എന്താണ് അതിജീവന പരിശീലനം?

എന്താണ് SURVIVAL TRAINING (അതിജീവന പരിശീലനം)?
നാം സുരക്ഷിതമായി ജീവിക്കുന്ന സുഖമണ്ഡലം നഷ്ടമാകുമ്പോള്‍ ജീവന് പിടിച്ചു നിര്‍ത്തുവാനും ജീവിതത്തെ മുന്നോട്ടു കൊണ്ട് പോകുവാനുമുള്ള പരിശീലനങ്ങള്‍ ആണ് SURVIVAL TRAINING (അതിജീവന പരിശീലനം).
മുഖ്യമായും ആര്‍ക്കാണ് SURVIVAL TRAINING പ്രയോജനപ്പെടുന്നത്?
യുദ്ധം, കലാപം, വരള്‍ച്ച, പ്രകൃതി ദുരന്തങ്ങള്‍, വ്യാവസായിക ദുരന്തങ്ങള്‍, സാമ്പത്തിക തകര്‍ച്ച, മഹാമാരി പോലുള്ള കെടുതികള്‍ വന്നു ചേരുമ്പോള്‍ പുനരധിവാസ ക്യാമ്പുകളിലും ഒറ്റപ്പെട്ട സ്വകാര്യ ഇടങ്ങളിലും ചെന്നുപെടുന്ന അഭയാര്‍ഥികള്‍ക്കാണ് SURVIVAL TRAINING പ്രയോജനപ്പെടുന്നത്..
ഏതു പ്രായത്തില്‍ ഉള്ളവരാണ് SURVIVAL TRAINING നു അര്‍ഹരായവര്‍?
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കുടുംബത്തിലെ ഏവരും പരിശീലനം അര്‍ഹിക്കുന്നു.
എപ്പോഴാണ് SURVIVAL TRAINING വേണ്ടി വരിക?
മേല്‍പ്പറഞ്ഞ ദുരന്തങ്ങള്‍ മുന്‍കൂര്‍ പ്രതീക്ഷിക്കുന്ന സാഹചര്യങ്ങളില്‍ SURVIVAL TRAINING നല്‍കേണ്ടി വരാറുണ്ട്.
എത്ര തരം SURVIVAL TRAINING ഉണ്ട്?
പ്രധാനമായി രണ്ടു തരം : Short Term (കുറച്ചു മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ക്കു വരെ ലക്ഷ്യമാക്കുന്നത്), പിന്നെ Long Term (കുറച്ചു മാസങ്ങള്‍ മുതല്‍ വര്‍ഷങ്ങള്‍ വരെ ലക്ഷ്യമാക്കുന്നത്).
എന്തെല്ലാമാണ് Short Term SURVIVAL TRAINING ല്‍ നല്‍കുക?
താല്കാലികമായി ജീവന് നിലനിര്‍ത്തുവാനുള്ള പരിശീലനങ്ങള്‍ ആണ് ആദ്യമേ നല്‍കുക. താല്കാലിക പാര്‍പ്പിടം (ഉദാ: ഇലക്കൂടാരം), കുടിവെള്ളം (ഇലപിഴിഞ്ഞു ചാറുകള്‍ എടുക്കുക മുതലായവ) ഭക്ഷണം (ഉദാ: തീകൂട്ടി കാട്ടുകിഴങ്ങ് ചുട്ടെടുക്കല്‍) എന്നിവ ഏറ്റവും പ്രാഥമികമായി കണ്ടെത്താന്‍ ആണ് ആദ്യ പരിശീലനം. ഇത് കൂടാതെ ഫസ്റ്റ്എയിഡ്, പ്രാഥമിക വൈദ്യം(First Aid), സന്ദേശം നല്കല് (Signaling) എന്നിവയും പരിശീലനത്തില്‍ ഉള്‍പ്പെടുന്നു.
എന്തെല്ലാമാണ് Long Term SURVIVAL TRAINING ല്‍ നല്‍കുക.
Short Term SURVIVAL TRAINING ല്‍ നല്കുന്ന ചില പരിശീലനങ്ങള്‍ കൂടാതെ, ഏവര്‍ക്കും ഭക്ഷണം കണ്ടെത്താനും ഉള്ള ഇടത്ത് കൃഷി ചെയ്യാനും, ആരോഗ്യപരിചരണവും രോഗ ചികിത്സയും സ്വയം നടത്തുവാനും, മാനസിക സമ്മര്‍ദം കൈ കാര്യം ചെയ്യുവാനും, കൂട്ടായ പ്രവര്‍ത്തനങ്ങള്‍ സാദ്ധ്യമാക്കാനും പരിശീലിപ്പിക്കുന്നു. പ്രധാനമായും സുഖ മണ്ഡലങ്ങളില്‍ ഉള്ള ശീലങ്ങളില്‍ നിന്നും ഇല്ലായ്മയുടെ ലോകത്തേക്കുള്ള ജ്ഞാന – മാനസിക – പ്രായോഗിക പരിവര്‍ത്തനമാണ് Longterm പരിശീലനത്തിന് ഫോക്കസ് ചെയ്യുക.
