വല്ലാത്ത തിരക്കുകളിലാണ് എല്ലാരും. അതിസമ്മര്‍ദ്ദം ഉണ്ടായിരുന്നാലും തിരക്കുകളിലൂടെ കടന്നു പോയെ പറ്റൂ എന്ന അവസ്ഥ. എങ്കിലും ഒരു ദിനം, നന്നായി തുടങ്ങിയാല്‍, അന്ന് മുഴുവനും നന്നായി തുടരാം. ജീവന ക്രമത്തില്‍ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍ കുറിക്കട്ടെ.. ഇത് ഒളിമ്പസ്സിന്റെ ജീവിത ശൈലി പാലിക്കുവാന്‍ താല്പര്യപെട്ടിട്ടുള്ള എന്റെ ശിഷ്യര്‍ക്ക് വേണ്ടി തയാറാക്കിയ ആത്മീയ സാധനകളാണ്..  എങ്കിലും ഇവ വേണമെന്നുള്ള, പ്രകൃതിയെ …

ഒളിമ്പസ്സിലൂടെ ഒരു ദിവസം എങ്ങിനെ തുടങ്ങാം, തുടരാം.. Read more »

സംസ്കാരത്തിന്റെയും മാന്യതയുടെയും ആധാര മൂല്യങ്ങളില്‍ ഒന്നായി കരുതിപോരുന്ന ഒന്നാണ് സഹിഷ്ണുത. സാമൂഹ്യ സുരക്ഷയ്ക്കും, കുടുംബ സൌഖ്യത്തിനും ഒക്കെ വേണ്ടുന്ന ഈ ഒരു വൈകാരിക മൂല്യം ഒരുവന്റെ ജീവിത വിജയത്തിനു ഏറെ ഗുണപ്പെടുന്ന ഒന്നാണ്. എന്നാല്‍ അപക്വമായ അഹം ബോധം പലപ്പോഴും മനുഷ്യരെ അസഹിഷ്ണുതയിലെക്കും അത് വഴി കടുത്ത ജീവിതാനുഭവങ്ങളിലെക്കും തള്ളി വിടുകയാണ് പതിവ്. എന്താണ് സഹിഷ്ണുത? …

സഹിഷ്ണുത (Tolerance) Read more »

നമ്മിലെ സാംസ്കാരിക ദുരന്തങ്ങളെ മാദ്ധ്യമങ്ങള്‍, പ്രത്യേകിച്ചും ഓണ്‍ ലൈന്‍ വേദികള്‍ ആഘോഷിക്കയാണ്,  എങ്കിലും കാലം ചെല്ലുന്തോറും പത്ര മാദ്ധ്യമങ്ങളിലെ ദുരന്ത വാര്‍ത്താ സാന്ദ്രത കൂടി വരിക മാത്രം ആണ്. എന്താകാം ഇതിനൊരു പശ്ചാത്തലം? (ആത്മാര്‍ഥമായ പ്രതികരണങ്ങളും വേദനകളും പങ്കിടുന്നവര് അതിനിടെ ഉണ്ടെന്നു വിസ്മരിക്കുന്നില്ല. അവര്‍ അറിയാതെ പോകുന്ന ചിലത് ആണ് ഇവിടെ പ്രമേയം)     …

നാം ഇനി എന്ത് ചെയ്യണം? Read more »

നമ്മുടെ ജീവിതത്തിലെ പരിമിതമായ പല അവസ്ഥകളെയും, പലപ്പോഴും നാം വിഷമത്തോടെ നോക്കി നില്‍ക്കേണ്ടി വരാറുണ്ട്.. ഇനിയെന്ത് ചെയ്യേണം എന്നറിയാതെ, ഒരിക്കലും മാറാത്ത പലതും നമ്മുടെ ജീവിതത്തില്‍ മുന്‍പില്‍ വന്നു നില്‍ക്കാറുണ്ട്.. അത്തരം കീറാമുട്ടികള്‍ കൈകാര്യം ചെയ്യാന്‍ നാം എന്താണ് ചെയ്യേണ്ടത്? ലോകത്തെ പറ്റിയും ലോകഘടനയെ പറ്റിയും അവിടുത്തെ വിഷയങ്ങളെ പറ്റിയും അവയിലെ നമ്മുടെ റോളിനെ പറ്റിയും, നാം കുഞ്ഞായിരിക്കുമ്പോഴേ  മനസ്സില്‍ …

കീറാമുട്ടികള്‍ കൈകാര്യം ചെയ്യാന്‍ നാം എന്താണ് ചെയ്യേണ്ടത്? Read more »

