വിഭാവനത്തിനായുള്ള തിരക്കഥ

വിഭാവനത്തിനായുള്ള തിരക്കഥ
Portrait of beautiful relaxed woman at home with closed eyes

വിഭാവനത്തിനായുള്ള തിരക്കഥ തയ്യാറാക്കുന്ന വിധം.

  1. ആദ്യ തവണയായത് കൊണ്ട് ഏറ്റവും ലഘുവായ ഒരു ആവശ്യം മനസ്സില്‍ കൊണ്ട് വരിക. 
  2. ഇഷ്ട ഭോജ്യം, ഇഷ്ടപ്പെട്ട ആളെ കാണല്‍, ഇഷ്ടമുള്ള ഒരു ഫോണ്‍ വിളി അങ്ങനെ നടക്കാന്‍ സാദ്ധ്യതയുള്ളത് മാത്രമേ പരിശീലനം ചെയ്തു ഫല സിദ്ധി ഉണ്ടാകുന്നത് വരെ ഉപയോഗിക്കാവൂ.   
  3. ആ ആശയത്തെ ഒരു  സംഭവകഥയായി സങ്കല്പിക്കുക. 
  4. കഥയ്ക്ക്‌ അഞ്ചോ  ആറോ  ഘട്ടങ്ങള്‍ ആയി തിരിക്കുക. 
  5. ഓരോഘട്ടവും ഒരു സിനിമയുടെ തിരക്കഥ എന്നത് പോലെ ഒരു സംഭവമാക്കി എഴുതുക. 
  6. അവയ്ക്ക് ഓരോന്നിനും നിറവും രൂപവും ഗന്ധവും ശബ്ദവും സ്പര്‍ശവും ഒക്കെ മനസ്സില്‍ നല്‍കുക.
  7. ഒരു സിനിമയുടെ സീന്‍ പോലെ ഓരോ ഘട്ടവും എഴുതി മനസ്സില്‍ സംവിധാനം ചെയ്യുക.
  8. ഇനി ഓരോ സീനും ഒന്നിന് ശേഷം ഒന്നായി ചേര്‍ത്ത് വയ്ക്കുക.
  9. ഇനി കണ്ണടച്ചിരുന്നു എല്ലാ സീനുകളും ഒരു സിനിമയായി കാണുക.
  10. മൊത്തം 17 സെക്കണ്ട് നീളമേ വരാവൂ.. അല്പം കൂടാം, എന്നാല്‍ കുറയരുത്‌. 
  11. അല്പം പിഴവുകളോടെ ഒന്ന് രണ്ടു തവണ കണ്ടു കഴിഞ്ഞാല്‍ ഇനി ശരിക്കുള്ള  പരിശീലനം തുടങ്ങാം. 
  12. യഥാര്‍ത്ഥ വിഭാവനം ചെയ്യുന്നതിന് മുമ്പ് മൂന്നു മിനിട്ട് കണ്ണടച്ചിരുന്നു നല്ലത് പോലെ ശാസത്തെ ശ്രദ്ധിച്ചു തുടങ്ങുക. 
  13. യഥാര്‍ത്ഥ വിഭാവനം ചെയ്യുമ്പോഴും ശാസത്തില്‍ ശ്രദ്ധയുണ്ടെങ്കില്‍ ഫലം പത്ത് മടങ്ങെങ്കിലും വര്‍ദ്ധിക്കും. 
  14. വിഭാവനം കഴിഞ്ഞു നിങ്ങളുടെ അനുഭവം ജേണലില്‍ പകര്‍ത്തി വയ്ക്കുക. 
  15. ആദ്യ പരിശീലന ദിവസങ്ങളില്‍  ഒരു 42 തവണ എങ്കിലും പരിശീലിച്ചു കഴിയും വരെ  സാദ്ധ്യമാകുന്ന  ചെറു ചെറു കാര്യങ്ങള്‍ മാത്രമേ വിഭാവനം ചെയ്യാവൂ.. 
  16. ഒരു തിരക്കഥ എത്ര തവണ ഉപയോഗിക്കുന്നുവോ അത്രയും ഫല സിദ്ധി ഉണ്ടാകും. 
  17. ഫലമുണ്ടാകുമ്പോള്‍  ഞങ്ങളെ അക്കാര്യം അറിയിക്കാന്‍ മറക്കരുത്.
  18. ശുഭാശംസകള്‍!!!

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply