ഒരു വ്യക്തി എന്നത് വ്യത്യസ്ത മാനങ്ങളായുള്ള ഘടനകളുടെ സാകല്യമാണ് . ഭൌതികരൂപം : ശരീരം. പ്രാതിഭാസികരൂപം : ജീവന്‍. ധര്‍മരൂപം : മനസ്സ്. സംവേദകരൂപം : വ്യക്തിത്വം. ഊര്‍ജരൂപം : പ്രഭാവം. മനസ്സെന്നത്, സത്തയുടെ ധര്‍മ രൂപമാണ് . ധര്‍മ വിതരണം ആ സത്തയുടെ അകം പുറം വ്യവസ്ഥകള്‍ക്കനുസൃതം നില കൊള്ളുന്നു. സത്തയുടെ സ്വധര്‍മ വ്യവസ്ഥയെ ബോധ മനസ്സെന്നു വിളിക്കാം. ബോധ മനസ്സിനെ ആധാരമാക്കി ഇതര …
Author: Santhosh Olympuss
പ്രപഞ്ചപരിണാമം സഹജമായൊരു ക്രമത്തിലാണ് യുക്തിവിചാരത്തിലുള്ള പരിഷ്കരണം രേഖീയമായ ക്രമത്തിലാണ് രേഖീയക്രമം ഉപയോഗിച്ചു നോക്കിയാല്‍ സഹജക്രമം ക്രമമായി തോന്നുകയില്ല.അതുകൊണ്ട് സഹജക്രമത്തെ ക്രമമില്ലായ്മയിലെ ക്രമം (കയോസ്) എന്ന് വിളിക്കാം സഹജക്രമത്തിന്റെ സകലിതാവസ്ഥയെ ഗ്രഹിക്കുവാനുള്ള രേഖീയചിന്തയിലെ ജൈവാനുക്രമമായ ശേഷിയാണ് സൗന്ദര്യബോധം.ഗ്രഹിക്കുന്ന വ്യക്തിയുടെ സൗന്ദര്യബോധത്തിനനുസൃതംസൗന്ദര്യമാനദണ്ഡം വ്യത്യാസപ്പെടും സഹജക്രമത്തിന്റെ സകലികാതവസ്ഥയെ ഗ്രഹിക്കുന്ന പ്രക്രിയയാണ് ആസ്വാദനം സഹജക്രമം അനുസരിച്ചതല്ലാതേയും കൃത്രിമമായി സ്തബ്ധാവസ്ഥ സൃഷ്ടിക്കുവാനും.ഈ കൃത്രിമ സൃഷ്ടിയാണ് …
സൗന്ദര്യം ആസ്വാദനവും കലയും
ശാസ്ത്രം യാഥാര്‍ത്ഥ്യത്തിന്‍റെ പരിഛേദമാണ്.യാഥാര്‍ത്ഥ്യത്തെ നാം കണ്ടറിയുന്നതിനനുസരിച്ചിരിക്കും ശാസ്ത്രത്തിന്റെ ശുദ്ധി പഠനാര്‍ത്ഥം ശാസ്ത്രം നാലുവിധം യൗക്തികശാസ്ത്രം പ്രായോഗികശാസ്ത്രം ആര്‍ജ്ജിതശാസ്ത്രം വിശിഷ്ടശാസ്ത്രം യൗക്തിക ശാസ്ത്രം ഇത് യാഥാര്‍ത്ഥ്യത്തിന്‍റെ വ്യാഖ്യാനമാണ്. വ്യാഖ്യാനം ശരിയായി കൊള്ളണമെന്നില്ല, നമ്മുടെ യുക്തിയും നീരീക്ഷണങ്ങളുമാണ് അടിസ്ഥാന മാനദണ്ഡം. സംവേദനപരമല്ലാത്ത പ്രപഞ്ചഘടകങ്ങളേയോ അന്വേഷിക്കേണ്ടതായി വന്നിട്ടില്ലാത്ത വസ്തുക്കളയോ യൗക്തിക ശാസ്ത്രം നിഷേധിക്കുന്നു പ്രായോഗിക ശാസ്ത്രം യുക്തിയാല്‍ അറിഞ്ഞവയെ സങ്കേതങ്ങളാക്കി മാറ്റുന്നത് പ്രായോഗിക …
