ഭൌതികമായതിനെ നിയതമായി ചലിപ്പിക്കുവാന്‍ കഴിയും
ഭൌതികമായതിനെ നിയതമായി ചലിപ്പിക്കുവാണോ നിയന്ത്രിക്കുവാനോ കഴിയും അതിന്റെ സാന്ദ്രത കുറയുന്തോറും (ഖരം ദ്രാവകവും വാതകവും പ്ലാസ്മയും കണ്ടന്‍സേറ്റും ഒക്കെ ആയി തീര്‍ന്നതോടെ) നമുക്ക് അതിന്മേലുള്ള നിയന്ത്രണം പടിപടിയായി കുറഞ്ഞു വരികയും പ്രവചനീയാതീതമായി അത് മറ്റൊന്നിനെ ബാധിക്കുകയും ചെയ്യും. (മുഴുവനും വായിക്കണം എന്ന് നിര്‍ബന്ധമില്ല.)ന്നതോടെ) നമുക്ക് അതിന്മേലുള്ള നിയന്ത്രണം പടിപടിയായി കുറഞ്ഞു വരികയും പ്രവചനീയാതീതമായി അത് മറ്റൊന്നിനെ ബാധിക്കുകയും ചെയ്യും. (മുഴുവനും വായിക്കണം എന്ന് നിര്‍ബന്ധമില്ല.)
കണ്ടും കൊണ്ട് അറിയാവുന്ന വിഷം ചേര്‍ന്ന ഭക്ഷണവും പാനീയങ്ങളും മദ്യവും പുകയും ഒക്കെ എതിര്‍ക്കുന്നവര്‍ അതിലും ഏറെ വിഷകരവും പ്രവചനീയാതീത പ്രശ്നങ്ങള്‍ സമ്മാനിക്കുന്നതുമായ റേഡിയോ ഉപകരണങ്ങള്‍ താഴെ വയ്ക്കാതെ ജീവിക്കുന്നുണ്ട്. മൊബൈല്‍ ഡാറ്റാ ഉപയോഗം നിരന്തരമായി ചെയ്യുന്നവര്‍ പ്രവചനാതീതമായ ബാധയാണ് അവിടെ നിന്നും കിലോമീറ്ററുകള്‍ക്കു അകത്തു താമസിക്കുന്നവര്‍ക്ക് ഉണ്ടാക്കുന്നതെന്ന് ഓര്‍ക്കുന്നത് നന്നാകും. ഭൌതികമായ ബാധകളെ നിയന്ത്രിക്കുവാന്‍ താരതമ്യേന എളുപ്പമാണ് മൊബൈല്‍ ഉപയോഗം അങ്ങിനെ അല്ല. അതിനാല്‍ തന്നെ ചില പ്രായോഗിക നിര്‍ദേശങ്ങള്‍ ചേര്‍ക്കുന്നു.
മൊബൈല്‍ ഫോണ്‍ കഥ പറയാനുള്ള ഉപകരണം അല്ല, അത്യാവശ്യം ഉള്ളത് മാത്രം പറയുക. (പണ്ട് ടെലഗ്രാം ചെയ്യുന്ന പോലെ എങ്കില്‍ ഏറ്റവും നല്ലത്.) നിങ്ങള്‍ വിളിക്കുന്ന ആളിന്റെ ആരോഗ്യം സമയം എന്നിവ മാത്രമല്ല, അവരുടെ സമീപത്തുള്ള പ്രിയപ്പെട്ടവരുടെ ആരോഗ്യത്തെ വരെ അത് നേരിട്ട് ബാധിക്കും.
സോഷ്യല്‍ മീഡിയ നല്ലതിന് വേണ്ടി ഉപയോഗിക്കാം, എന്നാല്‍ അതിലെ ഡാറ്റാ കണക്ഷന്‍ ഓണ്‍ ആയി ഇരിക്കുന്ന അത്രയും നേരം അത് ഫോണിനും വൈ ഫൈ സ്പോട്ടിനും അല്ലെങ്കില്‍ മൊബൈല്‍ റ്റവറിനും ഇടയിലെ ദൂരത്തിന്റെ ഇരട്ടി പരിധിയില്‍ ഉള്ള സര്‍വചരാചരങ്ങളെയും അത് ബാധിക്കുന്നുണ്ട്. അത് താന്‍ മാത്രമല്ലല്ലോ എന്ന് ആരെങ്കിലും ചിന്തിച്ചാല്‍, എല്ലാ കാര്യങ്ങളിലും അങ്ങിനെ തന്നെ എന്നതാണ് ഓര്‍ക്കേണ്ടത്.
കുട്ടികളെ മൊബൈല്‍എക്സ്പെര്‍ത്സ് ആക്കുവാനായി അവരുടെ കയ്യിലേക്ക് നല്‍കുന്ന മുഴുവന്‍ ആളുകളും ഓര്‍ക്കുക, നിങ്ങള്‍ അവരെ ഭൌതികാതീത ലോകത്ത് കൊല്ലുക തന്നെ ആണ്.
പറയുവാന്‍ ഏറെ ഉണ്ട്, പറയാതെ വയ്യ എന്നത് കൊണ്ട് പറഞ്ഞു പോയതാണ്. കൂടുതലെഴുതുമ്പോള്‍ കൂടുതല്‍ നേരം ഞാന്‍ ഈ ലാപ്ട്ടോപ്പ് ഉപയോഗിക്കും, നിങ്ങളും നിങ്ങളുടെ ഉപകരണം ഉപയോഗിക്കും. അതൊഴിവാക്കട്ടെ..
Leave a Reply
You must be logged in to post a comment.