എന്താണ് ഗുരുത്വം?
പ്രപഞ്ചത്തിലെ എല്ലാ സ്ഥൂല സൂക്ഷ്മ ദ്രവ്യ സംഭവാദികളും ചില അടിസ്ഥാന ബലങ്ങളെ അഥവാ ചൈതന്യങ്ങളെ ആധാരമാക്കിയാണ് നില കൊള്ളുന്നത്. പശിമം, ഗുരുത്വം, വികാസം, അര്‍ത്ഥനം, പ്രകാശം എന്നിങ്ങിനെ ആണ് അഞ്ചു ചൈതന്യങ്ങള്‍. അവയില്‍ രണ്ടാമത്തേതാണ് അഭികേന്ദ്ര ബലിതമായ ഗുരുത്വം. സ്വന്തം പ്രകൃതിയില്‍ നിന്നും നിരന്തരം വികസിച്ചു വഴിമാറുവാനോ ശിഥിലമാകുവാണോ ഉള്ള പ്രവണത ജീവ സഹജമാണ്. അങ്ങിനെ വികസിച്ചു ശിഥിമാകുവാനുള്ള പ്രവണതയെ ഇല്ലായ്മ ചെയ്തു ജീവിതത്തെ സുഗമമായി നില നിര്‍ത്തുവാന്‍ ശക്തമായ ഒരു ഉള്‍വലിവ് ഉണ്ടായേ മതിയാകൂ. അത്തരം ഉള്‍വലിവിനെ വളര്‍ച്ചാ പരിധി എന്ന് വിളിക്കുന്നു. വളര്‍ച്ചാ പരിധിക്കു കാരണമാകുന്നത് ഗുരുത്വം ആണ്. ചോദനയോ, വികാരമോ, വ്യവസ്ഥയോ, നിയമമോ, വിചാരമോ ആയി ഒരു ജീവല്‍ സംവിധാനത്തില്‍ ഗുരുത്വം ഉണ്ടായിരിക്കും. മനുഷ്യനില്‍ വിശ്വാസങ്ങളും, അനുഷ്ടാനങ്ങളും ആരാധനാലയങ്ങളും ഗുരുകുലങ്ങളും ഒക്കെ ഈയൊരു നിയത പരിധി ഉളവാക്കുവാനായി ഉണ്ടായവയാണ്. ഗുരുത്വത്തിന്റെ മൂര്ത്തിമത് ഭാവമാണ് ഗുരു ശിഷ്യ ബന്ധം. ജീവിത ധര്മത്തേ ഗുരു ഒരുവന് ദര്‍ശിപ്പിക്കുകയും, അതേ ധര്മധാരയില് തന്നെ തുടരുവാന്‍ ആധാര ബലമാകുകയും ചെയ്യുന്നു. അങ്ങിനെ ഗുരുത്വത്തിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ സദ് ഗുരു യോഗാശ്രമത്തിലെ സദ് ഗുരു മണിയേട്ടന് ആയിരങ്ങള്‍ക്ക് ഗുരുത്വമേകുന്നു.
Leave a Reply
You must be logged in to post a comment.