ശാസ്ത്രമെന്നാല്‍ സങ്കേതമല്ല
പ്രപഞ്ചത്തിന്റെ സ്വാഭാവിക നിര്‍ദ്ധാരണ വഴിയാണ് നിയതി ഈ നിര്‍ദ്ധാരണം വിശ്വതലത്തിലും സത്താതലത്തിലും സംഭവിക്കുന്നു. ഒരു സത്തയുടെ വിശ്വതല സ്വാഭാവിക നിര്‍ദ്ധാരണമാണ് നൈസര്‍ഗികത അതിന്റെ സത്താതല സ്വാഭാവിക നിര്‍ദ്ധാരണമാണ് സഹജാവസ്ഥ നിയതിയെ ധര്‍മ്മം എന്നും വിവക്ഷിക്കാം നൈസര്‍ഗ്ഗിക നിര്‍ദ്ധാരണമാണ് സ്ഥൂലധര്‍മ്മം സഹജ നിര്‍ദ്ധാരണമാണ് സൂക്ഷ്മധര്‍മ്മം സത്തയുടെ സാന്ദര്‍ഭിക നിര്‍ദ്ധാരണ വഴിയാണ് പ്രഗതി ഈ …
ധര്‍മ കര്‍മ്മങ്ങള്‍ രണ്ടാണ്
ശുദ്ധി,ശാന്തി,സുസ്ഥിതി ഇവയാണ് ശുദ്ധജീവിതത്തിന്റെ അടിസ്ഥനഘടകങ്ങള്‍ മനോതലങ്ങള്‍ തമ്മിലുള്ള അവിദ്യാ പൂര്‍ണമായ വിനിമയമാണ് ശുദ്ധമാനസത്തിന് അടിസ്ഥാനം.പ്രപഞ്ചജാലങ്ങളുമായി ഓരോ ചിന്തയിലും സുതാര്യമാകുക.,ആശയം, വികാരം,കര്‍മം എല്ലാം തുറന്നിടുക,വിദ്യയെ പാടെ ചെറുക്കുക വിഭ്രംശങ്ങള്‍ കുറഞ്ഞിടുത്താണ് ശാന്തിയുണ്ടാകുക.യൗക്തികത വിഭ്രംശങ്ങലെ സ്രിഷ്ടിക്കുന്നു.ബുദ്ധിയെ മാറ്റിവെച്ച്, ധര്‍മമെന്ന് ശരീരം സമ്മതിക്കുന്ന കര്‍മങല്‍ മാത്രം ചെയ്യുക. ആദര്‍ശങലെ തച്ചുടയ്ക്കുക. സുസ്ഥിതി വേഗം കുറഞ്ഞിടത്താണു ഉണ്ടാകുക. സ്വയം വേഗമാകുന്നതും വേഗതാ …
ശുദ്ധഭൂമിയിലെത്താന്‍ ശുദ്ധമാനസം വേണം
വിദ്യ കൊണ്ട് പ്രബുദ്ധരായവര്‍ ജ്ഞാനികളാകാന്‍ പ്രതിവിദ്യകൊണ്ട് പ്രബോധിതരും അവിദ്യകൊണ്ട് സഹജ ബോധിതരുമാകണം. വിദ്യ സങ്കേതമാണ്,സഹജാവബൊധത്തെ യൗക്തിക പ്രധാനമാക്കുവാന്‍ വേണ്ടിയാണ് വിദ്യ ഉപയോഗിക്കുന്നത് പ്രതിവിദ്യ പ്രതിസങ്കേതമാണ്,ബൗദ്ധിക ലോകത്തുനിന്നും നമ്മെ സഹജാവ ബോധത്തിലേക്കെത്തിക്കാന്‍ പ്രതിവിദ്യ കൂടിയേ തീരു അവിദ്യ സാങ്കേതമില്ലായ്കയാണ്,സഹജബോധത്തില്‍ നിന്നും പരമബൊധത്തിലെത്താന്‍ ഇതാണൊരു മാര്‍ഗ്ഗം പ്രതിവിദ്യ ശീലിച്ചവര്‍ക്ക് അവിദ്യ ശീലിക്കുന്നത് എളുപ്പമാണ്.അഹംഭാവത്തെ അഹംബോധം കൊണ്ടും അഭിനയത്തെ തന്മയീഭാവം …
പ്രതി വിദ്യ കൊണ്ട് പ്രബോധിതരാകുക.
