ഉബുണ്ടു നമുക്കും ശീലിക്കാമെന്ന് തോന്നുന്നില്ലേ?

*ഉബുണ്ടു നമുക്കും ശീലിക്കാമെന്ന് തോന്നുന്നില്ലേ?*

കുറച്ചു നാളായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന *ഉബുണ്ടു* വിനെ പറ്റിയുള്ള ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരം എഴുതിയ ആ കുറിപ്പ് നിങ്ങളും കണ്ടു കാണും. മൂന്നാല് വര്‍ഷം മുമ്പ് മൂഴിക്കുളം ശാലയിലെ പ്രേമേട്ടനും ഇതേ ആശയം വീഡിയോ ആയി പങ്കു വച്ചിരുന്നു.

ഉബുണ്ടുവിനെ സാരാംശം ഇതാണ് : ഓരോരുത്തരും എല്ലാവർക്കും വേണ്ടിയാകണം. എല്ലാവരും ഓരോരുത്തർക്കും വേണ്ടിയും. ജീവിതം എന്നത് പരസ്പര സഹകരണം കൂടിയാണ്. മനസ്സില്‍ പച്ചിപ്പുള്ള ഏവരെയും ഉബുണ്ടു ആകര്‍ഷിച്ചു കാണണം.

അത് നമ്മുടെ നാട്ടില്‍ സാദ്ധ്യമാണോ എന്ന് പലരും പലയിടങ്ങളിലും ചോദിച്ചു കണ്ടു. അതിനുള്ള ഒരു മറുപടി ആണ് ഈ കുറിപ്പ്.

●  കേരളത്തില്‍ ഇതേ വിധത്തില്‍ മനസ്സ് കൊണ്ട് ആയി തീരുന്ന ഒരു സമൂഹമുണ്ട്‌. *നവഗോത്ര സുസ്ഥിര ജീവന സമൂഹം.*

●  *നിനക്ക് ഞാനുണ്ട്* എന്ന് ഉറച്ചു പറയാന്‍ മനോവലിപ്പവും ചങ്കൂറ്റവും ഉള്ളവര്‍ക്ക് വേണ്ടിയുള്ള ഒരു സുസ്ഥിര ജീവന കൂട്ടായ്മ.

●  കേരളത്തിലെ എല്ലാ ജില്ലകളിലും ഇക്കോ സ്പിരിച്വല്‍ സഹാവാസങ്ങളിലൂടെ മതാതീത ആത്മീയതയെ പരിചയപ്പെടുത്തി

●  ഈ ചെറു കൂട്ടായ്മ ഏഷ്യയിലെ ഒരേ ഒരു *ഡീപ് ഇക്കോളജിക്കല്‍ / ഇക്കോ സ്പിരിച്വല്‍ മൂവ്മെന്റ്* ആണ്.

●  നമ്മുടെ നിലനില്പിന് വന്നു ചേരുന്ന വന്‍ പ്രതിസന്ധികളെ കൂട്ടായി നേരിടാനായി നവഗോത്ര ഇക്കോസഫിക്കല്‍ ഗുരുകുലം എന്ന  കൂട്ടുജീവിത കേന്ദ്രം കഴിഞ്ഞ 27 വര്‍ഷങ്ങളായി നടന്നു വരുന്നു.

●  കൊറോണാനന്തര കാലത്തെ സ്വാശ്രയ ജീവിതത്തിനായി ഒരു ഇക്കോ വില്ലേജു നിര്‍മിച്ചു തുടങ്ങിയിരിക്കുന്നു.

●  കാലങ്ങളായി വിഭജിച്ചും മത്സരിച്ചും പഠിച്ച നമ്മുടെ മനസ്സില്‍ ബന്ധുത്വത്തിന്റെ ഒരു പുതു സംസ്കാരത്തെ ഈ സുസ്ഥിര ഗോത്ര ജീവിതം പരിശീലിക്കുന്നു.

●  ഈ കൂട്ടത്തിന്റെ ഭാഗമായി വ്യക്തിഗത ജീവിതത്തിലും കുടുംബങ്ങളിലും കൂട്ടായ്മകളിലും പ്രാദേശിക സമോഹങ്ങളിലും സുസ്ഥിര ബന്ധു ജീവനത്തെ

ഈ ബന്ധുത്വ ജീവിതത്തെ അനുഭവിച്ചു തുടങ്ങുവാന്‍ തോന്നുണ്ടോ?

എങ്കില്‍ സ്വസ്ഥമായി ഒരിടത്ത് കണ്ണടച്ചിരുന്ന്‍ ഈ വീഡിയോ വിവരണം കേള്‍ക്കുക.  

തുടര്‍ന്നും ഈ ബന്ധു സമൂഹത്തിന്റെ / ഇന്റെന്ഷിപ്പിന്റെ / ഫെലോഷിപ്പിന്റെ / ഇക്കോ വില്ല്ജിന്റെ ഭാഗമാകുവാന്‍ താല്പര്യം ഉണ്ടെങ്കില്‍ അടുത്ത ഞായര്‍ രാവിലെ 11:00 മണിക്ക് സൂമിലൂടെ നമുക്ക് ഒത്തു കൂടാം.  പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ ഈ ഫോമിലൂടെ പേര് രജിസ്റ്റര്‍ ചെയ്യുക. സ്വാഗതം!!!

ലിങ്കുകള്‍
മൂഴിക്കുളം ശാലയിലെ പ്രേമേട്ടന്‍ ചെയ്ത പഴയ പോസ്റ്റ്‌
ബുണ്ടുവിന്റെ ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരം എഴുതിയ പോസ്റ്റ്‌
കൂട്ടത്തില്‍ കൂടാന്‍ ഉള്ള വാടസാപ് ഗ്രൂപ്പ്

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply