഭവങ്ങൾ) അടിസ്ഥാനം ബോധം എന്നാണ് ഒളിമ്പസ്സ് കരുതുന്നത്. ക്വാണ്ഡം ഭൗതികവും അത് തന്നെയാണ് പറയുന്നത്. ബോധം എപ്പോഴും അതിന്റെ ഒരു സൗഖ്യത്തിലേക്കു മാറാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കും. അപ്പോഴത്തെ അവസ്ഥയിൽ നിന്നും …