ദ്രവ്യത്തെ അറിയാന്‍ അടിസ്ഥാന പരമായി അഞ്ച് മാനദണ്ഡങ്ങള്‍ ഉണ്ട് ഭൗതികം പ്രതിഭാസികം ധാര്‍മികം സംവേദകം ഊര്‍ജ്ജപരം ഇവയോരോന്നിനും അഞ്ചുവീതം സ്വഭാവങ്ങള്‍ ഉണ്ട് നിഷ്കര്‍മം കര്‍മം ഫലം ആശയം പ്രതീതം മനുഷ്യന്റെ പരിമിതമായ ബുദ്ധിയാല്‍ കണ്ടറിയാവുന്ന പ്രാപഞ്ചികമായതെല്ലാം , ഈ ഇരുപത്തഞ്ചു രൂപങ്ങളില്‍ ഏതെങ്കിലും ഒരു തരത്തിലുള്ളതായിരിക്കും. …
പ്രപഞ്ച പഞ്ചകം
നമ്മിലെ ബോധബുദ്ധികള്‍ വിപരീത അനുപാതത്തിലാണ് പരമാണുവിന് ആശയപരമായി സ്ഥിത സ്വഭാവമാണുള്ളത്. (അതാണ് അതിന്റെ സൈസര്‍ഗികത അഥവാ താളം ) അത് മറ്റൊന്നിന്റെ മണ്ഡലത്തില്‍ ചെന്നുപെടുമ്പോള്‍ സഹവര്‍തിത്വം എന്ന പൊതുസ്വഭാവമതിന് കൈവരുകയും അതിന്റെ സ്ഥിത സ്വഭാവത്തിന് അയവുവന്നു വഴി തിരിവ് (യുക്തി) ഉണ്ടാകയും ചെയ്യുന്നു. പൊതുവായിപ്പറഞ്ഞാല്‍ ആദ്യം താളവും പിന്നീട് യുക്തിയും ഉണ്ടാകുന്നു. പരമാണു തന്മാത്ര ആകുമ്പോഴേക്കും …
ജീവിതത്തില്‍ മുഖ്യ സ്ഥാനം ബുദ്ധിക്കോ ബോധത്തിനോ
ഭൗതികതയില്‍ നിന്നും ആത്മീയതയിലേക്കോ ആത്മീയതയില്‍ നിന്നും ഭൗതികതയിലേക്കോ തിരിയുന്നത് ഒരു കാലിലെ മന്ത് മറു കാലിലേക്ക് മാറ്റുന്നത് പോലെയാണ് ഭൗതികതയും പ്രതിഭാസികതയും (ആത്മീയതയും) ധാര്‍മികതയും സമ്വെദകതയും ഊര്‍ജ്ജപരതയും ദ്രവ്യത്തിന്റെ വ്യത്യസ്ത അവസ്ഥകളാണ്.ഇവയിലൊന്ന് മാത്രമാണ് സത്യമെന്ന വാദം,ബോധത്തിന്റെ ചെറുപ്പത്തില്‍ നിന്നും ഉണ്ടാകുന്നതാണ്. https://www.facebook.com/groups/olympussdarsanam/doc/253731094658035/
ഭൗതികതയും പ്രതിഭാസികതയും
സിദ്ധാന്തമില്ലാത്ത പ്രയോഗം അന്ധവും പ്രയോഗമില്ലാത്ത സിദ്ധാന്തം വന്ധ്യവുമാണ് സിദ്ധാന്തവും പ്രയോഗവും ശേഷിയും സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള വിഭവങ്ങളുടെ വ്യത്യസ്ത മുഖങ്ങളാണ് .ഇവ മൂന്നും പരസ്പര പൂരകങ്ങള്‍ ആയികൊള്ളണമെന്നില്ല.ഇവ മൂന്നും പരസ്പരം പൂരകമാകുന്നതിന് ആനുപാതികമായിരിക്കും സാമൂഹ്യ പ്രവര്‍ത്തനം ചെയ്യുന്നതിന്റെ ഫലപ്രാപ്തി. ഇവിടെ വലിയൊരു സിദ്ധാന്തവും അതിനൊത്ത പ്രയോഗപരിപാടിയും ഉണ്ട്.ഇത് പഠിപ്പിച്ച് നടപ്പിലാക്കുവാനുള്ള ആള്‍ബലമാണ് ഇല്ലാത്തത്. …