സംതൃപ്തി (Satisfaction)

സംതൃപ്തി (Satisfaction)

 

നാം ചെയ്യുന്ന ഏതു പ്രക്രിയയുടെയും പൂർണതയിലെത്തുമ്പോൾ കിട്ടുന്ന മാനസികാവസ്ഥയാണ് സംതൃപ്തി. പ്രപഞ്ചത്തിലെ എല്ലാ സംവിധാനങ്ങളുടെയും (സ്ഥല കാല രൂപ ഭാവ ഭവങ്ങൾ) അടിസ്ഥാനം ബോധം എന്നാണ് ഒളിമ്പസ്സ്  കരുതുന്നത്. ക്വാണ്ഡം ഭൗതികവും അത് തന്നെയാണ് പറയുന്നത്. ബോധം എപ്പോഴും അതിന്റെ ഒരു സൗഖ്യത്തിലേക്കു മാറാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കും. അപ്പോഴത്തെ അവസ്ഥയിൽ നിന്നും കൂടുതൽ സുഖകരമായ, സൗകര്യമായ അവസ്ഥയിലേക്ക്. അങ്ങനെ ഒരു തുലനതയിൽ (eqilibrium) പൂർണ്ണ സ്വസ്ഥതയിലെത്തുന്പോൾ ഉണ്ടാകുന്ന സ്‌ഥിതി ആണ് സംതൃപ്തി. അതായതു പൂർണതയിലെത്തിയ അവസ്‌ഥ.

 

എന്നാൽ, പ്രപഞ്ചം ചലാനാത്മകമായതിനാൽ എല്ലാ ഘടകങ്ങളിലും നിരന്തരം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ആ നൈരന്തര്യത്തിൽസ്‌ഥിതാവസ്ഥ എന്നൊന്നില്ല എന്നത് പ്രപഞ്ച സത്യമാണ്. പ്രപഞ്ച ചലനാത്മകതയെപോലെ (Universal Dynamism) തന്നെ. അതാണ് നിരന്തര ചാക്രികതയുടെയും നിരന്തരമായ ഒഴുക്കിന്റെയും കാരണവും. അപ്പോൾ വീണ്ടും സംതൃപ്തിയിൽ നിന്നും അതൃപ്തിയിലേക്കു മാറുന്നു. അവിടെ വീണ്ടും സൗഖ്യാവസ്ഥയിലേക്കു മാറാനുമുള്ള ഒരു ബുദ്ധിയുടെ രൂപീകരണം (intelligence pattern) നടക്കുന്നു. സ്വാസ്‌ത്യത്തിലായി ഇരിക്കുന്ന അവസ്‌ഥയിൽ ഉണ്ടാകുന്ന അസ്വാരസ്യം അതിനു കാരണമാകുന്നു. ആ ബുദ്ധിയുണ്ടായ സത്തകൾ (ഒരു ഭരണാധികാരിയോ, സൃഷ്ട്ടാവോ, നേതാവോ, മറ്റേതു ജീവിയോ ആകട്ടെ) ആ ധർമ്മ നിർവഹണത്തിന് കാരണമാകുന്നു, അതിനുള്ള പ്രക്രിയയിൽ ഏർപ്പെടുന്നു. വീണ്ടും ബോധം അതിന്റെ അടുത്ത സൗഖ്യവസ്‌ഥയിലേക്ക് യാത്ര തുടരുന്നു. ആ നിരന്തര ചാക്രികതയാണ് സർപ്പിളത (spiral). സർപ്പിളതയെ നാം കാലാനുബന്ധിതമായി വീക്ഷിക്കുന്പോൾ അത് തരംഗമായിട്ടാണ് കാണുന്നത്. (sinusoidal wave). അതിന്റെ മൂർദ്ധ്യനാവസ്‌ഥയാണ് സംതൃപ്തി. ധ്രുവത്വ നിയമമനുസരിച്ചു (law  of polarity) എതിർ ദിശയിലേക്കു സഞ്ചരിക്കാനുള്ള പ്രവണത കൂടെ അതിൽ ലീനമായിരിക്കും. പ്രപഞ്ചത്തിൽസ്‌ഥിതാവസ്‌ഥ എന്നൊന്നില്ല, ഉണ്ടായാൽ അത് മൃതാവസ്‌ഥയാകും. അതിനാൽ പ്രപഞ്ചത്തിൽസ്‌ഥിരമായ സംതൃപ്തി, സ്‌ഥിരമായ യോഗം എന്നൊരവസ്‌ഥയില്ല. ബോധം അനശ്വരമാണ്. അതിനാൽ അതിന്റെ ചലനാത്മകത തുടരുന്നു. സംതൃപ്തിയിൽ നിന്നും അതൃപ്തിയിലേക്ക് ഒഴുകുന്നു. അവിടുള്ള ഘടകങ്ങൾ തന്നെ (വസ്തുക്കളും, വസ്തുതകളും പ്രവർത്തനങ്ങളും) പ്രക്ഷുബ്ദ്ധതക്ക് (inertia) കാരണമാകും അത് അപ്പോഴത്തെസ്‌ഥല കാല രൂപ ഭാവ ഭവങ്ങളിൽ അതൃപ്തി സൃഷ്ട്ടിക്കും. അതൃപ്തിയാണ് ധർമ്മത്തിന് കാരണമാകുന്നത്. അങ്ങനെ അവിടെ ധർമ്മ നിർവഹണം നടക്കുന്പോൾ അതൃപ്തിയുടെ പാരമ്യത്തിൽ നിന്നും (wave bottom) സംതൃപ്തിയിലേക്കുള്ള പ്രവാഹം ആരംഭിക്കുന്നു. അങ്ങനെ ആ നൈരന്തര്യം തുടരുന്നു. അപ്പോൾ സംതൃപ്തി എന്നതു ജീവിതത്തിന്റെ ചാലാത്മകതയുടെ ഒരു മൈൽകുറ്റിയാണ്, അതവിടെ നിൽക്കാനാവില്ല, ജൈവതയുടെ ഒഴുക്കിൽ സംതൃപ്തിയും അതൃപ്തിയും നിരന്തരമായി തുടരുന്നു.

National Coordinator, Greencross Foundation Centre for Deep Ecology, Faculty Member, Deep Ecological Fellowship, Editorial Member, The Ecosophical Insight, (olympuss.in)

Leave a Reply