എന്താണ് ഇക്കോ സഹവാസം

എന്തിനാണ് ഈ പരിപാടി നടത്തുന്നത്?
● നമ്മെ അറിയാന്‍..
● നമ്മെ പേറുന്ന ഭൂമിയാകുന്ന മഹാ ഗര്‍ഭ പാത്രത്തെ അറിയാന്‍..
● നാം എന്ന പ്രകൃതിയെ അറിയാന്‍..
● നാമും പ്രകൃതിയും ഒന്നാണെന്ന് അറിയാന്‍..
● ഭൂമി ഇന്ന് നേരിടുന്ന പ്രതിസന്ധിയെ അറിയാന്‍..
● അതിനുള്ള പരിഹാരങ്ങളെ അറിയാന്‍..
● നമ്മള്‍ക്ക് അവളോട്‌ ഉണ്ടായിരിക്കേണ്ടുന്ന നിര്‍ബന്ധമായ ഉത്തരവാദിത്തങ്ങളെ അറിയാന്‍
● ജീവകുലത്തിന്റെ സുസ്ഥിരതയ്ക്കായി നാം ഉടനെ ചുവടു മാറേണ്ടന്ന ജീവിത വഴിയെ അറിയാന്‍.
● ജീവിത ഒഴുക്കില്‍ ഞങ്ങളും നിങ്ങളുമാകുന്ന ഭൂമി കോശങ്ങള്‍ ഒറ്റയ്ക്കാകാതെ കൈകോര്‍ത്ത് കൂട്ടമാകാന്‍..
● നമ്മള്‍ പൂര്‍ണമായ നമ്മളായി തീരാന്‍..

എന്തെല്ലാമാണ് ഈ പരിപാടിയില്‍ ഉണ്ടാകുക?
● അവനവനെ അറിയാനുള്ള അനുഭവ നിമിഷങ്ങള്‍.
● അവനവന്റെ ശേഷികളെയും പരിമിതികളെയും അളന്നു അറിയാനുള്ള കോര്‍ട്ടേ കാര്‍വ് സാധനകള്‍.
● നമ്മളും പ്രകൃതിയും തമ്മിലുള്ള പൊക്കിള്‍ ക്കൊടി ബന്ധത്തെ ആനുഭൂതികമായി അറിയാനുള്ള പ്രകൃതി ധ്യാനങ്ങള്‍.
● പിന്നെ, ഇന്ന് സുഖ ലോലുപതയുടെ സുഖമണ്ഡലത്തില്‍ കണ്ണുമടച്ചു ജീവിക്കുന്നവര്‍ക്ക് പ്രകൃതിയുടെ നിയമങ്ങള്‍ സമ്മാനിക്കാന്‍ പോകുന്ന വെല്ലുവിളികളെ നേരിടാനായുള്ള ലളിത ജീവിത അനുഭവങ്ങള്‍.
● പ്രകൃതി മാതാവിനോടുള്ള ധര്‍മങ്ങള്‍ പാലിക്കാനുള്ള മണ്ണിടപെടലുകള്‍..
● മനസ്സിന്റെ ബോദ്ധ്യത്തിനായി ജ്ഞാന തലത്തില്‍ ലഭിക്കുന്ന ആഴ പ്രകൃതി പ്രഭാഷണങ്ങള്‍.
● ബാല്യം മുതല്‍ നിങ്ങളെ അലട്ടുന്ന സ്വയം ചോദ്യങ്ങള്‍ക്ക് പ്രകൃതിയുടെ ഭാഷയിലെ ഉത്തരങ്ങള്‍ക്കായി ഓപ്പണ്‍സെഷന്‍.

എവിടെ വച്ചാണ് ഈ പരിപാടി?
● കേരളത്തിന്റെ കൃത്യം മദ്ധ്യഭാഗത്ത് തൃശൂര്‍ ജില്ലയുടെ അതിരിനടുത്ത് പാലക്കാട് ആലത്തൂര്‍ പാടൂര്‍ ഉള്ള മംഗലം പുഴയോരത്തെ ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജില്‍ വച്ചാണ് ഈ പരിപാടി നടക്കുന്നത്.

ആര്‍ക്കൊക്കെ ഈ പരിപാടിയില്‍; പങ്കെടുക്കാം?
● പ്രകൃതിയെ – ഭൂമിയെ അമ്മയായി ഒരു വികാരമായി കണക്കാക്കുന്നവര്‍ക്ക്.
● അവളോട്‌ ഉത്തരവാദിത്തത്തോടെ, സ്നേഹത്തോടെ, ആദരവോടെ, ഭക്തിയോടെ ഇടപെടാന്‍ കഴിയുന്നവര്‍ക്ക്.
● ഹരിത ഹൃദയരായ പ്രായ- ലിംഗ- ഭാഷ- ദേശ-വര്‍ണ ഭേദമില്ലാതെ വ്യക്തികള്‍ക്ക്.
● ഭൂമിയോടുള്ള വൈകാരിക ബന്ധവും നിലപാടുമുള്ള കുടുംബങ്ങള്‍ക്ക്, സംഘടനകള്‍ക്ക് കൂട്ടായ്മകള്‍ക്ക്, സ്ഥാപനങ്ങള്‍ക്ക്, ദേശ – ദേശാതീത സഭകള്‍ക്ക്.
● ഈ പരിപാടിയില്‍ പങ്കെടുക്കാം.

എങ്ങനെ ഈ പരിപാടിയില്‍ പങ്കെടുക്കാം?
● ഇതോടൊപ്പം ഉള്ള രജിസ്ട്രേഷന്‍ ഫോം പൂരിപ്പിച്ചു  സംഭാവനയായി 1600/- രൂപ. അയയ്ക്കുക.
(അധികമായി സംഭാവന ചെയ്യണമെന്നു  
ക്യാമ്പ് കഴിയുമ്പോള്‍ തോന്നിയാല്‍ അപ്പോള്‍ ചെയ്യാം)
● തുടര്‍ന്ന് ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു നമ്മുടെ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക. 
● തുടര്‍ന്ന് ഞങ്ങളെ ഒന്ന് ഫോണ്‍ ചെയ്തു പരിചയപ്പെടുക. നമ്പര്‍ : 89210 32329

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply