ഇനിയുള്ള കാലത്തു ഇക്കോ വില്ലേജുകളുടെ പ്രസക്തി.

ലോക ക്രമങ്ങൾ മാറുന്നു. തൊഴിലടിസ്ഥിതമായ ജീവിതം കുറേശെ ആയി ഇല്ലാതാകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മുന്നേറ്റം തൊഴിലവസരങ്ങളെ ഓരോന്നായി കവർന്നെടുക്കുന്നു. ഉപഭോഗ സംസ്കാരത്തിലൂടെ ധന കേന്ദ്രീകരണം മേലെക്കിടയിലെ ഒരു ശതമാനത്തിലേക്ക് മാത്രമായി. ഇപ്പോഴിനി ഉപഭോഗ സംസ്കാരവും AI വ്യവസ്ഥകളിലോട്ട് മാറുന്നതോടെ അവിടെയും തൊഴിലുകൾ കുറയും. അങ്ങനെ നമ്മുടെ കൺമുൻപിൽ തന്നെ പലരുടെയും ജോലികളും ഇല്ലാതായിക്കൊണ്ടിരിക്കും. ഇതൊരു നിശബ്ദ വ്യതിയാനമായി നടക്കുന്പോൾ എല്ലാവരും വിചാരിക്കുന്നത്, പതിവുപോലെ, ഒരു ജോലി പോയാൽ മറ്റു ജോലികൾ കിട്ടും എന്നാണു. എന്നാൽ ഇനി അത് കുറേശെ അസാദ്ധ്യമായി മാറും. കാരണം മൊത്തത്തിൽ ഉള്ള ജോലികൾ കുറയുകയും, പുതിയവ ഓട്ടോമേഷൻ ആകുകയും ചെയ്യും. കാലക്രമേണ ഉണ്ടാകുന്ന ഈ മാറ്റം എല്ലാവരെയും ബാധിക്കാൻ കുറച്ചു സമയം എടുക്കും.

 

എന്നാൽ ഇത് കുറെ കഴിയുന്പോൾ സാമൂഹിക കലഹത്തിലേക്കും വിപ്ലവങ്ങളിലേക്കും നയിക്കുമെന്ന ആശങ്കയാണ് ഇപ്പോൾ ഡീപോപുലേഷൻ അജണ്ട 2030 ആയി രൂപം കൊണ്ടത്. അങ്ങനെ ഗൈൻ ഓഫ് ഫങ്ക്ഷന്  റിസേർച്ചിലൂടെ സാംക്രമിക വീര്യവും മാരക ശക്തി കൂടിയവയുമായ വൈറസുകൾ ഇറക്കിയും, കാലാവസ്ഥാ വ്യതിയാനമെന്ന വ്യാജേന കൃത്രിമമായി പ്രളയവും, വരൾച്ചയും, ഭൂകമ്പങ്ങളും സൃഷ്ഠിച്ചും ആ ഡീപോപുലേഷൻ അജണ്ട നടപ്പിലാകാം.

 

ഇതെല്ലം ബോദ്ധ്യമായി വരുന്നതിനു മുന്നോടിയായി ബദലുകൾ ഉണ്ടാകണമെന്നത് പ്രകൃതിയുടെ ആവശ്യമാണ്. ആ നിയോഗത്തിലാണ് ഇക്കയോ വില്ലേജുകൾ മാർഗ്ഗദർശനമായി ലോകത്തെന്പാടും രൂപം കൊണ്ട് വരുന്നത്. അങ്ങനെ ഒരു നിയോഗം കൊണ്ടാണ് ഗ്രീൻക്രോസ്സ് ഇക്കോ വില്ലേജ് സൃഷ്ഠിക്കപ്പെട്ടത്. അതിനായി പ്രകൃതി തിരഞ്ഞെടുത്തവരാണ് നവഗോത്ര സമൂഹത്തിൽ എത്തിക്കൊണ്ടിരിക്കുന്നത്. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരാണ് നാമെല്ലാവരും. അതിനാൽ നമ്മുടെ ധർമ്മം വഴികാട്ടിയാകുക എന്നതാണ്.

 

അങ്ങനെ ഇനി വരുന്ന കാലത്തു എന്ത് ചെയ്യണമെന്ന് പകച്ചു നില്കുന്നവർക്കു ഒരു ചൂണ്ടു പലകയായി നമ്മുടെ വില്ലേജിനെ വളർത്തിയെടുക്കണം. ഈ മാറ്റം മുഴുവനായി വരാൻ തലമുറകൾ കഴിയും. അതുവരെ ആധുനിക സംസ്കാരവും ഉപഭോഗ സംസ്കാരവും ഈ ബദലുകളോടൊപ്പം നിലനിൽക്കും. അവിടെ നിന്നുള്ള ആഘാതമേൽക്കുന്നവർക്കു വഴികാട്ടിയായി ഇക്കോവില്ലെജ് സംസ്കാരങ്ങൾ മുന്നേറ്റങ്ങളാകും. ഒരു threshold എത്തി tipping പോയിന്റ് കടക്കുന്നതോടെ നവഗോത്ര സംസ്കാരങ്ങൾ Eckhart Tolle വിഭാവനം ചെയ്തത് പോലെ  ലോകമെന്പാടും പുഷ്പിക്കാൻ തുടങ്ങും. അങ്ങനെ ബദലുകൾ മുഘ്യധാരയായിത്തീരും.

 

National Coordinator, Greencross Foundation Centre for Deep Ecology, Faculty Member, Deep Ecological Fellowship, Editorial Member, The Ecosophical Insight, (olympuss.in)

Leave a Reply