നിലവിലുള്ള സര്‍ക്കാര്‍ വിദ്യാഭ്യാസ പദ്ധതിയില്‍ SURVIVAL TRAINING ഉണ്ടോ?
ഉറപ്പായും ഉണ്ട്. എന്നാല്‍ അത് തികച്ചും ലഘുവായതും സന്നദ്ധ പ്രവര്‍ത്തക നിരയില്‍ ഉള്ളവരെ മാത്രം ഉദ്ദേശിച്ചു ഉള്ളവയും ആണ്. Scout & Guide, NCC, NSS, Junior Redcross എന്നീ കൂട്ടായ്മകളും അവയുടെ ക്യാമ്പുകളും യഥാര്തത്തില് യുദ്ധ സമാന സാഹചര്യങ്ങളില്‍ സന്ന്ദ്ധപ്രവര്ത്തകരെ നിയോഗിക്കാന്‍ വേണ്ടിയാണ് കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്..
ഇപ്പോള്‍ SURVIVAL TRAINING ആവശ്യമുള്ള ഒരു കാലമാണോ?
ആണെന്ന് വേണം അനുമാനിക്കാന്‍. മഹാമാരി മൂലം ലോകം അടച്ചിടപ്പെടുമ്പോള് വന്നു ചേര്‍ന്നിട്ടുള്ള സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും വ്യാവസായിക തകര്‍ച്ചയും ഭക്ഷ്യദൌര്‍ലഭ്യവും തൊട്ടു മുന്നില്‍ എത്തി നില്ക്കുമ്പോള് SURVIVAL TRAINING കുടുംബത്തിലെ ഏവര്‍ക്കും ഉണ്ടാകുന്നതാണ് അഭികാമ്യം.
എന്താണ് ഒളിമ്പസ് നല്കുന്ന SURVIVAL TRAINING?
ആത്മ വിശ്വാസം, സ്വയം ബോദ്ധ്യം, കര്‍മങ്ങള്‍ ചെയ്തു പൂര്‍ത്തീകരിക്കുവാനുള്ള ശേഷി, വൈകാരിക സമ്മര്‍ദം കൈകാര്യം ചെയ്യല്‍, കൂട്ടായി കര്‍മം ചെയ്യല്‍, കൃഷി, പാചക, ആരോഗ്യ പരിചരണം, എന്നിവയില്‍ പ്രകൃതിയുടെ പച്ചയായ നിയമങ്ങളെ അനുഭവത്തിലൂടെ ബോധ്യപ്പെടുത്തുകയാണ് SURVIVAL MANTHRA (അതിജീവന മന്ത്രം) എന്ന SURVIVAL TRAINING ലൂടെ നല്‍കുന്നത്.
ഈ മേഖലയില്‍ ഒളിമ്പസ്സിനുള്ള പരിചയം എന്താണ്?
1994 മുതല്‍ ഒളിമ്പസ് ഈ മേഖലയില്‍ വിവിധയിനം പരിശീലനങ്ങള്‍ നടത്തി വരുന്നു. ഉപഭോഗ സംസ്കാരത്തിന്റെ തകര്‍ച്ചയ്ക്ക് പരിഹാരം ആയി രൂപകല്പന ചെയ്യുന്ന സുസ്ഥിര ജീവന ഗ്രാമത്തിനും സ്വാശ്രയ തറക്കൂട്ടങ്ങള്ക്കും വേണ്ടി പ്രവര്‍ത്തകരെ പരിശീലിപ്പിക്കുവാന്‍ ലഘുവും കഠിനവും മന:ശാസ്ത്രപരവും ആത്മീയവും സമഗ്രവും ആയ എല്ലാ തരം പരിശീലനവും ചിട്ടപ്പെടുത്തി നല്കി പോരുന്നു.
എങ്ങനെയാണ് ഒളിമ്പസ് ഈ പരിശീലനം നല്‍കുന്നത്?