ഒരു നിമിഷമായാലും ഒരു ജീവിതകാലം തന്നെ ആയാലും, കൂട്ട് ജീവിതം ഒരു ചാരുതയാര്‍ന്ന അനുഭവവും പ്രതിഭാസവും ആണ്.. ഒറ്റയ്ക്ക് നില നില്‍ക്കുന്ന ഒന്നും  ഒറ്റയ്ക്കല്ല എന്നും, ഒറ്റയ്ക്ക് എന്നൊരു അവസ്ഥ ഇല്ല  എന്നും, ബോദ്ധ്യമാകുന്നിടത്ത് കൂട്ട് ജീവിതം തുടങ്ങുന്നു..   എനിക്ക് ഞാനും എന്റെ ജീവിതവും എന്റെ മാത്രം സാന്നിദ്ധ്യവും മതി എന്ന് കരുതുന്ന വ്യക്തിപരതയ്ക്കും, …

കൂട്ട് ജീവിതത്തിന്റെ നന്മകള്‍.. Read more »

നമ്മുടെ ജീവിതം വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. സാങ്കേതികമായി ഉയര്‍ന്ന വേഗവും, ശേഷിയും സ്വായത്തമാക്കിയെന്നു അഭിമാനിക്കുന്ന നമുക്ക് , മുന്നില്‍ എത്തി പിടിക്കാവുന്ന അപചയങ്ങളെ കാണാനാകാതെ വരുന്നുവോ എന്നൊരു സംശയം. പരിസ്ഥിതി , ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ആത്മീയത, ശാസ്ത്ര ജ്ഞാനം, സാങ്കേതികത, രാഷ്ട്രീയം, ഭരണം , തൊഴില്‍, സ്വശ്രയത്തം, പാരസ്പര്യം, രക്ഷകര്തൃത്വം, കൂട്ടായ്മ, …

സ്വചിന്തന പരിപാടി Read more »

ഇടയ്ക്ക് ചില വിഷയങ്ങളോട് അതിര് കവിഞ്ഞ പ്രതികരണവും, ചിലതിനോട് നിസ്സംഗ ഭാവവും സ്ഥാനത്തല്ലാതെ കാണുന്നത് കൊണ്ട് ചിലത് പറയട്ടെ .   മതം, മതപരത, ജാതീയത, അനാചാരങ്ങള്‍, അന്ധ വിശ്വാസം, ശാസ്ത്രീയത, ആധികാരികത, യുക്തി, സമത്വം, സോഷ്യലിസം…..പുരോഗമന ബുദ്ധി ജീവിത്തത്തിന്റെ, ഇന്നും അന്യം നില്‍ക്കാത്ത ചില വേലി പ്രയോഗങ്ങള്‍ ആണിവ.. ഒരു നൂറ്റാണ്ടിനു മുമ്പേ ചര്‍ച്ച ചെയ്തു  തീര്‍പ്പായ പലതിനും വീണ്ടും ആമുഖ ഭാഷ്യം ചമയ്ക്കുന്ന പോലെ  ഉണ്ട് ഇവയൊക്കെ എടുത്തും വീണും പറയേണ്ടി വരുമ്പോള്‍.. ഇവിടെ …

ഒളിമ്പസ് മുന്‍പോട്ടു വയ്ക്കുന്ന പഠന / പ്രായോഗിക ഗ്രൂപ്പുകളിലെ അംഗങ്ങളോട്.. Read more »

നമ്മെ ഭരിക്കുന്ന നിയമങ്ങള്‍ എന്താണ്? ഒരു രാഷ്ട്രീയ കക്ഷിയുടെ ഭരണ നയമോ, ഒരു മതത്തിന്റെ ധര്‍മമോ, ഒരു ശാസ്ത്ര സങ്കല്പത്തിന്റെ സാങ്കേതികതയോ, ഒരു പ്രത്യയ ശാസ്ത്രത്തിന്റെ സിദ്ധാന്തമോ, ഒരു വ്യക്തിഗത വിശ്വാസമോ, ഒരു പ്രദേശത്തിന്റെ കാഴ്ചപ്പാടോ, ഒരു കാലഘട്ടത്തിന്റെ  സദാചാരമോ മുന്‍പോട്ടു വയ്ക്കുന്ന ഒരു അനുശാസനം (അനുശാസനങ്ങളുടെ കൂട്ടായ്മ) ആണ് നമ്മെ ഭരിക്കുന്ന നിയമങ്ങള്‍ എന്നിരിക്കട്ടെ, അവ ഓരോന്നും അതതു സ്ഥലത്ത് അതതു സമയത്ത് അതതു വീക്ഷണത്തില്‍ ശരികള്‍ തന്നെ ആണ്. ഒപ്പം ഇവയോരോന്നുംപ്രപഞ്ചം അനുശാസിക്കുന്ന ഒരു അടിസ്ഥാന നിയമത്തെ സ്വന്തം രീതിയില്‍ വ്യാഖ്യാനിച്ചവരില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന …

ഒന്നായ നിന്നെയിഹ രണ്ടായി കണ്ടളവില്‍ Read more »