കാമ്പസ്സില്‍ വച്ചും വനത്തില്‍ വച്ചും ഈ പരിശീലനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ കൊറോണ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയി ആണ് നടത്തുന്നത്. വര്‍ക് ബുക്കുകളെയും ജേണലുകളെയും ഓഡിയോ വീഡിയോ കണ്ടന്റുകളെയും അസൈന്‍മെന്റുകളെയും ആധാരമാക്കി എല്ലാ ദിവസവും നല്കുന്ന നിര്‍ദേശങ്ങള്‍ വഴിയാണ് കോഴ്സ് നടത്തുന്നത്. ഒരു വാട്സാപ് ഗ്രൂപ്പിലൂടെ നല്കുന്ന നിര്‍ദേശങ്ങള്‍ പരിശീലിച്ചതിനു ശേഷം അവ വര്‍ക്ക് ബുക്കില്‍ രേഖപ്പെടുത്തി ഫോട്ടോകള്‍ സഹിതം രണ്ടാം ഗ്രൂപ്പില്‍ പോസ്റ്റു ചെയ്യുക എന്നതാണ് പരിശീലന രീതി. പ്രത്യേക നിര്‍ദേശങ്ങള്‍ വേണ്ടുന്ന സമയങ്ങളില്‍ സഹായിക്കുവാന്‍ ഗ്രൂപ്പ്മെന്റര് മാര്‍ ഉണ്ടായിരിക്കും.
ഈ പരിപാടിക്ക് ഫീസ് ഉണ്ടോ?
കഴിഞ്ഞ 27 വര്‍ഷങ്ങളായി സൌജന്യമായി നല്കി വന്നിരുന്ന SURVIVAL MANTHRA (അതിജീവന മന്ത്രം) എന്ന SURVIVAL TRAINING ഇത്തവണ മുതല്‍ അതിന്റെ ഫലപ്രാപ്തിയെ ഉദ്ദേശിച്ചു കൊണ്ട് ഫീ ചുമത്തിയാണ് നടത്തുന്നത്. 15,000/- രൂപയാണ് ഓണ്‍ ലൈന്‍ ആയി നടത്തുന്ന കോഴ്സിനു ഫീസ്. അതില്‍ 1000/- രൂപ രജിസ്ട്രേഷന് ഫീ ആയി ആദ്യമേ നല്‍കേണ്ടതാണ്. ബാക്കി തുക കോഴ്സ് കഴിഞ്ഞതിനു ശേഷം അടച്ചാല്‍ മതിയാകും.
ഈ കൊറോണക്കാലത്ത് ഫീസ് ഇളവു ഉണ്ടോ?
രജിസ്ട്രേഷന് ഫീസ് കഴിച്ചുള്ള തുക (14000/-) അവനവന്റെ കഴിവിനും സാഹചര്യത്തിനും ഫലപ്രാപ്തിക്കും അനുസരിച്ച് നല്‍കാം എന്ന അവസരം ഒളിമ്പസ് നല്‍കുന്നുണ്ട്.
ഫീസ് ഇല്ലാതെ ഈ കോഴ്സില്‍ ജോയിന്‍ ചെയ്യാമോ?
ഇത്രയും കാലം ഈ പരിപാടി സൗജന്യമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി കൊറോണക്കാലത്ത് ഫീ ഇല്ലാതെയും ഫീയോട് കൂടിയും പല കോഴ്സുകള്‍ നടത്തി വന്നിരുന്നു. അതില്‍ നിന്നും ഉള്ള അനുഭവപ്രകാരം ഫീസ് നല്കുന്നവര് മാത്രമേ കോഴ്സുകളെ ഗൌരവതരമായി എടുക്കുന്നുള്ളൂ എന്ന് ബോദ്ധ്യമായി. അതിനാല്‍ ഫീ ഇല്ലാതെ ഈ കോഴ്സ് നടത്തേണ്ടതില്ല എന്നാണു ഫാക്കല്‍ട്ടിയുടെ തീരുമാനം.
ആര്‍ക്കൊക്കെ കോഴ്സില്‍ ജോയിന്‍ ചെയ്യാം?
വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും കോഴ്സില്‍ ജോയിന്‍ ചെയ്യാം. വ്യക്തിയാണെങ്കിലും കുടുംബമാണെങ്കിലും കൂട്ടായ്മയാണെങ്കിലും രജിസ്ട്രേഷന് മതിയാകും.
എങ്ങനെയാണ് കോഴ്സിനു ജോയിന്‍ ചെയ്യേണ്ടത്?
പഠിതാക്കളുടെ മൊബൈലില്‍ നിന്നും താഴെ ഉള്ള ലിങ്കില്‍ കയറി രജിസ്ട്രേഷന് ഫീസ് അടച്ചു ട്രെയിനിംഗ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം.
സ്വാഗതം!!
Leave a Reply
You must be logged in to post a comment.